Sports
പാരീസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പെറുവിനെതിരെ സെനഗലിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സെനഗൽ വിജയിച്ചത്.
നിക്കോളാസ് ജാക്ക്സണും ഇസ്മാലിയ സാറുമാണ് സെനഗലിന് വേണ്ടി ഗോളുകൾ നേടിയത്. നിക്കോളാസ് 41-ാം മിനിറ്റിലും സാർ 54-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
Sports
റബത്ത് (മൊറോക്കോ): 2025 ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോള്‍ ചാമ്പ്യനെച്ചൊല്ലി അടിപിടി. ഈ വര്‍ഷം ജനുവരി 18നു നടന്ന ഫൈനലില്‍ ആതിഥേയരായ മൊറോക്കോയെ അധിക സമയത്തെ ഗോളില്‍ 1-0നു കീഴടക്കി സാദിയൊ മാനെയുടെ സെനഗല്‍ ചാമ്പ്യന്മാരായിരുന്നു.
എന്നാല്‍, ഫൈനലില്‍ സെനഗല്‍ ടീമിന്റെ അസ്വാഭാവിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ അപ്പീല്‍ ബോര്‍ഡ് മൊറോക്കോയെ ജേതാക്കളായി ഇന്നലെ പ്രഖ്യാപിച്ചു. മൊറോക്കോ ഫൈനലില്‍ 3-0ന് സെനഗലിനെ കീഴടക്കി എന്നാണ് ദ കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്ബോള്‍ (കാഫ്) പ്രസ്താവിച്ചത്.
എന്നാല്‍, കോണ്‍ഫെഡറേഷന്റെ നടപടിക്കെതിരേ സാനിയോ മാനെ അടക്കമുള്ളവര്‍ രംഗത്തെത്തി. രാജ്യാന്തര തര്‍ക്കപരിഹാര കോടതിയിയെ സമീപിക്കുമെന്ന് സെനഗല്‍ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു. സെനഗല്‍ സര്‍ക്കാര്‍ ഈ നീക്കത്തിനു പിന്തുണയേകി.
ഫൈനലിന്റെ സ്റ്റോപ്പേജ് ടൈമില്‍ മൊറോക്കോയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റി വിധിക്കുന്നതിനു മിനിറ്റുകള്‍ക്കു മുമ്പ് സെനഗലിന്റെ ഗോള്‍ റഫറി നിഷേധിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ സെനഗല്‍ ടീം പ്രതിഷേധിച്ച് മൈതാനംവിട്ടു. കാണികള്‍ കയ്യാങ്കളി നടത്തി.
വിവിധ ചര്‍ച്ചകള്‍ക്കൊടുവില്‍ 15 മിനിറ്റ് വൈകി സെനഗല്‍ ടീം കളത്തിലെത്തി. മൊറോക്കന്‍ ഫോര്‍വേഡായ ബ്രാഹിം ഡിയസ് എടുത്ത പനേങ്ക സ്റ്റൈല്‍ പെനാല്‍റ്റി കിക്ക് സെനഗല്‍ ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡി രക്ഷപ്പെടുത്തി. അതോടെ മത്സരം അധിക സമയത്തേക്ക്. അധിക സമയത്തെ ഗോളില്‍ സെനഗല്‍ ചാമ്പ്യന്മാരായി.
അപക്വമായ പെരുമാറ്റത്തിന് ഇരുടീമിലെയും താരങ്ങള്‍ക്ക് കാഫ് വിലക്കും പിഴയും ചുമത്തിയിരുന്നു.
Sports
റബാത്ത് (മൊറോക്കോ): ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് സെനഗൽ. ആതിഥേയരായ മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. സെനഗൽ ഫുട്ബോൾ ചരിത്രത്തിലെ രണ്ടാം നേഷൻസ് കപ്പ് കിരീടമാണിത്. നേരത്തേ 2021ലാണ് സെനഗൽ ആദ്യമായി കിരീടം സ്വന്തമാക്കിയത്.
റബാത്തിൽ നടന്ന മത്സരത്തിൽ മികച്ച പോരാട്ടം നടത്തിയ ഇരു ടീമിനും അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ഗോൾരഹിത സമനിലയിൽ അവസാനിച്ചതിനെത്തുടർന്ന് മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തിന്റെ നാലാം മിനിറ്റിൽ പാപെ ഗുയെയിലൂടെയാണ് സെനഗൽ വിജയഗോൾ നേടിയത്.
ഫൈനൽ നാടകം
മത്സരത്തിന്റെ 90 മിനിറ്റുകൾക്ക് ശേഷമുള്ള അധിക സമയം നാടകീയതകളുടേതായിരുന്നു. 90+2 മിനിറ്റിൽ സെനഗലിന്റെ സെക് നേടിയ ഗോൾ, ഹക്കിമിയെ ഫൗൾ ചെയ്തു എന്ന കാരണത്താൽ റഫറി നിഷേധിച്ചു.
ഇതിന് തൊട്ടുപിന്നാലെ 90+8 മിനിറ്റിൽ മൊറോക്കോയുടെ ബ്രാഹിം ഡിയാസിനെ ഡിഒൗഫ് ഫൗൾ ചെയ്തതിന് മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ചു. ഈ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് കോച്ച് സെനഗൽ ടീമിനോട് കളി മതിയാക്കി തിരികെ കയറാൻ ആവശ്യപ്പെട്ടു.
സെനഗൽ താരങ്ങൾ മൈതാനം വിട്ടു പുറത്തുപോയി. ഏകദേശം പത്ത് മിനിറ്റോളം കളി തടസപ്പെട്ടു. ഒടുവിൽ നായകൻ സാദിയോ മാനെയുടെ ഇടപെടലിനെത്തുടർന്നാണ് താരങ്ങൾ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തിയത്.
സ്വന്തം ആരാധകർക്കു മുന്നിൽ അരനൂറ്റാണ്ടിനുശേഷം കിരീടം വീണ്ടെടുക്കാമെന്ന മൊറോക്കോയുടെ ആഗ്രഹം സഫലമായില്ല. 1976ലായിരുന്നു അവരുടെ ഏക കിരീടനേട്ടം.
Sports
റബാത്ത്: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിലെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കുന്ന ആദ്യ സെമിയിൽ സെനഗൽ ഈജിപ്തിനെ നേരിടും. ടാൻഗയറിലെ ഇബ്ന്‍ബത്തൂത്ത സ്റ്റേഡിയമാണ് വേദി.
രണ്ടാം സെമിയിൽ മൊറോക്കോ നൈജീരിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 1.30 നാണ് മത്സരം. റബാത്തിലാണ് സെമി പോരാട്ടം നടക്കുക.
ഞായറാഴ്ചയാണ് ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
Sports
ടാൻഗയർ: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ സെമിയിൽ കടന്ന് സെനഗൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ മാലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സെനഗൽ സെമിയിലെത്തിയത്.
സെനഗലിന് വേണ്ടി ലിമാൻ എൻഡയായെ ആണ് ഗോൾ നേടിയത്. മത്സരത്തിന്റെ 27-ാം മിനിറ്റിൽ ആണ് ലിമാൻ ഗോൾ സ്കോർ ചെയ്തത്.
ഇതോടെ ഇത്തവണത്തെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ സെമിയിലെത്തുന്ന ആദ്യ ടീമായി സെനഗൽ. രണ്ടാം ക്വാർട്ടറിൽ മൊറോക്കോ കാമറൂണിനെ നേരിടും.