NRI
ടൊറന്റോ: സ്കാർബറോ സീറോമലബാർ ദേവാലയത്തിലെ മോഷണത്തെ ശക്തമായി അപലപിച്ച് കാനഡയിലെ പ്രമുഖ സംസ്കാരിക സംഘടനയായ സമന്വയ കൾച്ചറൽ അസോസിയേഷൻ.
കാനഡയിലെ വിശ്വാസി സമൂഹത്തെ ഏറെ ദുഃഖിപ്പിച്ച ഈ സംഭവത്തെ ഒരു സാധാരണ മോഷണമായി കാണാൻ കഴിയില്ലെന്നും വിശ്വാസത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും സംഘടന വാർത്താകുറിപ്പിൽ അറിയിച്ചു.
വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് ഉൾപ്പടെ മോഷണം പോയത് വിശ്വാസ സമൂഹത്തിന് ഇതുവരെയും ഉൾക്കൊള്ളാനായിട്ടില്ല. നഷ്ടപ്പെട്ട തിരുശേഷിപ്പ് എത്രയും വേഗം വീണ്ടെടുക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും സമന്വയ അഭ്യർഥിച്ചു.
വിശ്വാസ സമൂഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം സീറോമലബാർ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾക്ക് പൂർണ പിന്തുണ നൽകുന്നതായി ഭാരവാഹികൾ വ്യക്തമാക്കി.
International
ടൊറന്റോ: നെഞ്ചുവേദനയെത്തുടർന്ന് കാനഡയിലെ ആശുപത്രിയിൽ ചികിത്സ തേടിയ ഇന്ത്യക്കാരനു ദാരുണാന്ത്യം. പ്രശാന്ത് ശ്രീകുമാർ (44) ആണ് മരിച്ചത്. എട്ട് മണിക്കൂറാണ് പ്രശാന്തിന് സൗത്ത് ഈസ്റ്റ് എഡ്മണ്ടണിലുള്ള ഗ്രേ നൺസ് ആശുപത്രിയിൽ കാത്തിരിക്കേണ്ടി വന്നത്.
22ന് ജോലിസ്ഥലത്തുവച്ച് നെഞ്ചുവേദനയുണ്ടായ പ്രശാന്തിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എട്ടു മണിക്കൂർ കാത്തിരിപ്പിനിടെ വേദനസംഹാരി മാത്രമാണ് ആശുപത്രി ജീവനക്കാർ നൽകിയത്. ഇടയ്ക്ക് നഴ്സുമാർ പരിശോധിച്ചപ്പോൾ രക്തസമ്മർദം ഉയർന്നതായി കണ്ടെത്തിയിരുന്നു.
എട്ടു മണിക്കൂറിനു ശേഷം പ്രശാന്തിനെ ട്രീറ്റ്മെന്റ് റൂമിലേക്കു വിളിച്ചെങ്കിലും പത്ത് സെക്കൻഡിനുള്ളിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പ്രശാന്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആശുപത്രി അനുശോചനം അറിയിച്ചിട്ടുണ്ട്.
NRI
ടൊറന്റോ: കാനഡയിലെ ടൊറന്റോ സർവകലാശാലയ്ക്ക് സമീപം ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു. മെഡിക്കൽ വിദ്യാർഥിയായ ശിവങ്ക് അവസ്തിയെയാണ് (20) മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവസ്ഥലത്ത് വച്ച് തന്നെ ശിവങ്ക് മരിച്ചതായി ടൊറന്റോ പോലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താനായി പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്
കഴിഞ്ഞയാഴ്ച ടൊറന്റോയിൽ മറ്റൊരു ഇന്ത്യൻ വനിതയും കൊല്ലപ്പെട്ടിരുന്നു. ഹിമാൻഷി ഖുറാനയെ (30) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അബ്ദുൾ ഗഫുരി എന്ന 32 വയസുകാരനാണ് പ്രതി.
ടൊറന്റോയിലെ ഇന്ത്യൻ കോൺസ്റ്റുലേറ്റ് ജനറൽ മരിച്ച രണ്ടു പേർക്കും അനുശോചനം രേഖപ്പെടുത്തുകയും അവരുടെ കുടുംബത്തിന് വേണ്ട സഹായം നൽകുമെന്ന് അറിയിക്കുകയും ചെയ്തു.