x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാം​സ​ങ് ഗാ​ല​ക്‌​സി F70 പ്രോ ഓ​ഗ​സ്റ്റ് 3ന് ​എ​ത്തും, ഫീ​ച്ച​റു​ക​ളും വി​ല​വി​വ​ര​ങ്ങ​ളും പു​റ​ത്ത്!

ടെക് ഡെസ്ക്
Published: August 1, 2026 04:59 PM IST | Updated: August 1, 2026 04:59 PM IST

ഗാ​ല​ക്‌​സി F70 പ്രോ

ന്യൂ​ഡ​ൽ​ഹി: സാം​സ​ങ്ങി​ന്‍റെ പു​തി​യ സ്മാ​ർ​ട്ട്ഫോ​ണാ​യ 'ഗാ​ല​ക്‌​സി F70 പ്രോ' ​ഓ​ഗ​സ്റ്റ് 3ന് ​ഇ​ന്ത്യ​യി​ൽ പു​റ​ത്തി​റ​ക്കും. ഫ്ലി​പ്പ്കാ​ർ​ട്ട്, സാം​സ​ങ് ഔ​ദ്യോ​ഗി​ക ഓ​ൺ ലൈ​ൻ സ്റ്റോ​ർ എ​ന്നി​വ വ​ഴി ഫോ​ൺ വി​ൽ​പ്പ​ന​യ്‌​ക്കെ​ത്തും. സ്നാ​പ്ഡ്രാ​ഗ​ൺ 6 ജെ​ൻ 3 ചി​പ്‌​സെ​റ്റി​ന്‍റെ ക​രു​ത്തി​ൽ എ​ത്തു​ന്ന ഫോ​ണി​ൽ 8ജീ​ബി വ​രെ റാ​പ്പും 256ജീ​ബി വ​രെ ഇ​ന്‍റേ​ണ​ൽ സ്റ്റോ​റേ​ജും ന​ൽ​കി​യി​ട്ടു​ണ്ട്.

120Hz റി​ഫ്ര​ഷ് റേ​റ്റു​ള്ള FHD+ സൂ​പ്പ​ർ അ​മോ​ലെ​ഡ് ഡി​സ്‌​പ്ലേ, കോ​ർ​ണിം​ഗ് ഗൊ​റി​ല്ല ഗ്ലാ​സ് വി​ക്റ്റ​സ് പ്ല​സ് സം​ര​ക്ഷ​ണം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഡി​സ്‌​പ്ലേ ഫീ​ച്ച​റു​ക​ൾ. 50MP പ്രൈ​മ​റി ക്യാ​മ​റ , 5MP അ​ൾ​ട്രാ വൈ​ഡ് ക്യാ​മ​റ, 2MP മാ​ക്രോ ക്യാ​മ​റ എ​ന്നി​വ​യ​ട​ങ്ങു​ന്ന ട്രി​പ്പി​ൾ റി​യ​ർ ക്യാ​മ​റ സ​ജ്ജീ​ക​ര​ണ​മാ​ണ് ഫോ​ണി​ലു​ള്ള​ത്. സാം​സ​ങ്ങി​ന്‍റെ വ​ൺ യു​ഐ 8.5 സോ​ഫ്റ്റ്‌​വെ​യ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​മോ​ഡ​ലി​ന് 6 വ​ർ​ഷ​ത്തെ ഒ​എ​സ് അ​പ്‌​ഡേ​റ്റു​ക​ളും സെ​ക്യൂ​രി​റ്റി അ​പ്‌​ഡേ​റ്റു​ക​ളും ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.

45W ഫാ​സ്റ്റ് ചാ​ർ​ജിം​ഗ് പി​ന്തു​ണ​യു​ള്ള 6,000mAh ബാ​റ്റ​റി​യാ​ണ് ഫോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​റ ഗ്രീ​ൻ, ആ​ൽ​ഫ ബ്ലാ​ക്ക് എ​ന്നീ നി​റ​ങ്ങ​ളി​ൽ എ​ത്തു​ന്ന ഫോ​ണി​ന്‍റെ 6ജീ​ബി/128​ജീ​ബി പ​തി​പ്പി​ന് 25,999 രൂ​പ​യും, 8ജീ​ബി/128​ജീ​ബി പ​തി​പ്പി​ന് 29,999 രൂ​പ​യും, ഉ​യ​ർ​ന്ന 8ജീ​ബി/256​ജീ​ബി മോ​ഡ​ലി​ന് 34,999 രൂ​പ​യു​മാ​ണ് വി​ല വ​രു​ന്ന​ത്.

Tags : technology samsung galaxyF70pro smartphone launch

Recent News

Corehub Up