x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് വ​രു​ന്നു? പു​തി​യ മാ​റ്റ​ങ്ങ​ൾ അ​റി​ഞ്ഞി​രി​ക്കാം

ടെക് ഡെസ്ക്
Published: August 10, 2026 11:30 AM IST | Updated: August 10, 2026 11:30 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ച യൂ​ണി​ഫൈ​ഡ് പേ​യ്‌​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് സേ​വ​ന​ങ്ങ​ൾ​ക്ക് ഫീ​സ് ഈ​ടാ​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങു​ന്നു. 2,000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് മ​ർ​ച്ച​ന്‍റ് ഡി​സ്കൗ​ണ്ട് റേ​റ്റ് ഏ​ർ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ഒ​രു​ങ്ങു​ന്ന​താ​യി പു​തി​യ റി​പ്പോ​ർ​ട്ട്.

പാ​ർ​ല​മെ​ന്‍റി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച പേ​യ്‌​മെ​ന്‍റ് ആ​ൻ​ഡ് സെ​റ്റി​ൽ​മെ​ന്‍റ് സി​സ്റ്റം​സ് ആ​ക്ടി​ലെ ഭേ​ദ​ഗ​തി​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​യു​ള്ള​ത്.
വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ​ക്കോ സാ​ധാ​ര​ണ​ക്കാ​രു​ടെ ദൈ​നം​ദി​ന യു​പി​ഐ ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കോ ഫീ​സ് ബാ​ധ​ക​മാ​കി​ല്ല. ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് നേ​രി​ട്ട് തു​ക ഈ​ടാ​ക്കി​ല്ല.

വ​ർ​ഷ​ത്തി​ൽ 1.5 കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ വി​റ്റു​വ​ര​വു​ള്ള വ​ൻ​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് മാ​ത്ര​മാ​കും ഈ ​നി​ര​ക്ക് ബാ​ധ​കം. ₹2,000 രൂ​പ മു​ക​ളി​ലു​ള്ള തു​ക​യ്ക്ക് 0.3% മു​ത​ൽ 0.5% വ​രെ ഫീ​സ് ഈ​ടാ​ക്കാ​നാ​ണ് നി​ർ​ദേ​ശം.

പ്രാ​ദേ​ശി​ക ക​ട​ക​ൾ, ചാ​യ​ക്ക​ട​ക​ൾ, ചെ​റി​യ റീ​ട്ടെ​യ്ൽ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ ഈ ​തീ​രു​മാ​നം ബാ​ധി​ക്കി​ല്ല. നി​ല​വി​ൽ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ ഉ​ണ്ടാ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്. സ​ർ​ക്കാ​രി​ന് ആ​വ​ശ്യാ​നു​സ​ര​ണം ഭാ​വി​യി​ൽ ഇ​ത് ന​ട​പ്പി​ലാ​ക്കാ​ൻ അ​ധി​കാ​രം ന​ൽ​കു​ന്ന​താ​ണ് പു​തി​യ ഭേ​ദ​ഗ​തി.

സൗ​ജ​ന്യ യു​പി​ഐ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് ബാ​ങ്കു​ക​ൾ​ക്കും പേ​യ്‌​മെ​ന്‍റ് ആ​പ്പു​ക​ൾ​ക്കും സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തു​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പു​തി​യ നീ​ക്കം. ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ശ​ക്ത​മാ​ക്കാ​നും സൈ​ബ​ർ സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്താ​നും വ്യാ​പാ​രി​ക​ളി​ൽ നി​ന്ന് ചെ​റി​യൊ​രു തു​ക ഫീ​സാ​യി ഈ​ടാ​ക്കു​ന്ന​ത് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

നി​ല​വി​ൽ ന​ട​ക്കു​ന്ന ആ​കെ യു​പി​ഐ ഇ​ട​പാ​ടു​ക​ളി​ൽ 5 ശ​ത​മാ​നം മാ​ത്ര​മാ​ണ് ₹2,000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള​ത്. എ​ന്നാ​ൽ, ആ​കെ തു​ക​യു​ടെ 65 ശ​ത​മാ​ന​വും ഇ​തി​ലൂ​ടെ​യാ​ണ് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന​ത്. ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ​ക്ക് 1.5% മു​ത​ൽ 3% വ​രെ മ​ർ​ച്ച​ന്‍റ് ഫീ​സ് ഈ​ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, യു​പി​ഐ​ക്ക് വ​രു​ന്ന ഈ ​ചെ​റി​യ മാ​റ്റം വ​ലി​യൊ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ളും സ്വ​യം വ​ഹി​ക്കാ​നാ​ണ് സാ​ധ്യ​ത.

Tags : technology upi feepayment

Recent News

Corehub Up