Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scientists

Kottayam

ലോകത്തെ മികച്ച രണ്ടുശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍ പ്രഫ. രഞ്ജിത്ത് തോമസ്

ച​ങ്ങ​നാ​ശേ​രി: ശാ​സ്ത്ര​ഗ​വേ​ഷ​ണ രം​ഗ​ത്തെ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​വു​മാ​യി സെ​ന്‍റ് ബ​ര്‍​ക്മാ​ന്‍​സ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ലെ ര​സ​ത​ന്ത്ര വി​ഭാ​ഗം പ്ര​ഫ​സ​റും തി​യ​റ​റ്റി​ക്ക​ല്‍ ആ​ന്‍​ഡ് ക​മ്പ്യൂ​ട്ടേ​ഷ​ണ​ല്‍ കെ​മി​സ്ട്രി കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ പ്ര​ഫ. ര​ഞ്ജി​ത്ത് തോ​മ​സ്. സ്റ്റാ​ന്‍​ഫോ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യും എ​ല്‍​സെ​വി​യ​റും ചേ​ര്‍​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ലോ​ക​ത്തെ മി​ക​ച്ച ര​ണ്ടു​ശ​ത​മാ​നം ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ല്‍ 2021 മു​ത​ല്‍ 2026 വ​രെ തു​ട​ര്‍​ച്ച​യാ​യി ആ​റു വ​ര്‍​ഷം ഇ​ടം​നേ​ടി​യാ​ണ് ര​ഞ്ജി​ത്ത് തോ​മ​സ് മി​ക​വ് പു​ല​ര്‍​ത്തി​യ​ത്. അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​വേ​ഷ​ണ സം​ഭാ​വ​ന​ക​ള്‍​ക്കും ശാ​സ്ത്ര​രം​ഗ​ത്തെ അ​ക്കാ​ദ​മി​ക മി​ക​വി​നു​മു​ള്ള അം​ഗീ​കാ​ര​മാ​ണി​ത്. തു​ട​ര്‍​ച്ച​യാ​യി ആ​റു വ​ര്‍​ഷം ഈ ​നേ​ട്ടം കൈ​വ​രി​ച്ച അ​പൂ​ര്‍​വം അ​ധ്യാ​പ​ക​രി​ല്‍ ഒ​രാ​ളാ​ണ് ഇ​ദ്ദേ​ഹം. തി​യ​റ​റ്റി​ക്ക​ൽ, ക​മ്പ്യൂ​ട്ടേ​ഷ​ണ​ല്‍ കെ​മി​സ്ട്രി മേ​ഖ​ല​ക​ളി​ല്‍ 22 വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ന-​ഗ​വേ​ഷ​ണ പ​രി​ച​യ​മു​ള്ള പ്ര​ഫ. ര​ഞ്ജി​ത്ത് തോ​മ​സ് എ​സ്ബി കോ​ള​ജി​ല്‍ ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ​യും ഗ്ലോ​ബ​ല്‍ പാ​ര്‍​ട്ണ​ര്‍​ഷി​പ്പി​ന്‍റെ​യും ഡീ​നാ​ണ്. മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​സ്ബി കോ​ള​ജി​ലെ ഗ​വേ​ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​തി​നൊ​പ്പം അ​ന്താ​രാ​ഷ്‌​ട്ര ഗ​വേ​ഷ​ണ സ​ഹ​ക​ര​ണ​ങ്ങ​ള്‍​ക്കും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്‍​കു​ന്നു. യൂ​റോ​പ്പ്, അ​മേ​രി​ക്ക, മി​ഡി​ല്‍ ഈ​സ്റ്റ്, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ​വേ​ഷ​ക​രു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ദ്ദേ​ഹം പോ​സ്റ്റ്ഡോ​ക്ട​റ​ല്‍ ഗ​വേ​ഷ​ക​രു​ടെ​യും ഡോ​ക്ട​റ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ന്താ​രാ​ഷ്‌​ട്ര ഗ​വേ​ഷ​ണ സം​ഘ​ത്തെ ന​യി​ക്കു​ന്നു.

റോ​യ​ല്‍ സൊ​സൈ​റ്റി ഓ​ഫ് കെ​മി​സ്ട്രി​യു​ടെ ഫെ​ലോ, ചാ​ര്‍​ട്ടേ​ഡ് കെ​മി​സ്റ്റ് എ​ന്നീ ബ​ഹു​മ​തി​ക​ള്‍ നേ​ടി​യി​ട്ടു​ള്ള പ്ര​ഫ. ര​ഞ്ജി​ത്ത് തോ​മ​സ് ഇ​ന്ത്യ​ന്‍ കെ​മി​ക്ക​ല്‍ സൊ​സൈ​റ്റി​യു​ടെ ഫെ​ലോ കൂ​ടി​യാ​ണ്. അ​മേ​രി​ക്ക​ന്‍ കെ​മി​ക്ക​ല്‍ സൊ​സൈ​റ്റി, കെ​മി​ക്ക​ല്‍ റി​സ​ര്‍​ച്ച് സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ, കേ​ര​ള അ​ക്കാ​ദ​മി ഓ​ഫ് സ​യ​ന്‍​സ​സ് തു​ട​ങ്ങി​യ ശാ​സ്ത്ര​സം​ഘ​ട​ന​ക​ളി​ലും അ​ദ്ദേ​ഹം അം​ഗ​മാ​ണ്. റോ​യ​ല്‍ സൊ​സൈ​റ്റി ഓ​ഫ് കെ​മി​സ്ട്രി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ഒ​ന്നി​ല​ധി​കം ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റ​റു​മാ​ണ്. .

2026-ല്‍ ​സ്പ്രിം​ഗ​ര്‍ ന​ല്‍​കി​യ എ​ഡി​റ്റ​ര്‍ ഓ​ഫ് ഡി​സ്റ്റിം​ഗ്ഷ​ൻ, എ​ഡി​റ്റോ​റി​യ​ല്‍ കോ​ണ്‍​ട്രി​ബ്യൂ​ഷ​ന്‍, ഓ​ത​ര്‍ സ​ര്‍​വീ​സ് അ​വാ​ര്‍​ഡു​ക​ൾ, 2025-ലെ ​സി​സ്റ്റ​ര്‍ ഡോ. ​ആ​നി കു​ര്യാ​ക്കോ​സ് എ​ന്‍​ഡോ​വ്‌​മെ​ന്‍റ്, 2024-ലെ ​ഫാ. ഡോ. ​ജോ​സ് തെ​ക്ക​ന്‍ ഓ​ള്‍ ഇ​ന്ത്യ അ​വാ​ര്‍​ഡ്, 2023ലെ ​കേ​ര​ള​ത്തി​ലെ മി​ക​ച്ച കോ​ള​ജ് അ​ധ്യാ​പ​ക​നു​ള്ള പ്ര​ഫ. ശി​വ​പ്ര​സാ​ദ് അ​വാ​ർ​ഡ്, 2023ലെ ​എ​ല്‍​സെ​വി​യ​റി​ന്‍റെ മി​ക​ച്ച ര​ച​യി​താ​വി​നു​ള്ള പു​ര​സ്‌​കാ​രം എ​ന്നി​വ അ​വ​യി​ല്‍ പ്ര​ധാ​ന​മാ​ണ്. 2024ല്‍ ​സെ​ര്‍​ബി​യ​യി​ലെ നോ​വി​സാ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ റോ​യ​ല്‍ സൊ​സൈ​റ്റി ഓ​ഫ് കെ​മി​സ്ട്രി​യു​ടെ വി​സി​റ്റിം​ഗ് റി​സ​ര്‍​ച്ച​റാ​യും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചു. 2026ല്‍ ​തു​ര്‍​ക്കി​യി​ലെ കൊ​കേ​ലി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്ര​ഫ​സ​റാ​യി ക്ഷ​ണം ല​ഭി​ച്ച​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്താ​രാ​ഷ്ട്ര അ​ക്കാ​ദ​മി​ക അം​ഗീ​കാ​ര​ത്തി​ന്‍റെ തെ​ളി​വാ​ണ്. ചാ​ഞ്ഞോ​ടി കാ​ട്ടു​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ കെ.​ജെ. തോ​മ​സ്-​അ​ച്ചാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് പ്ര​ഫ. ര​ഞ്ജി​ത്ത് തോ​മ​സ്. എ​സ്ബി കോ​ള​ജ് ഇ​ക്ക​ണോ​മി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നി​ല സ്‌​ക​റി​യ​യാ​ണ് ഭാ​ര്യ.

 

Latest News

Corehub Up