Movies
ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ഒരുപോലെ ആവേശം കൊള്ളിക്കുന്ന പേരാണ് ഷാരൂഖ് ഖാൻ എന്നത് ഒരിക്കൽ കൂടി അടിവരയിടുന്നതാണ് ഹോളിവുഡ് താരം സോഫി ടർണറുടെ പുതിയ വെളിപ്പെടുത്തലുകൾ.
പ്രശസ്തമായ 'ഗെയിം ഓഫ് ത്രോൺസ്' പരമ്പരയിലൂടെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട സോഫി, അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ബോളിവുഡിനോടും കിംഗ് ഖാനോടുമുള്ള തന്റെ ആരാധന തുറന്നുപറഞ്ഞത്.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരം ആരാണെന്ന ചോദ്യത്തിന് ഒട്ടും സംശയമില്ലാതെ ഷാരൂഖ് ഖാൻ ആണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടൻ (Greatest of All Time - GOAT) എന്ന് അവർ മറുപടി നൽകി.
ഷാരൂഖിനൊപ്പം തന്നെ ദീപിക പദുകോണിന്റെ അഭിനയ മികവിനെയും സോഫി പ്രത്യേകം പ്രശംസിച്ചു. ആർആർആർ പോലുള്ള ഇന്ത്യൻ ചിത്രങ്ങൾ താൻ ആസ്വദിച്ചു കണ്ടതായും അവർ കൂട്ടിച്ചേർത്തു.
വെറുമൊരു ആരാധന എന്നതിലുപരി ഇന്ത്യൻ സിനിമയുടെ ഭാഗമാകാനുള്ള തന്റെ താല്പര്യവും സോഫി മറച്ചുവെച്ചില്ല. പാശ്ചാത്യ സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ദൃശ്യവിരുന്നും നിർമാണ രീതിയുമാണ് ബോളിവുഡിലേതെന്നും, അവിടുത്തെ വർണാഭമായ പാട്ടുകളിലും നൃത്തങ്ങളിലും അഭിനയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും താരം വെളിപ്പെടുത്തി.
2018-ൽ പ്രിയങ്ക ചോപ്രയുടെയും നിക് ജോനാസിന്റെയും വിവാഹത്തിനായി ഇന്ത്യ സന്ദർശിച്ചപ്പോൾ തന്നെ ഇവിടുത്തെ സംസ്കാരം സോഫിയെ ആകർഷിച്ചിരുന്നു.
ഷാരൂഖ് ഖാൻ എന്ന വ്യക്തിപ്രഭാവത്തിന് മുന്നിൽ വിസ്മയിച്ചു നിൽക്കുന്ന വിദേശ താരം സോഫി ടർണറല്ല മാത്രകമല്ല, ഹാരി പോട്ടറിലൂടെ വിസ്മയിപ്പിച്ച ഡാനിയൽ റാഡ്ക്ലിഫ്, ഷാരൂഖിന്റെ സ്റ്റൈലിനെയും പെരുമാറ്റ രീതിയെയും പലപ്പോഴും പുകഴ്ത്തിയിട്ടുണ്ട്.
താൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണെന്നാണ് ഡാനിയൽ മുൻപ് പറഞ്ഞിട്ടുള്ളത്. അതുപോലെ 'ട്വിലൈറ്റ്' സിനിമകളിലൂടെ പ്രശസ്തയായ ക്രിസ്റ്റൻ സ്റ്റുവർട്ടും ഷാരൂഖിനൊപ്പം അഭിനയിക്കാൻ താൻ ഹിന്ദി പഠിക്കാൻ പോലും തയ്യാറാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.
ലിയോനാർഡോ ഡികാപ്രിയോ, ടോം ഹിഡിൽസ്റ്റൺ, ജോൺ സീന, ലേഡി ഗാഗ എന്നിങ്ങനെ ലോകപ്രശസ്തരായ നിരവധി താരങ്ങൾ പലപ്പോഴായി ഷാരൂഖ് ഖാൻ എന്ന ഇന്ത്യൻ സൂപ്പർ താരത്തോട് തങ്ങൾക്കുള്ള സ്നേഹവും ബഹുമാനവും വെളിപ്പെടുത്തിയിട്ടുള്ളവരാണ്.
അതിർത്തികൾ കടന്നുള്ള ഈ അംഗീകാരങ്ങൾ ഇന്ത്യൻ സിനിമയുടെയും ഷാരൂഖ് ഖാൻ എന്ന താരത്തിന്റെയും ആഗോള പ്രശസ്തിയെയാണ് വീണ്ടും തെളിയിക്കുന്നത്.
Viral
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്തിന് മുന്നിൽ നിന്നുള്ള ഒരു നൃത്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുകയാണ്.
പ്രശസ്ത ഇൻഫ്ലുവൻസറായ സക്കറി ജെറമിയയാണ് മന്നത്തിലെ പ്രശസ്തമായ നെയിംപ്ലേറ്റിന് സമീപം നിന്ന് ഷാരൂഖിന്റെ ഹിറ്റ് ഗാനമായ ചമ്മക് ചല്ലോയ്ക്ക് ആവേശകരമായി ചുവടുവെച്ചത്.
മന്നത്തിന് മുന്നിൽ താരത്തെ കാണാൻ തടിച്ചുകൂടിയ നൂറുകണക്കിന് ആരാധകരെയും വിനോദസഞ്ചാരികളെയും സാക്ഷിയാക്കിയായിരുന്നു സക്കറിയുടെ ഈ പ്രകടനം.
ചുറ്റുമുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകർഷിച്ചുകൊണ്ട് വളരെ ആത്മവിശ്വാസത്തോടെ സക്കറി നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം.
ഈ വീഡിയോ ഇത്രയധികം വൈറലാകാൻ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മന്നത്തിന് മുന്നിൽ സക്കറി നടത്തുന്ന രണ്ടാമത്തെ പരീക്ഷണമായിരുന്നു ഇത്.
ഒരു ദിവസം മുൻപ് ഇതേ സ്ഥലത്ത് വെച്ച് നൃത്തം ചെയ്യാൻ അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും ചുറ്റുമുള്ള ജനക്കൂട്ടത്തെ കണ്ടപ്പോൾ ഉണ്ടായ പരിഭ്രമം കാരണം പാതിവഴിയിൽ നൃത്തം അവസാനിപ്പിക്കേണ്ടി വന്നിരുന്നു.
തന്റെ ആദ്യ പരാജയത്തിൽ തളരാതെ തൊട്ടടുത്ത ദിവസം തന്നെ ആൾക്കൂട്ടത്തിന് മുന്നിൽ തിരിച്ചെത്തി ഭയത്തെ മറികടന്ന സക്കറിയുടെ ആത്മവിശ്വാസത്തെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രശംസിക്കുന്നത്.
'സോഷ്യൽ ആങ്സൈറ്റി' അഥവാ ആൾക്കൂട്ടത്തിന് മുന്നിലെ പരിഭ്രമം എങ്ങനെ മറികടക്കാം എന്നതിനൊരു ഉദാഹരണമായി പലരും ഈ വീഡിയോയെ കാണുന്നു.
ഒന്പത് ലക്ഷത്തോളം ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞ ഈ വീഡിയോയ്ക്ക് താഴെ സക്കറിയുടെ മനോഭാവത്തെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.
ഷാരൂഖ് ഖാനോടുള്ള ആരാധനയും ആഗോളതലത്തിൽ അദ്ദേഹത്തിന്റെ പാട്ടുകൾക്കുള്ള സ്വീകാര്യതയും ഈ വീഡിയോയിലൂടെ ഒരിക്കൽ കൂടി വ്യക്തമാകുന്നു.
Movies
അമിർ ഖാൻ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘സിത്താരേ സമീൻ പർ’. ചിത്രത്തിന്റെ ലൊക്കേഷനിലേയ്ക്ക് സര്പ്രൈസ് ആയി എത്തിയ ഷാരുഖ് ഖാന്റ വീഡിയോയാണ് വൈറലായിരിക്കുന്നത്.
ഡൗൻ സിൻഡ്രോമുളള കൗമാരക്കാര് പ്രധാനവേഷത്തിലെത്തുന്ന സിനിമയുടെ സെറ്റിലേക്ക് പറയാതെ എത്തിയ ഷാരുഖിനെ കണ്ട് കുട്ടികൾ അമ്പരന്നു. അമിറിന്റെ നിരന്തരമായ അഭ്യർഥന മാനിച്ചാണ് സെറ്റിലെത്തിയതെന്നും നിങ്ങളെ കണ്ടപ്പോൾ തന്റെ മനസ് നിറഞ്ഞുവെന്നും ഷാരുഖ് പറഞ്ഞു.