പ്രതീകാത്മക ചിത്രം
പെഷാവർ: പാക്കിസ്ഥാനിലെ പെഷാവറിൽ ഖൈബർ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലുണ്ടായ ബോട്ട് അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് വിനോദസഞ്ചാരികൾ മരിച്ചു. മൂന്നു പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
സ്വാത് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ കലാം താഴ്വാരത്തെ സൈഫുള്ള തടാകത്തിൽ ബുധനാഴ്ചയായിരുന്നു അപകടം.ഒന്‍പത് പേരടങ്ങുന്ന വിനോദസഞ്ചാര സംഘം സഞ്ചരിച്ച ബോട്ടാണ് തടാകത്തിൽ മറിഞ്ഞത്.
ഉടൻതന്നെ രക്ഷാപ്രവർത്തകരെത്തി തെരച്ചിൽ നടത്തിയെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മഹോദന്ദ് മേഖലയ്ക്കു സമീപത്തുനിന്നു ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. മരിച്ചവരെല്ലാം പാക് പഞ്ചാബിൽനിന്നുള്ളവരാണ്.
Tags : tourists die three missing boat sinks Peshawar