'ലവ് ആൻഡ് വാർ' എന്ന ചിത്രത്തിൽ വിക്കി കൗശൽ.
ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടെ 'ലവ് ആൻഡ് വാർ' എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ വിക്കി കൗശലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. തീക്ഷ്ണമായ ലുക്കിലാണു താരം. മുൻപ് രൺബീർ കപുറിന്റെയും ആലിയ ഭട്ടിന്റെയും ഫസ്റ്റ് ലുക്ക് നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിക്കി കൗശലിന്റെ വേറിട്ട ലുക്കും തരംഗമാകുന്നത്.
പോസ്റ്ററിൽ ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ് കൊളുത്തുന്ന വിക്കി കൗശലിനെയാണ് കാണാൻ സാധിക്കുന്നത്. കനത്ത മീശയും മുഖത്തെ മുറിവടയാളവും ഗൗരവമേറിയ നോട്ടവും കഥാപാത്രത്തിന്റെ ദുരൂഹതയും ഗാംഭീര്യവും വർധിപ്പിക്കുന്നു.
സഞ്ജയ് ലീലാ ബൻസാലിയുമായി വിക്കി കൗശൽ കൈകോർക്കുന്ന ആദ്യ ചിത്രമാണിത്. 2027 ജനുവരി 21-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Tags : Entertainment BollywoodNews LoveandWar VickyKaushal