Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stranded

ഏറ്റ്ന തീതുപ്പി; ആയിരക്കണക്കിനു വിമാനയാത്രക്കാർ പ്രതിസന്ധിയിലായി

റോം: ​​​ഇ​​​റ്റ​​​ലി​​​യി​​​ലെ ഏ​​​റ്റ്ന അ​​​ഗ്നി​​​പ​​​ർ​​​വ​​​തം തീ ​​​തു​​​പ്പാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വി​​​മാ​​​ന​​​യാ​​​ത്രി​​​ക​​​രെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി. അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ചാ​​​രം വ്യാ​​​പി​​​ക്കു​​​ന്ന​​​തു സി​​​സി​​​ലി​​​യി​​​ലെ ക​​​റ്റാ​​​നി​​​യ വി​​​മാ​​​ന​​​ത്ത​​​വ​​​ള​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ താ​​​ളം​​​തെ​​​റ്റി​​​ച്ചു.

ചാ​​​രം വ​​​ലി​​​യ അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യേ​​​ക്കു​​​മെ​​​ന്ന ഭീ​​​തി​​​യി​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ളം ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ച വ​​​രെ അ​​​ടി​​​ച്ചി​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

സി​​​സി​​​ലി​​​യി​​​ൽ സ്ഥി​​​തിചെ​​​യ്യു​​​ന്ന ഏ​​​റ്റ്ന യൂ​​​റോ​​​പ്പി​​​ലെ ഏ​​​റ്റ​​​വും സ​​​ജീ​​​വ അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​മാ​​​ണ്. അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ങ്ങ​​​ൾ പു​​​റം​​​ത​​​ള്ളു​​​ന്ന ചാ​​​രം വി​​​മാ​​​ന​​​ത്തി​​​ന്‍റെ എ​​​ൻ​​​ജി​​​ൻ ത​​​ക​​​രാ​​​റി​​​ലാ​​​ക്കും.

ഏ​​​റ്റ്ന ഇ​​​ട​​​യ്ക്കി​​​ടെ സ​​​ജീ​​​വ​​​മാ​​​കു​​​ന്ന​​​തു മൂ​​​ലം ക​​​റ്റാ​​​നി​​​യ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം താ​​​ളംതെ​​​റ്റാ​​​റു​​​ള്ള​​​താ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​വ​​​ണ​​​ത്തേ​​​ത് ലേ​​​ശം ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടി​​​നി​​​ടെ​​യി​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണി​​​തെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

ഓ​​​ഗ​​​സ്റ്റ് ആ​​​റി​​​നും 12നും ​​​ഇ​​​ട​​​യി​​​ൽ ക​​​റ്റാ​​​നി​​​യ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ 630 സ​​​ർ​​​വീ​​​സു​​​ക​​​ൾ മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വി​​​ടു​​​ക​​​യും അ​​​തി​​​ലേ​​​റെ സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ഇ​​​തു മൂ​​​ലം ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു യാ​​​ത്ര​​​ക്കാ​​​രാ​​​ണ് ദു​​​രി​​​ത​​​ത്തി​​​ലാ​​​യ​​​ത്. ചി​​​ല യാ​​​ത്ര​​​ക്കാ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി വി​​​മാ​​​നത്താ​​​വ​​​ള​​​ത്തി​​​ൽത​​​ന്നെ ക​​​ഴി​​​യു​​​ക​​​യാ​​​ണ്. കി​​​ട്ടു​​​ന്ന സ്ഥ​​​ല​​​ത്തു കി​​​ട​​​ന്നു​​​റ​​​ങ്ങി​​​യും ചീ​​​ട്ടു​​​ക​​​ളി​​​ച്ചു​​​മൊ​​​ക്കെ​​​യാ​​​ണ് ഇ​​​വ​​​ർ സ​​​മ​​​യം ക​​​ള​​​യു​​​ന്ന​​​ത്.

International

ഇന്ത്യൻ എൽപിജി കപ്പൽ കുടുങ്ങി; ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും

മും​ബൈ: അ​മേ​രി​ക്ക-​ഇ​സ്രയേ​ൽ സ​ഖ്യ​വും ഇറാനും ത​മ്മി​ലു​ള്ള യു​ദ്ധം രൂക്ഷമായിത്തുടരുന്നതിനിടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നു സ​മീ​പം 34 ജീ​വ​ന​ക്കാ​രു​മാ​യി ഇ​ന്ത്യ​ൻ എ​ൽ​പി​ജി ക​പ്പ​ൽ കു​ടു​ങ്ങി​. ക്യാ​പ്റ്റ​ൻ വീ​രേ​ന്ദ്ര വി​ശ്വ​ക​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​കൂ​റ്റ​ൻ ടാ​ങ്ക​റി​ൽ 36 ല​ക്ഷം ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പാ​ച​ക​വാ​ത​ക​മാ​ണു​ള്ള​ത്. മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ക​പ്പ​ലി​നു മു​ക​ളി​ലൂ​ടെ നി​ര​ന്ത​രം പ​റ​ക്കു​ന്ന​തു ജീ​വ​ന​ക്കാ​രെ ക​ടു​ത്ത ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

കു​വൈ​റ്റി​ലെ മി​ന അ​ൽ അ​ഹ​മ്മ​ദിയിൽനിന്ന് ഗു​ജ​റാ​ത്തി​ലെ ദീ​ൻ​ദ​യാ​ൽ ക​ണ്ട്‌ല തു​റ​മു​ഖ​ത്തേ​ക്കു പു​റ​പ്പെ​ട്ട​താ​ണ് ക​പ്പ​ൽ. ഫെ​ബ്രു​വ​രി 28 മു​ത​ൽ ​സ​മു​ദ്ര​പാ​ത​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു ക​പ്പ​ലി​നു യാ​ത്ര തു​ട​രാ​നാ​യി​ട്ടി​ല്ല. നി​ല​വി​ൽ യു​എ​ഇ​യ്ക്കു സ​മീ​പ​മു​ള്ള മി​ന സ​ഖ​ർ തു​റ​മു​ഖ മേ​ഖ​ല​യി​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​ണ് ക​പ്പ​ൽ. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സു​ര​ക്ഷാ അ​ക​മ്പ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ത​ങ്ങ​ൾ​ക്കു സു​ര​ക്ഷി​ത​മാ​യി മ​ട​ങ്ങാ​ൻ ക​ഴി​യൂ എന്നു ക്യാ​പ്റ്റ​ൻ വി​ശ്വ​ക​ർ​മ സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.
"മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഞ​ങ്ങ​ളു​ടെ തലയ്ക്കുമുകളിലൂടെയാണു പാ​യു​ന്ന​ത്. എ​ങ്ങും സൈ​റ​ൺ മു​ഴ​ങ്ങു​ന്നു. ഏ​തു നി​മി​ഷ​വും എ​ന്തും സം​ഭ​വി​ക്കാം എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഞ​ങ്ങ​ൾ...' ക്യാ​പ്റ്റ​ൻ അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
ക​പ്പ​ലി​ൽ 60 ദി​വ​സ​ത്തേ​ക്കു​ള്ള അവശ്യസാധനങ്ങൾ മാത്രമാണുള്ളത്. ഇന്‍റ​ർ​നെ​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും കപ്പൽ ജീവനക്കാർക്കു സാ​ധിക്കാത്ത സാഹചര്യമാണുള്ളത്.

National

ആകാശം അശാന്തം! വിമാനങ്ങൾ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

തിരുവനന്തപുരം: പശ്ചിമേഷ്യ സംഘർഷ ഭരിതമായതോടെ വ്യോമഗതാഗതവും തടസപ്പെട്ടു. മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി എയർ ഇന്ത്യ മിഡിൽ ഈസ്റ്റിലേക്കുള്ള തങ്ങളുടെ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു. സംഘർഷത്തെത്തുടർന്ന് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതാണ് സർവീസുകളെ ബാധിക്കാൻ പ്രധാന കാരണം.

തിരുവനന്തപുരത്തുനിന്ന് ഗൾഫ് മേഖലയിലേക്കു പോകേണ്ടിയിരുന്ന 12 വിമാനങ്ങളുടെ യാത്ര റദ്ദാക്കി. യുഎഇ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ വ്യോമപാത അടച്ചതോടെ പല വിമാന സർവീസുകളും റദ്ദാക്കി.

തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനത്തിന്‍റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

തിരുവനന്തപുരത്തുനിന്നു ദുബായി, അബുദാബി, ദമാം, ദോഹ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, ഇത്തിഹാദ്, എമിറേറ്റ്സ് എന്നിവയുടെ 12 സർവീസുകളാണ് റദ്ദാക്കിയത്.

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോയുടെ ആറു സർവീസുകളും എയർഇന്ത്യ എക്സ്പ്രസിന്‍റെ നാല് സർവീസുകളും റദ്ദാക്കി. ഇത്തിഹാദിന്‍റെ മൂന്ന് സർവീസുകളും എമിറേറ്റ്‌സിന്‍റെ രണ്ട് സർവീസുകളും ഖത്തർ എയർവേയ്‌സ്, സ്‌പൈസ് ജെറ്റ്, എയർഅറേബ്യ, ആകാശ് എയർ, ഒമാൻ എയർ എന്നിവയുടെ ഒരു സർവീസും റദ്ദാക്കി. കൊച്ചിയിലേക്ക്‌ വരേണ്ടിയിരുന്ന ഏഴ് സർവീസുകളും റദ്ദായി.

കോഴിക്കോട്ടുനിന്ന് ഇൻഡിഗോ എയറിന്‍റെ മൂന്നുസർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിന്‍റെ നാലുസർവീസുകളും സ്പൈസ് ജെറ്റിന്‍റെ ഒരു വിമാനവുമാണ് റദ്ദാക്കിയത്. ഖത്തറിലേക്കും തിരിച്ചുമുള്ള സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായി അധികൃതർ വ്യക്തമാക്കി.

ശനിയാഴ്ച ഇന്ത്യയിൽ നിന്നുള്ള 410 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് 444 വിമാനങ്ങൾ കൂടി റദ്ദാക്കാനാണ് സാധ്യതയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ രാജ്യാന്തര വിമാന ഗതാഗതത്തിന്‍റെ 29 ശതമാനവും യുഎഇ വഴിയാണ് നടക്കുന്നത്. അതിനാൽ ഈ നിയന്ത്രണങ്ങൾ വിമാനക്കമ്പനികളെയും യാത്രക്കാരെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

Latest News

Corehub Up