Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Respected

മൈ​​ന​​റാ​​യ മേ​​ജ​​റും മാ​​നം ക​​ണ്ട മാ​​ന്യ​​നും!

വേ​​ലി​​യി​​ൽ റെ​​സ്റ്റ് എ​​ടു​​ത്തി​​രി​​ക്കു​​ന്ന പാ​​ന്പി​​നെ ഫ്ര​​ണ്ട് റി​​ക്വ​​സ്റ്റ് അ​​യ​​ച്ചു സ്വ​​ന്തം വാ​​ളി​​ൽ; ക്ഷ​​മി​​ക്ക​​ണം, തോ​​ളി​​ൽ ക​​യ​​റ്റി​​യി​​രു​​ത്തു​​ന്ന ഏ​​താ​​നും പേ​​രെ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ കാ​​ണാ​​നാ​​യി. കീ​​ർ​​ത്തി​​ച​​ക്ര​​ത്തി​​നു​​ള്ളി​​ൽ വീ​​ർ​​ത്തു​​പൊ​​ട്ടി​​യ സി​​നി​​മാ​​ക്കാ​​ര​​നാ​​യി​​രു​​ന്നു ആ​​ദ്യതാ​​രം.

പേ​​രി​​ൽ മാ​​ത്ര​​മ​​ല്ല, പേ​​രു​​ദോ​​ഷ​​ത്തി​​ലും താ​​ൻത​​ന്നെ​​യാ​​ണ് മേ​​ജ​​ർ എ​​ന്നു തെ​​ളി​​യി​​ക്കാ​​നു​​ള്ള സം​​വി​​ധാ​​ന​​ത്തി​​ലാ​​ണ് അ​​ദ്ദേ​​ഹ​​മെ​​ന്നു തോ​​ന്നു​​ന്നു. പാ​​റ്റാസ​​മ​​ര​​ത്തെ അ​​നു​​കൂ​​ലി​​ച്ചു മോ​​ഹ​​ൻ​​ലാ​​ലി​​ന്‍റെ മ​​ക​​ൾ വി​​സ്മ​​യ രം​​ഗ​​ത്തു​​വ​​ന്ന​​താ​​ണ് മേ​​ജ​​റി​​നെ മൈ​​ന​​റാ​​യൊ​​ന്നു പ്ര​​കോ​​പി​​പ്പി​​ച്ച​​ത്.

രാ​​ഷ്‌​ട്രീ​യ​​ത്തി​​ന്‍റെ എ​​ബി​​സി​​ഡി അ​​റി​​യാ​​ത്ത പി​​ഞ്ചുമ​​ന​​സാ​​ണ് വി​​സ്മ​​യയു​​ടേ​​തെ​​ന്നു മേ​​ജ​​ർ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തു പാ​​റ്റ​​ക​​ൾ​​ക്കു​​ള്ള പി​​ന്തു​​ണ​​യാ​​യി ക​​രു​​തേ​​ണ്ട​​തി​​ല്ലെ​​ന്നും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ത​​ല്ലു​​കി​​ട്ടു​​ന്ന​​തു ക​​ണ്ട​​പ്പോ​​ൾ വേ​​ദ​​നി​​ച്ച പി​​ഞ്ചുമ​​ന​​സി​​ന്‍റെ നൊ​​ന്പ​​ര​​മാ​​ണെ​​ന്നും മേ​​ജ​​ർ ക​​ണ്ടെ​​ത്തി. എ​​ന്നാ​​ൽ, മ​​റ്റൊ​​രാ​​ൾ പ​​റ​​ഞ്ഞ ക​​ഥ​​യ്ക്കു വ​​ലി​​ഞ്ഞു​​ക​​യ​​റി തി​​ര​​ക്ക​​ഥ​​യെ​​ഴു​​താ​​ൻ ചെ​​ന്ന സം​​വി​​ധാ​​യ​​ക​​നെ സോ​​ഷ്യ​​ൽ മീ​​ഡി​​യ പി​​ള്ളേ​​ർ പ​​ഞ്ഞി​​ക്കി​​ട്ടു.

ഇ​​നി​​യും ഇ​​ത്ത​​രം പ​​ട്ടാ​​ള​​ക്ക​​ഥ​​യു​​മാ​​യി വ​​ന്നാ​​ൽ കോ​​ർ​​ട്ട് മാ​​ർ​​ഷ​​ൽ ത​​ന്നെ വേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ് പി​​ള്ളേ​​ർ പ​​റ​​യു​​ന്ന​​ത്. അ​​താ​​യ​​ത്, കൈ​​യും കാ​​ലും കെ​​ട്ടി​​യി​​ട്ട് പു​​ള്ളി​​യു​​ടെത​​ന്നെ ചി​​ല പ​​ട്ടാ​​ള​​പ്പ​​ട​​ങ്ങ​​ൾ ര​​ണ്ടു ത​​വ​​ണ വീ​​തം കാ​​ണി​​ച്ചു​​കൊ​​ടു​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം!

പേ​​ളി മാ​​ണി​​യാ​​യി​​രു​​ന്നു മ​​റ്റൊ​​രു പി​​ഞ്ചുമ​​ന​​സി​​ന്‍റെ ഉ​​ട​​മ. സ​​മ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ അ​​ടി വാ​​ങ്ങാ​​തെ എ​​ത്ര​​യും വേ​​ഗം വീ​​ടു​​പി​​ടി​​ക്ക​​ണ​​മെ​​ന്ന് ഒ​​രു ഉ​​പ​​ദേ​​ശം കൊ​​ടു​​ത്ത​​തേ ഓ​​ർ​​മ​​യു​​ള്ളൂ, “പ​​ണി പാ​​ളി മാ​​ണീ” എ​​ന്ന അ​​ശ​​രീ​​രി​​യാ​​ണ് പി​​ന്നെ കേ​​ട്ട​​ത്.

ഇ​​ന്ന​​ലെ വ​​രെ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ പൊ​​ളി​​യാ​​യി നി​​ന്ന ത​​ന്നെ ജെ​​ൻ​​സി പി​​ള്ളേ​​ർ പൊ​​ളി​​ച്ച​​ടു​​ക്കു​​ന്ന​​തു ക​​ണ്ട​​പ്പോ​​ൾ പേ​​ളി മാ​​ണി ചൂ​​ളി മാ​​ണി​​യാ​​യി. താ​​ൻ ഉ​​ദ്ദേ​​ശി​​ച്ച​​ത് അ​​ങ്ങ​​നെ​​യ​​ല്ലെ​​ന്നു പ​​റ​​ഞ്ഞ് ഉൗ​​ളി​​യി​​ടാ​​ൻ നോ​​ക്കി​​യെ​​ങ്കി​​ലും അ​​ക്ക​​ളി​​യും ഏ​​റ്റി​​ല്ല.

ആ​​കാ​​ശ​​ത്തു​​കൂ​​ടി പോ​​യ പ​​ക്ഷി​​യെ ഏ​​ണി​​വ​​ച്ചു പി​​ടി​​ക്കേ​​ണ്ട യാ​​തൊ​​രു കാ​​ര്യ​​വു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ലെ​​ന്ന് മാ​​ഡം ഇ​​പ്പോ​​ൾ ഇ​​ന്പോ​​സി​​ഷ​​ൻ എ​​ഴു​​തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ​​ത്രേ.

ടി.​​ജി​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു അ​​ടു​​ത്ത വെ​​ടി. പാ​​റ്റ​​ക​​ളു​​ടെ സ​​മ​​രം കൊ​​ടു​​ങ്കാ​​റ്റു പോ​​ലെ വീ​​ശു​​ന്ന​​തു ക​​ണ്ട​​പ്പോ​​ൾ തോ​​ക്കെ​​ടു​​ക്കാ​​നാ​​ണ് പു​​ള്ളി​​ക്കു തോ​​ന്നി​​യ​​ത്. കൈ​​യി​​ൽ ത​​ത്സ​​മ​​യം തോ​​ക്കി​​ല്ലാ​​യി​​രു​​ന്ന​​തി​​നാ​​ൽ ബെ​​ല്ലും ബ്രേ​​ക്കു​​മി​​ല്ലാ​​ത്ത നാ​​ക്കെ​​ടു​​ത്തു പൊ​​ട്ടി​​ച്ചു. എം.​​എം. മ​​ണി​​യു​​ടെ വ​​ണ്‍ ടു ​​ത്രീ മോ​​ഡ​​ൽ പൊ​​ട്ടി​​ക്ക​​ൽ. ഞാ​​നാ​​യി​​രു​​ന്നെ​​ങ്കി​​ൽ ല​​വ​​ൻ​​മാ​​രെ​​യെ​​ല്ലാം ച​​കു​​പു​​കാ വെ​​ടി​​വ​​ച്ചു തീ​​ർ​​ത്തേ​​നെ! കു​​റെ​​യെ​​ണ്ണം മ​​രി​​ക്കും, കു​​റെ​​യെ​​ണ്ണ​​ത്തി​​നു പ​​രി​​ക്കേ​​ൽ​​ക്കും. അ​​തോ​​ടെ സ​​മ​​രം തീ​​രും... ബോ​​യിം​​ഗ് ബോ​​യിം​​ഗ് സി​​നി​​മ​​യി​​ൽ നീ​​ണ്ടക​​ഥ​​യു​​മാ​​യി വ​​ന്ന ജ​​ഗ​​തി​​യാ​​യി മി​​സ്റ്റ​​ർ ടി.​​ജി. മോ​​ഹ​​ൻ​​ജി മാ​​റു​​ന്ന​​താ​​ണ് പി​​ന്നെ കേ​​ര​​ളം ക​​ണ്ട​​ത്. ഒ​​രു ബോം​​ബ്.. ര​​ണ്ടു ബോം​​ബ്... മൂ​​ന്നു ബോം​​ബ്... അ​​വ​​സാ​​നം നീ​​ണ്ട ഒ​​രു വെ​​ടി​​യും പു​​ക​​യും! എ​​ല്ലാം കേ​​ട്ടു ക​​ഴി​​ഞ്ഞ​​പ്പോ​​ൾ സി​​നി​​മ​​യി​​ൽ ജ​​ഗ​​തി​​യോ​​ടു ശ​​ങ്ക​​രാ​​ടി ചോ​​ദി​​ച്ച​​ത് നാ​​ട്ടു​​കാ​​രും ചോ​​ദി​​ച്ചു. “​ത​​ന്‍റെ ത​​ല​​യ്ക്കു വ​​ല്ല പ്രാ​​ന്തു​​മു​​ണ്ടോ?’’

എ​​ന്നാ​​ൽ, ഈ ​​ഉ​​ണ്ട​​യി​​ല്ലാവെ​​ടി​​യി​​ൽ മാ​​ത്ര​​മൊ​​തു​​ക്കാ​​ൻ ടി.​​ജി മി​​ത്രം ത​​യാ​​റാ​​യി​​ല്ല. സ​​മ​​ര​​ത്തി​​നെ​​ത്തി​​യ പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കു നേ​​രേ​​യാ​​യി​​രു​​ന്നു ജി​​യു​​ടെ അ​​ടു​​ത്ത ക്ഷു​​ദ്ര​​പ്ര​​യോ​​ഗം. മാ​​ന​​വും മ​​ര്യാ​​ദ​​യു​​മു​​ള്ള ഒ​​രു പെ​​ണ്‍​കു​​ട്ടി​​യും കേ​​ൾ​​ക്കാ​​ൻ ഇ​​ഷ‌്ട​​പ്പെ​​ടാ​​ത്ത ത​​ന്ത​​വൈ​​ബു​​ക​​ളാ​​യി​​രു​​ന്നു അ​​ടു​​ത്ത ഇ​​നം. ഇ​​തോ​​ടെ പെ​​ണ്‍​കു​​ട്ടി​​ക​​ളെ​​ല്ലാ​​വ​​രും കൂ​​ടി പു​​ള്ളി​​യെ മാ​​ന​​ത്തേ​​ക്കു ക​​യ​​റ്റി​​വി​​ട്ടു. അ​​ടു​​ത്തകാ​​ല​​ത്തൊ​​ന്നും അ​​മ്മാ​​വ​​ന് ഇ​​നി എ​​യ​​റി​​ൽ​​നി​​ന്ന് താ​​ഴെ​​യി​​റ​​ങ്ങാ​​ൻ ക​​ഴി​​യു​​മെ​​ന്നു തോ​​ന്നു​​ന്നി​​ല്ല. അ​​വി​​ടെ വ​​ർ​​ത്ത​​മാ​​നം പ​​റ​​ഞ്ഞി​​രി​​ക്കാ​​ൻ മേ​​ജ​​റും ഗൗ​ളി​യു​മൊ​ക്കെ​ ഉ​​ണ്ട​​ല്ലോ എ​​ന്നു സ​​മാ​​ധാ​​നി​​ക്കാം. അ​​റി​​യ​​പ്പെ​​ടു​​ന്ന എ​​യ​​ർ​​മാ​​നാ​​യ ടി​​നി ടോ​​മും ഇ​​ട​​യ്ക്ക് എ​​ത്തു​​മെ​​ന്നു ക​​രു​​താം.

മി​​സ്ഡ് കോ​​ൾ

ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ഹോ​​ക്കി​​ ടീ​​മി​​ന്‍റെ ജേ​​ഴ്സി​​നി​​റം നീ​​ല മാ​​റ്റി കാ​​വി​​യാ​​ക്കി.

- വാ​​ർ​​ത്ത

അ​​ടു​​ത്ത ത​​വ​​ണ സ്റ്റി​​ക്കി​​നു പ​​ക​​രം ദ​​ണ്ഡ്!

Latest News

Corehub Up