Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thunder

എ​രു​മേ​ലി​യി​ൽ സ്കൂ​ട്ട​റി​ൽ ക​ട​ത്തി​കൊ​ണ്ട് വ​ന്ന ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: എ​രു​മേ​ലി​യി​ൽ സ്കൂ​ട്ട​റി​ൽ ക​ട​ത്തി​കൊ​ണ്ട് വ​ന്ന 1.350 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മു​ണ്ട​ക്ക​യം ചോ​റ്റി സ്വ​ദേ​ശി ക​പ്പ​ലു​മാ​ക്ക​ൽ അ​മ​ൽ എ​ബ്ര​ഹാം(28) ആ​ണ് പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സാ​ണ് അ​മ​ലി​നെ പി​ടി​കൂ​ടി​യ​ത്. ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് അ​മ​ൽ പി​ടി​യി​ലാ​യ​ത്.

എ​രു​മേ​ലി റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജി.​ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് അ​മ​ൽ സ്കൂ​ട്ട​റി​ൽ എ​ത്തി​യ​ത്. സം​ശ​യം തോ​ന്നി വ​ണ്ടി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ക​ഞ്ചാ​വും അ​മ​ൽ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു.

Latest News

Corehub Up