കണ്ണൂർ: മന്ത്രി വീണാ ജോർജിനെതിരായ കെഎസ്യു പ്രതിഷേധത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പോലീസ്. മന്ത്രിക്ക് മർദനമേറ്റിട്ടില്ലെന്നും ഉത്തരമേഖലാ ഡിഐജിയ്ക്കും സിറ്റി പോലീസ് കമ്മീഷണർക്കും നൽകിയിട്ടുള്ള വിശദീകരണത്തിൽ പറയുന്നു.
റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതിൽ മന്ത്രിക്ക് മർദനമേൽക്കുന്നതിന്റെ ദൃശ്യങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മന്ത്രി സമരക്കാർക്കെതിരെ തിരിഞ്ഞതോടെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിലും പോലീസുകാർ നൽകിയ റിപ്പോർട്ട്.
നിലവിൽ റെയിൽവേ പോലീസാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്.
Tags : security lapse veena george police kannur