കൊച്ചി: കളമശേരി എടയാറിലെ സിജി ലൂബ്രിക്കൻസിലെ തീപിടിത്തത്തിന് കാരണം സുരക്ഷാവീഴ്ചയെന്ന് ഫാക്റടറീസ് ആൻഡ് ബോയ്ലർസ് വകുപ്പ് കണ്ടെത്തി. വർഷം തോറും നടത്തേണ്ട കോയിൽ ടെസ്റ്റിംഗ് നടത്തിയിട്ടില്ല. ഇതാകാം തീപിടിത്തത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ 26ന് കോയിൽ ടെസ്റ്റ് ചെയ്യണമെന്ന് കാട്ടി ഫാക്ടറീസ് ആൻഡ് ബോയ്ലർസ് വകുപ്പ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ മൂന്ന് മാസമായിട്ടും സിജി ലൂബ്രികന്റ്സ് കോയിൽ ടെസ്റ്റിംഗ് നടത്തിയില്ല. തുടർന്ന് പ്ലാന്റിന് പ്രവർത്തന അനുമതി നിഷേധിക്കുകയും പ്ലാന്റ് അടച്ചിടാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
അന്തിമ റിപ്പോർട്ട് തയാറാക്കിയ ശേഷം സ്ഥാപനത്തിനെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെ തുടർ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ ബിഹാര്‍ സ്വദേശിയായ ശത്രുഘ്ജ്ഞ മരിച്ചിരുന്നു.