Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T Siddique

മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലെ ത​ർ​ക്കം 'പ്ര​സ​വ​വേ​ദ​ന' പോ​ലെ; എ​ല്ലാം ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കു​മെ​ന്ന് ടി. ​സി​ദ്ദി​ഖ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പ​ദ​വി​യെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സി​ന​ക​ത്തു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും പാ​ർ​ട്ടി നേ​തൃ​ത്വ​വും എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ട്ട് പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി പ​ദ​വി നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു​ള്ള അ​തൃ​പ്തി​യെ​ക്കു​റി​ച്ചും മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​ത് വൈ​കി​യ​തി​നെ​ക്കു​റി​ച്ചു​മു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി​യി​ലെ ആ​ഭ്യ​ന്ത​ര ഭി​ന്ന​ത​ക​ളെ സി​ദ്ദി​ഖ് പ്ര​സ​വ​വേ​ദ​ന​യു​മാ​യാ​ണ് ഉ​പ​മി​ച്ച​ത്.

"ഒ​രു പ്ര​സ​വ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത് എ​ളു​പ്പ​മാ​യി​രി​ക്കാം. എ​ന്നാ​ൽ ഒ​രു അ​മ്മ​യ്ക്ക് ക​ഠി​ന​മാ​യ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വേ​ദ​ന​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കേ​ണ്ടി വ​രു​ന്നു​ണ്ട്. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ച​ർ​ച്ച​ക​ളും ആ​സൂ​ത്ര​ണ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. ന​ല്ലൊ​രു കു​ഞ്ഞി​ന്‍റെ ജ​ന​നം ഉ​റ​പ്പാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​ത്- ടി. ​സി​ദ്ദി​ഖ് വ്യ​ക്ത​മാ​ക്കി. എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കൂ​വ​ൽ മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി; ക​ല്ലി​ട്ട് പോ​കു​ന്ന​വ​രെ​ന്ന പ​രാ​മ​ർ​ശം ഒ​ഴു​വാ​ക്കാ​മാ​യി​രു​ന്നു: ടി. സി​ദ്ദി​ഖ് എം​എ​ൽ​എ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലു​ണ്ടാ​യ കൂ​വ​ൽ മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യെ​ന്ന് ടി ​സി​ദ്ദി​ഖ് എം​എ​ൽ​എ. കൂ​വ​ൽ ആ​സൂ​ത്രി​ത​മാ​ണെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു. ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ ഒ​രാ​ള് പോ​ലും ത​നി​ക്കെ​തി​രെ അ​സ്വ​സ്ഥ​ത​യു​ടെ ശ​ബ്ദം ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ദു​രി​ത​ബാ​ധി​ത​രെ​ല്ലാം കൈ​യ​ടി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് കൂ​ക്കി വി​ളി​ച്ച​ത്. ബാ​ക്കി​യു​ള്ള​വ​രു​ടെ അ​സ്വ​സ്ഥ​ത താ​ൻ ക​ണ​ക്കാ​ക്കു​ന്നി​ല്ല. സ​ർ​ക്കാ​ർ എ​ന്നാ​ൽ എ​ല്ലാ​വ​രു​ടേ​തു​മാ​ണ്.

ക​ല്ലി​ട്ട് പോ​കു​ന്ന​വ​രെ​ന്ന റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍റെ മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നൊ​പ്പം നി​ൽ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ദു​ര​ന്ത ഭൂ​മി​യി​ൽ ഒ​രു ത​ര​ത്തി​ൽ ഉ​ള്ള വി​ഭാ​ഗീ​യ​ത​യും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സി​ദ്ദി​ഖ് പ്ര​തി​ക​രി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ സ്വാ​ഗ​ത പ്ര​സം​ഗി​ക​നാ​യ ചീ​ഫ് സെ​ക്ര​ട്ട​റി സി​ദ്ദി​ഖി​ന്‍റെ പേ​ര് പ​റ​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു കൂ​ക്കി​വി​ളി. ടൗ​ണ്‍​ഷി​പ്പ് നി​ർ​മ്മാ​ണ​ത്തി​ന് സ​ർ​ക്കാ​രി​ന് സ​ഹാ​യം ന​ൽ​ക​രു​തെ​ന്ന് ചി​ല​ര്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗ​ത്തി​നി​ടെ സൂ​ചി​പ്പി​ച്ച​പ്പോ​ൾ സ​ദ​സി​ൽ നി​ന്ന് കൈ‍​യ​ടി​ക​ളു​മു​ണ്ടാ​യി.

തു​ട​ര്‍​ന്ന് ടി ​സി​ദ്ദി​ഖ് പ്ര​സം​ഗി​ച്ച​പ്പോ​ഴും കൂ​ക്കി​വി​ളി​യു​ണ്ടാ​യി. എ​ന്നാ​ൽ സ​ർ​ക്കാ​രി​നോ​ട് ചേ​ർ​ന്ന് നി​ന്നാ​ണ് എ​ല്ലാ​വ​രും ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ഇ​നി​യും ദു​ര​ന്ത ബാ​ധി​ത​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സി​ദ്ദി​ഖ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

Kerala

പി​എം ശ്രീ​യി​ലൂ​ടെ സം​ഘ​പ​രി​വാ​ർ വി​ഷം സ്കൂ​ൾ സി​ല​ബ​സി​ൽ നി​റ​യും; വി​മ​ർ​ശി​ച്ച് ടി. ​സി​ദ്ദി​ഖ്

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​തി​ന് പി​ന്നാ​ലെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി യു​ഡി​എ​ഫ്.

സി​പി​എം വി​ഷ​ലി​പ്ത​മാ​യ പാ​ഠ്യ​പ​ദ്ധ​തി​ക്കാ​ണ് വ​ഴി​മ​രു​ന്ന് ഇ​ടാ​ൻ പോ​കു​ന്ന​തെ​ന്നും പി​എം ശ്രീ ​പ​ദ്ധ​തി​യി​ലൂ​ടെ സം​ഘ​പ​രി​വാ​ർ വി​ഷം സ്കൂ​ൾ സി​ല​ബ​സി​ൽ നി​റ​യു​മെ​ന്ന് സി​ദ്ദി​ഖ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

സി​പി​എം നി​ല​പാ​ട് ച​രി​ത്രം അ​ട​യാ​ള​പ്പെ​ടു​ത്തും. മു​ന്ന​ണി​യി​ൽ സി​പി​ഐ​ക്കും സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ​ക്കും പു​ല്ലു​വി​ല​യാ​ണെ​ന്നും സി​പി​ഐ വി​മ​ർ​ശ​ന​ത്തെ ത​ള്ളി​യ​തി​നെ കു​റി​ച്ച് സി​ദ്ദി​ഖ് പ​രി​ഹ​സി​ച്ചു.

എ​ല്ലാം ഒ​രാ​ൾ തീ​രു​മാ​നി​ക്കു​ന്ന സ്ഥി​തി​യാ​ണ് ഇ​ട​തു​മു​ന്ന​ണി​യി​ലെ​ന്നും സി​ദ്ധി​ഖ് വ്യ​ക്ത​മാ​ക്കി.

Kerala

ബി​ജെ​പി​ക്ക് ആ​യു​ധം കൊ​ടു​ക്കാ​നാ​ണ് സി​പി​എം ശ്ര​മം: ഇ​ര​ട്ട വോ​ട്ട് ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ടി. ​സി​ദ്ദി​ഖ്

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന്‍റെ ഇ​ര​ട്ട വോ​ട്ട് ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ടി.​സി​ദ്ദി​ഖ് എം​എ​ൽ​എ. നി​യ​മ​പ​ര​മാ​യാ​ണ് വോ​ട്ട് ക​ൽ​പ​റ്റ​യി​ലേ​ക്ക് മാ​റ്റാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ബി​ജെ​പി​ക്ക് ആ​യു​ധം കൊ​ടു​ക്കാ​നാ​ണ് സി​പി​എം ശ്ര​മം. ആ​രോ​പ​ണ​മു​ന്ന​യി​ച്ച സി​പി​എം വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖ് ബി​ജെ​പി​യു​ടെ നാ​വാ​കു​ന്ന​ത് അ​പ​മാ​ന​ക​ര​മാ​ണെ​ന്നും ടി. ​സി​ദ്ധി​ഖ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​ദ്ധി​ഖി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പെ​രു​മ​ണ്ണ​യി​ലും ക​ൽ​പ്പ​റ്റ​യി​ലെ ഓ​ണി​വ​യ​ലി​ലും വോ​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു കെ. ​റ​ഫീ​ഖ് ആ​രോ​പി​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ​പ​ട്ടി​ക പു​റ​ത്തു​വി​ട്ടാ​ണ് റ​ഫീ​ഖ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്.

ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഒ​രു ജ​ന​പ്ര​തി​നി​ധി ത​ന്നെ ഇ​ത്ത​ര​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി, ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ക​ള്ള​വോ​ട്ട് ചേ​ർ​ക്കു​ന്ന​തും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തും അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും റ​ഫീ​ഖ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.

Kerala

"കോ​ഴി​ക്കോ​ട്ടും വ​യ​നാ​ട്ടി​ലും വോ​ട്ട്': ടി. ​സി​ദ്ധീ​ഖ് എം​എ​ൽ​എ​ക്കെ​തി​രെ സി​പി​എം വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി

ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ എം​എ​ൽ​എ ടി. ​സി​ദ്ധീ​ഖി​നെ​തി​രേ ഇ​ര​ട്ട​വോ​ട്ട് ആ​രോ​പ​ണ​വു​മാ​യി സി​പി​എം വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പെ​രു​മ​ണ്ണ​യി​ലും ക​ൽ​പ്പ​റ്റ​യി​ലെ ഓ​ണി​വ​യ​ലി​ലു​മാ​യി എം​എ​ൽ​എ​യ്ക്ക് ഇ​ര​ട്ട വോ​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.

ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഒ​രു ജ​ന​പ്ര​തി​നി​ധി ത​ന്നെ ഇ​ത്ത​ര​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി, ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ക​ള്ള​വോ​ട്ട് ചേ​ർ​ക്കു​ന്ന​തും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തും അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും റ​ഫീ​ഖ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.

Latest News

Corehub Up