Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BollywoodNews

'അ​ഭി​പ്രാ​യ​ങ്ങ​ൾ വേ​റെ​യാ​കാം, ല​ക്ഷ്യം ഒ​ന്നു​ത​ന്നെ'; അ​ഭി​ഷേ​കു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ബ​ച്ച​ൻ

ബോ​ളി​വു​ഡ് ഇതിഹാസതാരം അ​മി​താ​ഭ് ബ​ച്ച​ൻ മ​ക​ൻ അ​ഭി​ഷേ​കുമായുള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ത​ല​മു​റ​ക​ൾ ത​മ്മി​ലു​ള്ള പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തെ​ക്കു​റി​ച്ചും മ​നസു​തു​റന്നു. ര​ണ്ടു ത​ല​മു​റ​ക​ൾ​ക്കു വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ടു​ക​ൾ ഉ​ണ്ടാ​കാ​മെ​ങ്കി​ലും ല​ക്ഷ്യം ഒ​ന്നു​ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് അ​ദ്ദേ​ഹം തന്‍റെ ബ്ലോ​ഗി​ലൂ​ടെ പങ്കുവച്ചത്.

'അ​ച്ഛ​നും മ​ക​നും ഒ​രേ വേ​ദി​യി​ലി​രി​ക്കു​ന്നു; അ​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യി​രി​ക്കാം... എ​ന്നാ​ൽ ല​ക്ഷ്യം ഒ​ന്നു​ത​ന്നെ​യാ​ണ്' - ബ​ച്ച​ൻ കു​റി​ച്ചു. പു​തി​യ ത​ല​മു​റ​യു​ടെ തീ​രു​മാ​ന​ങ്ങ​ളെ​യും കാ​ഴ്ച​പ്പാ​ടു​ക​ളെ​യും ബ​ഹു​മാ​നി​ക്കേ​ണ്ട​തിന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ബച്ചൻ ഓർമിപ്പിച്ചു. പ​ര​സ്പ​ര സ്നേ​ഹ​ത്തി​ലും ബ​ഹു​മാ​ന​ത്തി​ലും ഊ​ന്നി​യു​ള്ള ആ​ശ​യ​വി​നി​മ​യം പൊതുവായ ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്കെത്തുമെന്നും ബച്ചൻ പറഞ്ഞു.

നി​ല​വി​ൽ 'കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി' (കെബിസി) ​യു​ടെ 18-ാം സീ​സ​ണി​ന്‍റെ തി​ര​ക്കു​ക​ളി​ലാ​ണ് അ​മി​താ​ഭ് ബ​ച്ച​ൻ.

 

Movies

ജെ​ൻ സി ​പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ റീ​ലു​ക​ൾ കാ​ണു​മ്പോ​ൾ ഛർ​ദ്ദി​യും ഓ​ക്കാ​ന​വും വ​രും: ക​ങ്ക​ണ

വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​നി​ടെ റീ​ലു​ക​ൾ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ജെ​ൻ സി ​രീ​തി​ക്കെ​തി​രേ ന​ടി​യും ബി​ജെ​പി എം​പി​യു​മാ​യ ക​ങ്ക​ണ റ​ണൗ​ത് രം​ഗ​ത്ത്. വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​റ​ലാ​യ ദൃ​ശ്യ​ങ്ങ​ളെ രൂ​ക്ഷ​മാ​യി ന​ടി വി​മ​ർ​ശി​ച്ചു.

പ​തി​വ് സ​മ​ര​ങ്ങ​ളി​ൽ​നി​ന്നും പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു സി​ജെ​പി​യു​മാ​യി ചേ​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം.

ജെ​ൻ സി ​കി​ഡ്സ് അ​വ​രു​ടേ​താ​യ രീ​തി​യി​ലാ​ണ് സ​മ​ര​ത്തെ സ​മീ​പി​ച്ച​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി അ​വി​ടെ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ര​സ​ക​ര​മാ​യി ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ റീ​ലാ​യി പ​ങ്കി​ടു​ക​യും ചെ​യ്തി​രു​ന്നു. ചി​രി​യും ചി​ന്ത​യും ഉ​ണ​ർ​ത്തു​ന്ന ഇ​ത്ത​രം റീ​ലു​ക​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സം സോ​ഷ്യ​ൽ​മീ​ഡി​യ ഭ​രി​ച്ചി​രു​ന്ന​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​ങ്ക​ണ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്.

ആ ​വീ​ഡി​യോ​ക​ൾ ക​ണ്ട​ത് ത​ന്നെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യെ​ന്നും റീ​ലു​ക​ൾ ക​ണ്ട് ഓ​ക്കാ​നം വ​ന്നു​വെ​ന്നു​മാ​ണ് ക​ങ്ക​ണ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച​ത്. പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ഭാ​ഷ​യും പെ​രു​മാ​റ്റ​വും വേ​ഷ​വി​ധാ​ന​വും ഇ​ന്ത്യ​യു​ടെ സാം​സ്‌​കാ​രി​ക മൂ​ല്യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത​ല്ലെ​ന്നും താ​രം കു​റി​ച്ചു. ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് ക​ങ്ക​ണ പ്ര​തി​ഷേ​ധ വീ​ഡി​യോ​ക​ളെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ പ്ര​തി​ക​ര​ണം അ​റി​യി​ച്ച​ത്.

എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​ത്ര​യ​ധി​കം വി​രൂ​പ​ത ഒ​രി​ട​ത്തും ക​ണ്ടി​ട്ടി​ല്ല. ജെ​ൻ സി ​പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ റീ​ലു​ക​ൾ കാ​ണു​മ്പോ​ൾ ത​ന്നെ ഛർ​ദ്ദി​യും ഓ​ക്കാ​ന​വും വ​രും. അ​വ​ർ സം​സാ​രി​ക്കു​ന്ന രീ​തി​യും ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഷ​യും അ​ത്യ​ന്തം അ​രോ​ച​ക​മാ​ണ്. ഓ​രോ ഫ്രെ​യി​മും ഒ​രു​പോ​ലെ അ​സ​ഹ്യ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലു​ള്ള​തു​മാ​ണ്. ഇ​വ​രെ പ്ര​സ​വി​ക്കു​ക​യും വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്ന​ത് ആ​രാ​ണ്..?

ഇ​ന്ത്യ വൈ​വി​ധ്യ​മാ​ർ​ന്ന സൗ​ന്ദ​ര്യ​മു​ള്ള ജ​ന​ങ്ങ​ളു​ടെ​യും ചാ​രു​ത​യും സാം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യ​വും നി​റ​ഞ്ഞ നാ​ടാ​ണ്. നി​ങ്ങ​ൾ സ്വ​യം പാ​റ്റ​ക​ൾ എ​ന്ന് വി​ളി​ക്കു​ന്നു. അ​തു​പോ​ലെ ത​ന്നെ​യാ​ണ് നി​ങ്ങ​ളു​ടെ രൂ​പ​വും പെ​രു​മാ​റ്റ​വും. അ​തി​ൽ യാ​തൊ​രു വി​രോ​ധാ​ഭാ​സ​വു​മി​ല്ല. ലോ​ക​ത്തി​ന് മു​ന്നി​ൽ നി​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് മാ​ലി​ന്യ​വും അ​ഴു​ക്കും വി​രൂ​പ​ത​യും മാ​ത്ര​മാ​ണ്. ഈ ​റീ​ലു​ക​ൾ ക​ണ്ട​തോ​ടെ ഞാ​ൻ മാ​ന​സി​ക​മാ​യി ത​ള​ർ​ന്നു. ഇ​നി കു​റ​ച്ച് ഡി​ജി​റ്റ​ൽ ഡി​റ്റോ​ക്സും മാ​ന​സി​ക ശാ​ന്തി​യും വേ​ണം-​എ​ന്നാ​ണ് ന​ടി കു​റി​ച്ച​ത്.

ക​ങ്ക​ണ​യു​ടെ ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി​പേ​ർ അ​നു​കൂ​ലി​ച്ചും വി​മ​ർ​ശി​ച്ചും രം​ഗ​ത്തെ​ത്തി ക​ഴി​ഞ്ഞു. വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ​ക്കു​റി​ച്ച് ക​ങ്ക​ണ പ്ര​തി​ക​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. പ്ര​തി​ഷേ​ധ​ങ്ങ​ൾ പു​രോ​ഗ​മി​ച്ചി​രു​ന്ന സ​മ​യ​ത്തും സ​മ​ര​രീ​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ടി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​യി​രു​ന്നു. തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധം ന​ട​ത്തി സ​ർ​ക്കാ​രി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ലും ക​ങ്ക​ണ​യി​ൽ നി​ന്ന് വി​മ​ർ​ശ​നം വ​ന്നി​രു​ന്നു.

ബോ​ളി​വു​ഡി​ൽ​നി​ന്ന് സ​ൽ​മാ​ൻ ഖാ​ൻ, ക​രീ​ന ക​പൂ​ർ, പ്രി​യ​ങ്ക ചോ​പ്ര, ദി​യ മി​ർ​സ, വി​ജ​യ് വ​ർ​മ, ഹു​മ ഖു​റേ​ഷി, ഭൂ​മി പെ​ട്നേ​ക്ക​ർ, വീ​ർ ദാ​സ് തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ വി​വി​ധ രീ​തി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു.

Movies

ആമിർ ഖാന്‍റെ അർധസഹോദരൻ കഴിയുന്നത് ചേരിയിൽ... ഭക്ഷണത്തിനുപോലും ഗതിയില്ല; തുറന്നുപറഞ്ഞ് ആദ്യ ഭാര്യ

ബി ടൗൺ സൂപ്പർതാരം ആമിർ ഖാന്‍റെ ‌‌അർധസഹോദരൻ ഹൈദർ അലി ഖാൻ ദയനീയ സാഹചര്യത്തിലാണു കഴിയുന്നതെന്ന് മുൻ ഭാര്യയും ടെലിവിഷൻ താരവുമായ ഈവ ഗ്രോവർ. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഈവ തന്‍റെ തകർന്ന ദാമ്പത്യത്തെക്കുറിച്ചും ഹൈദറിന്‍റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയെക്കുറിച്ചും തുറന്നുപറഞ്ഞത്.

ഹൈദറിനു സ്വന്തമായി വീടില്ല. ഭക്ഷണത്തിനുപോലും വരുമാനവുമില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ, തൊഴിലാളി പാർപ്പിടങ്ങളിലാണു താമസിക്കുന്നത്. കടുത്ത മദ്യപാനത്തിന് അടിമയായ ഹൈദറിനു മാനസികമായ പിന്തുണ നൽകാൻ ആരുമില്ലെന്നും അവരെ ചൂഷണം ചെയ്യുന്ന ആളുകളാണ് ചുറ്റുമുള്ളതെന്നും ഈവ പറഞ്ഞു.

2000-ൽ വെറും പതിനെട്ടു ദിവസത്തെ പ്രണയത്തിനു ശേഷമാണ് ഈവയും ഹൈദറും വിവാഹിതരായത്. എന്നാൽ ഹൈദറിന് സിസോഫ്രീനിയ എന്ന ഗുരുതരമായ മാനസികരോഗമുണ്ടായിരുന്നുവെന്ന കാര്യം വിവാഹശേഷമാണ് ഈവ അറിയുന്നത്. വിവാഹത്തിന്‍റെ മൂന്നാം ദിവസം മുതൽ തന്നെ ഹൈദർ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയെന്നും, അഞ്ചു വർഷത്തോളം കടുത്ത ഗാർഹിക പീഡനം സഹിച്ച ശേഷമാണു വിവാഹമോചനം നേടിയതെന്നും ഈവ തുറന്നുപറഞ്ഞു.

വിവാഹമോചനത്തിനുശേഷം, മകൾക്കു മൂന്നു വയസുള്ളപ്പോൾ കുട്ടിയുടെ സംരക്ഷണം ഹൈദറിന്‍റെ കുടുംബത്തിനു നൽകേണ്ടി വന്നു. തുടർന്നുള്ള പത്തു വർഷത്തോളം മകളെ കാണാൻ പോലും ഈവയ്ക്ക് സാധിച്ചില്ല. എന്നാൽ മകളുടെ പഠനാവശ്യങ്ങൾക്കായി എല്ലാ മാസവും പണം അയച്ചുകൊടുക്കുമായിരുന്നു. നിലവിൽ 19 വയസു‌ള്ള മകൾ ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈവയെ കാണാൻ വരാറുണ്ട്.

ഹൈദറിന്‍റെ കുടുംബവുമായി ആമിർ ഖാൻ എപ്പോഴും അകലം പാലിച്ചിരുന്നുവെന്നും, തന്‍റെ വിവാഹ തീരുമാനം തെറ്റാണെന്ന് ആമിർ ഖാൻ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നതായി അറിഞ്ഞിരുന്നുവെന്നും ഈവ കൂട്ടിച്ചേർത്തു. എല്ലാ വേദനാജനകമായ അനുഭവങ്ങൾക്കും ശേഷവും, മുൻഭർത്താവിന്‍റെ ഇന്നത്തെ പരിതാപകരമായ അവസ്ഥയിൽ തനിക്ക് ഏറെ വിഷമമുണ്ടെന്നും ഈവ പറഞ്ഞു.

Movies

ആരോപണങ്ങളും വിവാദങ്ങളും സിനിമയുടെ ഭാഗം; സൈബർ ആക്രമണങ്ങളിൽ നിലപാട് വ്യക്തമാക്കി നടി അദിതി ഭാട്ടിയ

സിനിമാലോകവും രാഷ്ട്രീയ കേന്ദ്രങ്ങളും ഒരുപോലെ ഉറ്റുനോക്കിയ 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' കഴിഞ്ഞ ഫെബ്രുവരി 27-നാണ് പ്രദർശനത്തിനെത്തിയത്. റിലീസിന് മുൻപ് തന്നെ വലിയ രീതിയിലുള്ള വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്ന ഈ ചിത്രം ഇപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്.

ചിത്രത്തിന്‍റെ പ്രമേയവും ശീർഷകവും സംബന്ധിച്ച് വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ, സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്ത നടി അദിതി ഭാട്ടിയ തന്‍റെ അനുഭവങ്ങളും നിലപാടുകളും പങ്കുവെച്ചു.

സിനിമയെ കേവലം ഒരു വിനോദോപാധിയായി കാണാനാവില്ലെന്നും അത് സമൂഹത്തിൽ വലിയ ചർച്ചകൾക്ക് തുടക്കമിടുമെന്നും തനിക്ക് നേരത്തെ ബോധ്യമുണ്ടായിരുന്നുവെന്ന് അദിതി പറയുന്നു. പുറത്തുനിന്നുള്ള പ്രതികൂലമായ സംസാരങ്ങൾ തന്‍റെ അഭിനയത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. ഒരു നടി എന്ന നിലയിൽ തന്‍റെ കഥാപാത്രത്തോട് പൂർണമായ സത്യസന്ധത പുലർത്തുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം.

ജനങ്ങൾ സിനിമയെ എങ്ങനെ സ്വീകരിക്കുന്നു എന്നത് ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടാണെന്നും എന്നാൽ താൻ, ചെയ്ത ജോലിയുടെ ലക്ഷ്യശുദ്ധിയിൽ വിശ്വസിക്കുന്നുവെന്നും താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഏതു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും അത് ആത്മാർഥതയോടെ ചെയ്താൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കാമാഖ്യ നാരായൺ സിംഗ് സംവിധാനം ചെയ്ത ഈ ചിത്രം മൂന്ന് യുവതികളുടെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രണയബന്ധങ്ങളിലും വിവാഹങ്ങളിലും ചെന്ന് ചാടുന്ന ഇവർ നേരിടേണ്ടി വരുന്ന വഞ്ചനകളും മതപരിവർത്തന ആരോപണങ്ങളുമാണ് സിനിമയുടെ കാതൽ.

വിപുൽ അമൃത്‌ലാൽ ഷായും അമർനാഥ് ജായും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുമിത് ഗഹ്‌ലാവത്, ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ചിത്രത്തിന്‍റെ റിലീസ് വലിയൊരു നിയമയുദ്ധത്തിന് ശേഷമായിരുന്നു എന്നത് ശ്രദ്ധേയമാണ്. കേരളത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ഹർജികളെത്തുടർന്ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ചിത്രത്തിന്‍റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞിരുന്നു.

എന്നാൽ നിർമ്മാതാക്കൾ ഉടൻ തന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും തുടർന്ന് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. സെൻസർ ബോർഡ് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന നിരീക്ഷണത്തോടെയാണ് ചിത്രം പ്രദർശിപ്പിക്കാൻ കോടതി അനുമതി നൽകിയത്.

 

Movies

'ഷാരൂഖ് ഖാൻ വെറുമൊരു നടനല്ല, അത്ഭുതമാണ്' : ബോളിവുഡ് മോഹവുമായി ഹോളിവുഡ് സുന്ദരി സോഫി ടർണർ

ലോ​ക​മെ​മ്പാ​ടു​മു​ള്ള സി​നി​മാ​പ്രേ​മി​ക​ളെ ഒ​രു​പോ​ലെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന പേ​രാ​ണ് ഷാ​രൂ​ഖ് ഖാ​ൻ എ​ന്ന​ത് ഒ​രി​ക്ക​ൽ കൂ​ടി അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ഹോ​ളി​വു​ഡ് താ​രം സോ​ഫി ട​ർ​ണ​റു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ.

പ്ര​ശ​സ്ത​മാ​യ 'ഗെ​യിം ഓ​ഫ് ത്രോ​ൺ​സ്' പ​ര​മ്പ​ര​യി​ലൂ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട സോ​ഫി, അ​ടു​ത്തി​ടെ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ബോ​ളി​വു​ഡി​നോ​ടും കിം​ഗ് ഖാ​നോ​ടു​മു​ള്ള ത​ന്‍റെ ആ​രാ​ധ​ന തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ത​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട താ​രം ആ​രാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ഒ​ട്ടും സം​ശ​യ​മി​ല്ലാ​തെ ഷാ​രൂ​ഖ് ഖാ​ൻ ആ​ണ് ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ന​ട​ൻ (Greatest of All Time - GOAT) എ​ന്ന് അ​വ​ർ മ​റു​പ​ടി ന​ൽ​കി.

ഷാ​രൂ​ഖി​നൊ​പ്പം ത​ന്നെ ദീ​പി​ക പ​ദു​കോ​ണി​ന്‍റെ അ​ഭി​ന​യ മി​ക​വി​നെ​യും സോ​ഫി പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു. ആ​ർ​ആ​ർ​ആ​ർ പോ​ലു​ള്ള ഇ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ൾ താ​ൻ ആ​സ്വ​ദി​ച്ചു ക​ണ്ട​താ​യും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വെ​റു​മൊ​രു ആ​രാ​ധ​ന എ​ന്ന​തി​ലു​പ​രി ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​നു​ള്ള ത​ന്‍റെ താ​ല്പ​ര്യ​വും സോ​ഫി മ​റ​ച്ചു​വെ​ച്ചി​ല്ല. പാ​ശ്ചാ​ത്യ സി​നി​മ​ക​ളി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ദൃ​ശ്യ​വി​രു​ന്നും നി​ർ​മാ​ണ രീ​തി​യു​മാ​ണ് ബോ​ളി​വു​ഡി​ലേ​തെ​ന്നും, അ​വി​ടു​ത്തെ വ​ർ​ണാ​ഭ​മാ​യ പാ​ട്ടു​ക​ളി​ലും നൃ​ത്ത​ങ്ങ​ളി​ലും അ​ഭി​ന​യി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി.

2018-ൽ ​പ്രി​യ​ങ്ക ചോ​പ്ര​യു​ടെ​യും നി​ക് ജോ​നാ​സി​ന്‍റെ​യും വി​വാ​ഹ​ത്തി​നാ​യി ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ത​ന്നെ ഇ​വി​ടു​ത്തെ സം​സ്കാ​രം സോ​ഫി​യെ ആ​ക​ർ​ഷി​ച്ചി​രു​ന്നു.

ഷാ​രൂ​ഖ് ഖാ​ൻ എ​ന്ന വ്യ​ക്തി​പ്ര​ഭാ​വ​ത്തി​ന് മു​ന്നി​ൽ വി​സ്മ​യി​ച്ചു നി​ൽ​ക്കു​ന്ന വി​ദേ​ശ താ​രം സോ​ഫി ട​ർ​ണ​റ​ല്ല മാ​ത്ര​ക​മ​ല്ല, ഹാ​രി പോ​ട്ട​റി​ലൂ​ടെ വി​സ്മ​യി​പ്പി​ച്ച ഡാ​നി​യ​ൽ റാ​ഡ്ക്ലി​ഫ്, ഷാ​രൂ​ഖി​ന്‍റെ സ്റ്റൈ​ലി​നെ​യും പെ​രു​മാ​റ്റ രീ​തി​യെ​യും പ​ല​പ്പോ​ഴും പു​ക​ഴ്ത്തി​യി​ട്ടു​ണ്ട്.

താ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യൊ​രു ആ​രാ​ധ​ക​നാ​ണെ​ന്നാ​ണ് ഡാ​നി​യ​ൽ മു​ൻ​പ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​തു​പോ​ലെ 'ട്വി​ലൈ​റ്റ്' സി​നി​മ​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ ക്രി​സ്റ്റ​ൻ സ്റ്റു​വ​ർ​ട്ടും ഷാ​രൂ​ഖി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ താ​ൻ ഹി​ന്ദി പ​ഠി​ക്കാ​ൻ പോ​ലും ത​യ്യാ​റാ​ണെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്.

ലി​യോ​നാ​ർ​ഡോ ഡി​കാ​പ്രി​യോ, ടോം ​ഹി​ഡി​ൽ​സ്റ്റ​ൺ, ജോ​ൺ സീ​ന, ലേ​ഡി ഗാ​ഗ എ​ന്നി​ങ്ങ​നെ ലോ​ക​പ്ര​ശ​സ്ത​രാ​യ നി​ര​വ​ധി താ​ര​ങ്ങ​ൾ പ​ല​പ്പോ​ഴാ​യി ഷാ​രൂ​ഖ് ഖാ​ൻ എ​ന്ന ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​ര​ത്തോ​ട് ത​ങ്ങ​ൾ​ക്കു​ള്ള സ്നേ​ഹ​വും ബ​ഹു​മാ​ന​വും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​വ​രാ​ണ്.

അ​തി​ർ​ത്തി​ക​ൾ ക​ട​ന്നു​ള്ള ഈ ​അം​ഗീ​കാ​ര​ങ്ങ​ൾ ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ​യും ഷാ​രൂ​ഖ് ഖാ​ൻ എ​ന്ന താ​ര​ത്തി​ന്‍റെ​യും ആ​ഗോ​ള പ്ര​ശ​സ്തി​യെ​യാ​ണ് വീ​ണ്ടും തെ​ളി​യി​ക്കു​ന്ന​ത്.

Latest News

Corehub Up