അഭിനയജീവിതത്തിലെ തുടക്കകാലവും ഷാരൂഖ് ഖാനോടുള്ള ആരാധനയും പങ്കുവച്ച് ബോളിവുഡ് താരം രാജ്കുമാർ റാവു. 'കോൻ ബനേഗാ ക്രോർപതി' ഷോയിൽ അമിതാഭ് ബച്ചനോടാണ് രാജ്കുമാർ അനുഭവങ്ങൾ തുറന്നുപറഞ്ഞത്.
ഷാരൂഖ് ഖാനും താനും ഡൽഹിയിൽനിന്നുള്ളവരാണെന്നും അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള യാത്രയും കഠിനമായ പരിശ്രമങ്ങളുമാണു തന്നെ അഭിനയരംഗത്തേക്കു വരാൻ പ്രേരിപ്പിച്ചതെന്നും രാജ്കുമാർ പറഞ്ഞു. സാധാരണ കുടുംബത്തിൽനിന്നു വന്ന്, നാടകത്തിലും ടെലിവിഷനിലും പ്രവർത്തിച്ച് ബി ടൗണിന്റെ സുൽത്താനായി മാറിയ ഷാരൂഖ് ഖാന്റെ ജീവിതം തനിക്കെന്നും വലിയ പ്രചോദനമാണെന്നും രാജ്കുമാർ വ്യക്തമാക്കി.
ഓഡിഷനിൽ പങ്കെടുക്കാൻ ആദ്യമായി മുംബൈയിൽ എത്തിയപ്പോൾ, ബാന്ദ്രയിലെ അമിതാഭ് ബച്ചന്റ ബംഗ്ലാവിനു മുന്നിലും ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിനു മുന്നിലും താരങ്ങളെ കാണാനായി മണിക്കൂറുകളോളം കാത്തുനിന്നിട്ടുണ്ടെന്നും രാജ്കുമാർ പറഞ്ഞു. രാജ്കുമാർ റാവുവിന്റെ വാക്കുകൾ കേട്ട് അമിതാഭ് ബച്ചനും ഷാരൂഖിനെ പ്രശംസിച്ചു.
Tags : Entertainment BollywoodNews RajkummarRao ShahRukhKhan AmitabhBachchan KBC