ഒല്ലൂർ: സിനിമ സംവിധായകൻ പ്രിയനന്ദനന്റെ സിനിമാജീവിതത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ഒല്ലൂർ സംസ്കാരിക കുട്ടായ്മയുടെ നേതൃത്വത്തിൽ ആദരം സംഘടിപ്പിച്ചു. ഒല്ലൂർ ജോൺ അക്കര ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനവും ആദര സന്ധ്യയും സംവിധായകൻ പ്രേംലാൽ ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക കൂട്ടായ്മ ചെയർമാൻ കൗൺസിലർ പോളി ജോസ് അധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. ശശിധരൻ നടുവിൽ, അഗസ്റ്റിൻ കുട്ടനെല്ലുർ, എ.എ. ജോസ്, സന്ദീപ് സഹദേവൻ, പ്രിൻസൺ അവിണിശേരി, സുജാത വേണു എന്നിവർ സംസാരിച്ചു.
പ്രിയനന്ദനൻ സംവിധാനം ചെയ്ത "വൈലോപ്പിള്ളി ഒരു കാവ്യ ജീവിതം' എന്ന ഡോക്യൂമെന്ററിയും ചലചിത്രങ്ങളായ "ധബാരി ക്യുരുവി', "ഞാൻ നിന്നോടുകൂടെയുണ്ട്', "പാതിര കാലം', "നെയ്ത്തുകാരൻ' എന്നീ ചലച്ചിത്രങ്ങളുടെ പ്രദർശനവും നടന്നു.
Tags : nattu vishesham Respected Priyanandanan