x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട​യാ​ർ തീ​പി​ടി​ത്തം; സു​ര​ക്ഷാ​വീ​ഴ്ച​യെ​ന്ന് റി​പ്പോ​ർ​ട്ട്


Published: March 28, 2026 09:31 AM IST | Updated: March 28, 2026 09:35 AM IST

കൊ​ച്ചി: ക​ള​മ​ശേ​രി എ​ട​യാ​റി​ലെ സി​ജി ലൂ​ബ്രി​ക്ക​ൻ​സി​ലെ തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം സു​ര​ക്ഷാ​വീ​ഴ്ച​യെ​ന്ന് ഫാ​ക്റ​ട​റീ​സ് ആ​ൻ​ഡ് ബോ​യ്‍​ല​ർ​സ് വ​കു​പ്പ് ക​ണ്ടെ​ത്തി. വ​ർ​ഷം തോ​റും ന​ട​ത്തേ​ണ്ട കോ​യി​ൽ ടെ​സ്റ്റിം​ഗ് ന​ട​ത്തി​യി​ട്ടി​ല്ല. ഇ​താ​കാം തീ​പി​ടി​ത്ത​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 26ന് ​കോ​യി​ൽ ടെ​സ്റ്റ് ചെ​യ്യ​ണമെന്ന് കാ​ട്ടി ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യ്‍​ല​ർ​സ് വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മൂ​ന്ന് മാ​സ​മാ​യി​ട്ടും സി​ജി ലൂ​ബ്രി​ക​ന്‍റ്സ് കോ​യി​ൽ ടെ​സ്റ്റിം​ഗ് ന​ട​ത്തി​യി​ല്ല. തു​ട​ർ​ന്ന് പ്ലാ​ന്‍റി​ന് പ്ര​വ​ർ​ത്ത​ന അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യും പ്ലാ​ന്‍റ് അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​ന്തി​മ റി​പ്പോ​ർ​ട്ട്‌ ത​യാ​റാ​ക്കി​യ ശേ​ഷം സ്ഥാ​പ​ന​ത്തി​നെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ഉ​ൾ​പ്പെ​ടെ തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കുമെന്ന് അധികൃതർ പറഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ ശ​ത്രു​ഘ്ജ്ഞ മ​രി​ച്ചി​രു​ന്നു.

Tags : Edayar Fire security lapse oil recycling

Recent News

Corehub Up