International
അങ്കാര: തുർക്കി തീരത്ത് ഈജിയൻ കടലിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 18 പേർ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി.
തീരസംരക്ഷണ സേന പിന്തുടർന്നതിനെത്തുടർന്ന് അതിവേഗം നീങ്ങിയ റബർ ബോട്ട് മറിഞ്ഞ് മുങ്ങിത്താഴുകയായിരുന്നു.
നിർത്താൻ ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് അതിവേഗത്തിൽ സഞ്ചരിച്ച ബോട്ട് മുങ്ങുകയായിരുന്നെന്ന് തുർക്കി തീരസംരക്ഷണ സേന അറിയിച്ചു.
തുർക്കിയിലെ പ്രശസ്തമായ അവധിക്കാല വിനോദസഞ്ചാര കേന്ദ്രമായ ബോഡ്രം നഗരത്തിനു സമീപമാണ് അപകടമുണ്ടായത്.
International
ട്രിപ്പോളി: യൂറോപ്പിൽ കുടിയേറാൻ മോഹിച്ച അഭയാർഥികളുടെ ബോട്ട് ആഫ്രിക്കയിലെ ഗാംബിയ രാജ്യത്തിനടുത്ത് മുങ്ങി ഏഴു പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തു.
ബുധനാഴ്ച രാത്രി കടലിൽ മുങ്ങിയ ബോട്ട് പിന്നീട് തീരത്തടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
ബോട്ടിൽ 200 പേർ ഉണ്ടായിരുന്നുവെന്നാണ് അനുമാനം. 96 പേരെ രക്ഷപ്പെടുത്തിയതായി ഗാംബിയൻ സർക്കാർ അറിയിച്ചു. കാണാതായവർക്കായി ഗാംബിയൻ നാവികസേനയും മത്സ്യബന്ധന ബോട്ടുകളും തെരച്ചിൽ നടത്തുന്നു.
Kerala
കുമരകം: കുമരകം ചീപ്പുങ്കൽ തോട്ടിൽ ബന്ധിച്ചിരുന്ന ഹൗസ് ബോട്ട് മുങ്ങിത്താണു. ഹൗസ് ബോട്ടിലുണ്ടായിരുന്ന യുപി സ്വദേശികളായ ദമ്പതികളെയും എട്ടു വയസായ കുട്ടിയെയും ഹൗസ് ബോട്ടിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് സമീപത്തുണ്ടായിരുന്ന ശിക്കാര വള്ളത്തിൽ കയറ്റി രക്ഷിച്ചു.
ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ ഡുമിന്റെ തകരാറാണ് വെള്ളം കയറാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
യാത്രക്കാരുടെ ലാപ്ടോപ്പും രണ്ട് മൊബൈൽ ഫോണുകളും പണവും നഷ്ടപ്പെട്ടു. വിദഗ്ധ സംഘമെത്തി മുങ്ങിക്കിടന്ന ഹൗസ് ബോട്ടുയർത്തി. ഡബിൾ റൂം ഉള്ള ഹൗസ് ബോട്ടിനു തകരാറുകൾ സംഭവിച്ചിട്ടുണ്ട്.