സംവിധായകൻ ചിദംബരം
തൃശൂർ: ഭരതൻ സ്മൃതിവേദിയുടെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭരതൻ പുരസ്കാരത്തിനു (കല്യാണ് ഭരത് മുദ്രയും ശില്പവും) സംവിധായകൻ ചിദംബരം അർഹനായി.
കെപിഎസ്സി ലളിതയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് നടി ഫർസാന പാലത്തിങ്കലും പി. ജയചന്ദ്രന്റെ പേരിലുള്ള പുരസ്കാരത്തിന് സംഗീത സംവിധായകൻ ഔസേപ്പച്ചനും അർഹനായി.
30നു വൈകുന്നേരം അഞ്ചിന് റീജണൽ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ ബാലചന്ദ്ര മേനോൻ, ഡോ. കലാമണ്ഡലം ഗോപി, ടി.എസ്. കല്യാണരാമൻ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കും.
പ്രൊഡക്്ഷൻ ഫെയിം ബംഗ്ലാനെ ചടങ്ങിൽ ആദരിക്കും. മുണ്ടൂർ ആത്രേയ ക്രിക്കറ്റ് അക്കാദമിക്ക് പ്രൈഡ് ഓഫ് തൃശൂർ ബഹുമതിയും സമർപ്പിക്കും. തുടർന്ന് എസ്. ജാനകിയുടെ സ്മരണാഞ്ജലിയായി ഗാനസന്ധ്യ അരങ്ങേറും.
പത്രസമ്മേളനത്തിൽ എം.പി. സുരേന്ദ്രൻ, സി. വേണുഗോപാൽ, അനിൽ സി. മേനോൻ, ആനന്ദ്, ടി.ആർ. രഞ്ജു എന്നിവർ പങ്കെടുത്തു.
Tags : Chidambaram Director BharatanAward Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash