Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supply

ഇ​ന്ധ​നം എ​ത്തി​ക്ക​ണം; ഹോ​ർ​മൂ​സി​ലേ​ക്ക് ക​പ്പ​ലു​ക​ൾ അ​യ​ക്കാ​ൻ ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: മി​ഡി​ൽ ഈ​സ്റ്റി​ൽ നി​ന്ന് ഇ​ന്ധ​നം എ​ത്തി​ക്കാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​പ്പ​ലു​ക​ൾ അ​യ​ക്കാ​ൻ ഒ​രു​ങ്ങി ഇ​ന്ത്യ.

ഫെ​ബ്രു​വ​രി അ​വ​സാ​നം ഇ​റാ​ൻ യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഇ​ത്ത​ര​മൊ​രു സു​പ്ര​ധാ​ന നീ​ക്കം ന​ട​ത്തു​ന്ന​ത്. ദൗ​ത്യ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും സ​ർ​ക്കാ​രി​ന്‍റെ അ​ന്തി​മ അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ ക​പ്പ​ലു​ക​ൾ യാ​ത്ര തി​രി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ക​പ്പ​ലു​ക​ൾ പു​റ​പ്പെ​ടു​ന്ന തീ​യ​തി​യോ കൊ​ണ്ടു​വ​രു​ന്ന ഇ​ന്ധ​ന​ത്തി​ന്‍റെ അ​ള​വോ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സു​ര​ക്ഷാ അ​നു​മ​തി​യും യാ​ത്ര​യ്ക്ക് ആ​വ​ശ്യ​മാ​ണ്.

ആ​ഗോ​ള എ​ണ്ണ​ക്ക​ട​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്നും ന​ട​ക്കു​ന്ന​ത് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യാ​ണ്. ഇ​റാ​ൻ-​യു​എ​സ്, ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഈ ​പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി​ക്കാ​രാ​യ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ക​ടു​ത്ത ഇ​ന്ധ​ന പ്ര​തി​സ​ന്ധി​ക്കും വി​ല​ക്ക​യ​റ്റ​ത്തി​നും കാ​ര​ണ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ പു​തി​യ നീ​ക്കം.

ഇ​ന്ത്യ​യു​ടെ ഈ ​നീ​ക്ക​ത്തി​ന് ഇ​റാ​ൻ, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും വെ​വ്വേ​റെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ത​ന്നെ ഇ​ന്ത്യ​യു​ടെ ക​പ്പ​ൽ ഗ​താ​ഗ​ത പ​ദ്ധ​തി വി​ജ​യ​ക​ര​മാ​ക​ണ​മെ​ങ്കി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ള്ള സ​മ്മ​തം അ​തീ​വ നി​ർ​ണാ​യ​ക​മാ​ണ്.

ഇ​രു​പ​ക്ഷ​ത്തു​നി​ന്നും അ​നു​കൂ​ല​മാ​യ നി​ല​പാ​ട് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ക​പ്പ​ലു​ക​ളു​ടെ സു​ര​ക്ഷ വ​ലി​യ ഭീ​ഷ​ണി​യി​ലാ​കും. ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ടോ എ​ന്ന കാ​ര്യ​വും വ​രും ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ വ്യ​ക്ത​മാ​കൂ. ആ​ഗോ​ള എ​ണ്ണ വി​പ​ണി​യെ​യും ഇ​ന്ത്യ​യു​ടെ ഇ​ന്ധ​ന സു​ര​ക്ഷ​യെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന ഒ​ന്നാ​യ​തി​നാ​ൽ ലോ​ക​രാ​ജ്യ​ങ്ങ​ളും ഈ ​നീ​ക്ക​ത്തെ ഉ​റ്റു​നോ​ക്കു​ക​യാ​ണ്.

Latest News

Corehub Up