x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒടിപിയും ബയോമെട്രിക്സും; യുപിഐ ഇടപാട് ഇനി അത്ര എളുപ്പമല്ല

എ​സ്.​ആ​ർ. സു​ധീ​ർ​കു​മാ​ർ
Published: March 12, 2026 09:58 AM IST | Updated: March 12, 2026 09:58 AM IST

പ​ര​വൂ​ർ: പണം കൈമാറാൻ ഇന്നു രാജ്യമെന്പാടും ഉപയോഗിക്കുന്ന യുപിഐ ഇടപാട് ഇനി അത്ര എളുപ്പത്തിൽ സാധിക്കില്ല. ഇപ്പോഴാണെങ്കിൽ പണം കൈമാറേണ്ട അക്കൗണ്ട് സെലക്‌ട് ചെയ്താൽ പിന്നെ സുരക്ഷാ പിൻ നന്പർ അടിച്ചാൽ പണം കൈമാറാമായിരുന്നു. നിലവിലെ തീരുമാനം നടപ്പായാൽ ഏപ്രിൽ ഒന്നു മുതൽ അതു സാധിക്കില്ല. സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ബയോമെട്രിക് പരിശോധനയും ഒടിപിയും നിർബന്ധമാക്കുകയാണ്.

രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ​ക്കു കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തിനാണ് ഏ​കീ​കൃ​ത പേ​യ്‌​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യു​പി​ഐ) നി​യ​മ​ങ്ങ​ളി​ൽ വ​ൻ പ​രി​ഷ്കാ​ര​വു​മാ​യി റി​സ​ർ​വ് ബാ​ങ്കും കേ​ന്ദ്ര സ​ർ​ക്കാ​രും രംഗത്തുവന്നിരിക്കുന്നത്. ഗൂ​ഗി​ൾ പേ, ​ഫോ​ൺ പേ, ​പേ​ടി​എം തു​ട​ങ്ങി​യ എ​ല്ലാ യു​പി​ഐ ആ​പ്പു​ക​ൾ​ക്കും പുതിയ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​യി​രി​ക്കും. വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​ബ​ർ ത​ട്ടി​പ്പു​ക​ളെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് നാ​ഷ​ണ​ൽ പേ​യ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) ര​ണ്ട് ത​ല സു​ര​ക്ഷാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

പരിഷ്കാരം ഇങ്ങനെ

നി​ല​വി​ൽ പി​ൻ ന​മ്പ​ർ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യി​രു​ന്ന ഇ​ട​പാ​ടു​ക​ൾ​ക്ക് ഇ​നി മു​ത​ൽ വി​ര​ല​ട​യാ​ളം പൊ​രു​ത്ത​പ്പെ​ടു​ത്തു​ക​യോ ഫോ​ൺ വ​ഴി​യു​ള്ള ഫേ​സ് സ്കാ​നോ ആ​വ​ശ്യ​മാ​യി വ​രും. ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന വി​ജ​യ​ക​ര​മാ​യാ​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് ആ​റ​ക്ക ഒ​ടി​പി ല​ഭി​ക്കും. ഈ ​ഒ​ടി​പി​ക്ക് 30 സെ​ക്ക​ൻ​ഡ് മാ​ത്ര​മേ കാ​ലാ​വ​ധി ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ എ​ന്ന​തി​നാ​ൽ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽത​ന്നെ ഇ​ട​പാ​ട് പൂ​ർ​ത്തി​യാ​ക്കേ​ണ്ടി വ​രും. സ​മ​യം ക​ഴി​ഞ്ഞാ​ൽ ഇ​ട​പാ​ട് റ​ദ്ദാ​ക്ക​പ്പെ​ടും.

തട്ടിപ്പ് തടയാം

ത​ട്ടി​പ്പു​കാ​ർ സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ വ്യാ​ജ എ​പി​കെ ഫ​യ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചു നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ പു​തി​യ പ​രി​ശോ​ധ​നാ ത​ല​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്ന​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്‌ട്ര യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്കു പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ത്ത​രം ഇ​ട​പാ​ടു​ക​ളി​ൽ അ​യ​ക്കു​ന്ന​യാ​ളു​ടെ​യും സ്വീ​ക​ർ​ത്താ​വി​ന്‍റെ​യും ത​ത്സ​മ​യ ലൊ​ക്കേ​ഷ​ൻ സി​സ്റ്റം സ്കാ​ൻ ചെ​യ്യും. കൂ​ടാ​തെ അ​ധി​ക സു​ര​ക്ഷ​യ്ക്കാ​യി കാ​പ്ച പൂ​രി​പ്പി​ക്ക​ൽ കൂ​ടി അ​ന്താ​രാഷ്‌ട്ര ഇ​ട​പാ​ടു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​ക്കും. പു​തി​യ മാ​റ്റ​ങ്ങ​ൾ പേ​യ്‌​മെ​ന്‍റ് പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം എ​ടു​ക്കു​മെ​ങ്കി​ലും ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രാ​യ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മാ​യി ഇ​തു മാ​റു​മെ​ന്നു വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കൂടുതൽ സമയം

സുരക്ഷാ ക്രമീകരണങ്ങൾക്കാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെങ്കിലും ഇടപാടുകൾക്ക് ഇനി കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. ഒടിപിയാണ് പലർക്കും വെല്ലുവിളിയാകുന്നത്. മൊബൈൽ നെറ്റ്‌വർക്കുകളിലെ പ്രശ്നങ്ങൾക്ക് അനുസരിച്ച് ഒടിപി ലഭിക്കാൻ താമസിച്ചാൽ അത്രയും സമയം ഇടപാടുകാരൻ അവിടെ ചെലവഴിക്കേണ്ടി വരും. ചിലപ്പോൾ ഒന്നിൽകൂടുതൽ തവണ ഒടിപി അയയ്ക്കേണ്ടതായും വരും. സെക്കൻഡുകൾകൊണ്ട് പൂർത്തിയാക്കിയിരുന്ന യുപിഐ ഇടപാടുകൾക്ക് ഇനി മിനിറ്റുകൾ എടുക്കും. പെട്രോൾ പന്പ് പോലെ തിരക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ സമയം ഇടപാടുകൾക്ക് ചെലവഴിക്കേണ്ടി വരുന്നത് അസൗകര്യം സൃഷ്ടിച്ചേക്കാം.

Tags : OTP biometrics UPI transactions g pay phonepe UPI

Recent News

Corehub Up