x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ.​കെ.​ടി. അ​ഗ​സ്റ്റി അ​ന്ത​രി​ച്ചു


Published: March 12, 2026 12:51 AM IST | Updated: March 12, 2026 03:03 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ഗ​​​ത്ഭ​ ബ​​​യോ​​​കെ​​​മി​​​സ്ട്രി പ്ര​​​ഫ​​​സ​​​റും പ​​​ണ്ഡി​​​ത​​​നും ക​​​വി​​​യും സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന ഡോ.​​​കെ.​​​ടി. അ​​​ഗ​​​സ്റ്റി കു​​​ന്നേ​​​ത്തേ​​​ടം (93) അ​​​ന്ത​​​രി​​​ച്ചു.

സം​​​സ്‌​​​കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ര്‍.​​​വ​​​ണ്‍ ജ​​​യ്‌​​​ന​​​ഗ​​​റി​​​ലെ കു​​​ന്ന​​​ത്തേ​​​ടം വീ​​​ട്ടി​​​ല്‍നി​​​ന്ന് ആ​​​രം​​​ഭി​​​ക്കും. പി​​​എം​​​ജി ലൂ​​​ര്‍​ദ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ പ്രാ​​​ര്‍​ഥ​​​ന​​​ക​​​ള്‍​ക്കു​​​ശേ​​​ഷം നാ​​​ല​​​ഞ്ചി​​​റ സെ​​​മി​​​ത്തേ​​​രി​​​യി​​​ല്‍ സം​​​സ്‌​​​ക​​​രി​​​ക്കും.

പാ​​​ലാ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ദ്ദേ​​​ഹം ബി​​​റ്റ്‌​​​സ് പി​​​ലാ​​​നി​​​യി​​​ല്‍നി​​​ന്നാ​​​ണ് ബ​​​യോ​​​കെ​​​മി​​​സ്ട്രി​​​യി​​​ല്‍ എം​​​എ​​​സ്‌​​​സി​​​യും പി​​​എ​​​ച്ച്‌​​​ഡി​​​യും ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്. കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല, നൈ​​​ജീ​​​രി​​​യ​​​യി​​​ലെ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഓ​​​ഫ് മൈ​​​ദു​​​ഗു​​​രി എ​​​ന്നി​​​വ​​​യു​​​ള്‍​പ്പെ​​​ടെ സ്വ​​​ദേ​​​ശ​​​ത്തും വി​​​ദേ​​​ശ​​​ത്തു​​​മാ​​​യി നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​ക്കാ​​​ലം അ​​​ദ്ദേ​​​ഹം അ​​​ധ്യാ​​​പ​​​ന​​​ഗ​​​വേ​​​ഷ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു.

വെ​​​ളു​​​ത്തു​​​ള്ളി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള അ​​​ല്ലി​​​യം വ​​​ര്‍​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട സ​​​സ്യ​​​ങ്ങ​​​ളു​​​ടെ ഔ​​​ഷ​​​ധ​​​ഗു​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ല്‍ മു​​​ന്‍​നി​​​ര​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു ഡോ. ​​​അ​​​ഗ​​​സ്റ്റി. 150ല​​​ധി​​​കം ശാ​​​സ്ത്ര പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള അ​​​ദ്ദേ​​​ഹം 14 ഗ​​​വേ​​​ഷ​​​ക​​​ര്‍​ക്ക് പി​​​എ​​​ച്ച്ഡി​​​ക്ക് മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. 2020ല്‍ ​​​സ്റ്റാ​​​ന്‍​ഫോ​​​ര്‍​ഡ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ലോ​​​ക​​​ത്തി​​​ലെ മി​​​ക​​​ച്ച ര​​​ണ്ടു ശ​​​ത​​​മാ​​​നം ശാ​​​സ്ത്ര​​​ജ്ഞ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​പ്പോ​​​ള്‍, ടോ​​​ക്‌​​​സി​​​ക്കോ​​​ള​​​ജി സൈ​​​റ്റേ​​​ഷ​​​ന്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ അ​​​ദ്ദേ​​​ഹ​​​വും ഉ​​​ള്‍​പ്പെ​​​ട്ടി​​​രു​​​ന്നു.

കേ​​​ര​​​ള അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് സ​​​യ​​​ന്‍​സ​​​സി​​​ന്‍റെ സ്ഥാ​​​പ​​​ക​​​രി​​​ല്‍ ഒ​​​രാ​​​ളാ​​​യ അ​​​ദ്ദേ​​​ഹം പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് അ​​​ലുമ്നി അ​​​സോ​​​സി​​​യേ​​​ഷ​​​നെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലും സ​​​ജീ​​​വ​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ചു. പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ല്‍ അ​​​തീ​​​വ താ​​​ത്പ​​​ര്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം, പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ പു​​​ക​​​വ​​​ലി നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​രാ​​​ഹാ​​​ര സ​​​മ​​​രം അ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. ഔ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​ത​​​ത്തി​​​ല്‍നി​​​ന്ന് വി​​​ര​​​മി​​​ച്ച ശേ​​​ഷ​​​വും ലേ​​​ഖ​​​ന​​​ങ്ങ​​​ള്‍, ക​​​വി​​​ത​​​ക​​​ള്‍, ച​​​രി​​​ത്ര​​​ര​​​ച​​​ന​​​ക​​​ള്‍ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ അ​​​ദ്ദേ​​​ഹം സ​​​മൂ​​​ഹ​​​ത്തി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യി ഇ​​​ട​​​പെ​​​ട്ടു. ദീ​​പി​​ക​​യി​​ൽ ഒ​​ട്ടേ​​റെ ലേ​​ഖ​​ന​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

ക​​​ട​​​പ്ലാ​​​മ​​​റ്റം കാ​​​രു​​​വേ​​​ലി​​​ല്‍ കു​​​ടും​​​ബാം​​​ഗം ആ​​​ലീ​​​സ് ആ​​​ണ് ഭാ​​​ര്യ. മ​​​ക്ക​​​ള്‍: തോ​​​മ​​​സ് അ​​​ഗ​​​സ്റ്റി​​​ന്‍ (റി​​​ട്ട. ചീ​​​ഫ് മാ​​​നേ​​​ജ​​​ര്‍, ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക്). ജോ​​​സ് അ​​​ഗ​​​സ്റ്റി​​​ന്‍, ന്യൂ​​​സി​​​ലാ​​​ൻ​​​ഡ് (മു​​​ന്‍ കൃ​​​ഷി ഓ​​​ഫീ​​​സ​​​ര്‍, കേ​​​ര​​​ള കൃ​​​ഷി വ​​​കു​​​പ്പ്), ഡോ. ​​​പോ​​​ള്‍ അ​​​ഗ​​​സ്റ്റി​​​ന്‍ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ര്‍​സി​​​സി​​​യി​​​ലെ സ​​​ര്‍​ജി​​​ക്ക​​​ല്‍ ഓ​​​ങ്കോ​​​ള​​​ജി വി​​​ഭാ​​​ഗം മു​​​ന്‍ മേ​​​ധാ​​​വി). മ​​​രു​​​മ​​​ക്ക​​​ള്‍: ജി​​​ജി (മാ​​​മ്പി​​​ള്ളി, തൃ​​​ശൂ​​​ര്‍), ഡോ. ​​​ജാ​​​സ്മി​​​ന്‍ (മാ​​​രേ​​​ട്ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), ഡോ. ​​​റെ​​​ജി (ഓ​​​ലി​​​ക്ക​​​ല്‍, ഭ​​​ര​​​ണ​​​ങ്ങാ​​​നം).

 

ഡോ. കെ.ടി. അഗസ്റ്റി; ഓര്‍മയായത് അധ്യാപന ഗവേഷണ മേഖലകളിലെ പ്രഗത്ഭൻ

പാ​ലാ: ഡോ. ​കെ.​ടി. അഗസ്റ്റി കുന്നത്തേ​ട(93)​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ നാ​ടി​ന് ന​ഷ്ട​മാ​യ​ത് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള പൗ​ര​നെ​യും അ​ധ്യാ​പ​ന-​ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ലെ പ്ര​ഗ​ത്ഭ​നെ​യു​മാ​ണ്.

ബ​യോ​കെ​മി​സ്ട്രി പ്ര​ഫ​സ​റും പ​ണ്ഡി​ത​നും ക​വി​യു​മാ​യി​രു​ന്ന അ​ദ്ദേ​ഹം പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ആ​ദ്യ​ബാ​ച്ച് വി​ദ്യാ​ര്‍ഥി​യും അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ്യ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു.

പാ​ലാ കുന്നത്തേടം കു​ടും​ബാം​ഗ​മാ​യ അ​ദ്ദേ​ഹം കോ​ള​ജി​ന്‍റെ അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍ സ്ഥാ​പി​ക്കു​വാ​ന്‍ മു​ന്‍കൈ​യെ​ടു​ത്തു. അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ര്‍ത്ത​നഫ​ണ്ടി​ലേ​ക്ക് ആ​റു ല​ക്ഷം രൂ​പ ഒ​റ്റ​യ്ക്ക് ശേ​ഖ​രി​ക്കു​വാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.

രോ​ഗ​ശ​യ്യ​യി​ലും കോ​ള​ജി​ലെ വി​വ​ര​ങ്ങ​ള്‍ അ​റി​യു​വാ​ന്‍ അ​തീ​വ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. കോ​ള​ജി​ന്‍റെ എ​ക്കാത്തെയും മി​ക​ച്ച വി​ദ്യാ​ര്‍ഥി​ക​ളി​ലൊ​രാ​ളെ​യാ​ണ് ഡോ. ​കെ.​ടി. അഗസ്റ്റിയുടെ നി​ര്യാ​ണ​ത്തി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

വെ​ളു​ത്തു​ള്ളി ഉ​ള്‍പ്പെ​ടെ​യു​ള്ള അ​ല്ലി​യം വ​ര്‍ഗ​ത്തി​ല്‍പ്പട്ട സ​സ്യ​ങ്ങ​ളു​ടെ ഔ​ഷ​ധ​ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ളി​ല്‍ മു​ന്‍നി​ര​ക്കാ​ര​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. 150ല​ധി​കം ശാ​സ്ത്ര പ്ര​ബ​ന്ധ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം 14 ഗ​വേ​ഷ​ക​ര്‍ക്ക് പി​എ​ച്ച്ഡി​ക്ക് മാ​ര്‍ഗ​നി​ര്‍ദേ​ശം ന​ല്‍കി.

2020ല്‍ ​സ്റ്റാ​ന്‍ഫോ​ര്‍ഡ് സ​ര്‍വ​ക​ലാ​ശാ​ല ലോ​ക​ത്തി​ലെ മി​ക​ച്ച ര​ണ്ട് ശ​ത​മാ​നം ശാ​സ്ത്ര​ജ്ഞ​രെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ള്‍ ടോ​ക്‌​സി​ക്കോ​ള​ജി സൈ​റ്റേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ അ​ദ്ദേ​ഹ​വും ഉ​ള്‍പ്പെ​ട്ടി​രു​ന്നു.കേ​ര​ള അ​ക്കാ​ദ​മി ഓ​ഫ് സ​യ​ന്‍സ​സി​ന്‍റെ സ്ഥാ​പ​ക​രി​ല്‍ ഒ​രാ​ളാ​യ അ​ദ്ദേ​ഹം പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ല്‍ അ​തീ​വ ത​ല്പ​ര​നാ​യി​രു​ന്നു.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ പു​ക​വ​ലി നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​രാ​ഹാ​ര സ​മ​രം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും ലേ​ഖ​ന​ങ്ങ​ള്‍, ക​വി​ത​ക​ള്‍, ച​രി​ത്ര​ര​ച​ന​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്നു.

ബി​റ്റ്സ് പി​ലാ​നി​യി​ല്‍ നി​ന്നാ​ണ് ബ​യോ​കെ​മി​സ്ട്രി​യി​ല്‍ എം​എ​സ് സി​യും പി​എ​ച്ച്ഡി​യും ക​ര​സ്ഥ​മാ​ക്കി​യ​ത്. കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല, നൈ​ജീ​രി​യ​യി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് മൈ​ദു​ഗു​രി എ​ന്നി​വ​യു​ള്‍പ്പെ​ടെ സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം അ​ദ്ദേ​ഹം അ​ധ്യാ​പ​ന-​ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​സ്‌​കാ​രം ഇ​ന്ന്ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം ലൂ​ര്‍ദ് ഫൊ​റോ​ന​പ​ള്ളി​യി​ല്‍ ന​ട​ക്കും.

Tags : Dr. K.T. Augustine teaching research pioneer Kunnathedam passes away

Recent News

Corehub Up