കോതമംഗലം: നെല്ലിക്കുഴിയില്‍ പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യാതപമേറ്റു. തൃക്കാരിയൂര്‍ മുളാട്ട് മോഹനനാണു പൊള്ളലേറ്റത്. ഇടനാട് ഭാഗത്തെ ഒരു വീട്ടില്‍ പെയിന്റിംഗ് ജോലിക്കിടെയായിരുന്നു സംഭവം.
സൂര്യാതപമേറ്റതായി മോഹനന് വൈകിയാണു തിരിച്ചറിഞ്ഞത്. കൈയിലും കഴുത്തിന്റെ പിന്‍ഭാഗത്തും നെറ്റിയിലും പൊള്ളലേറ്റിട്ടുണ്ട്.
ഛർദി, തലവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതായി മോഹനന് പറഞ്ഞു. കോതമംഗലത്തെ ആശുപത്രയില്‍ ചികിത്സ തേടി.