x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കാ​ർ​ബ​റോ സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലെ മോ​ഷ​ണം: അ​പ​ല​പി​ച്ച് സ​മ​ന്വ​യ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ

ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി
Published: January 22, 2026 03:39 PM IST | Updated: January 22, 2026 03:39 PM IST

ടൊ​റ​ന്‍റോ: സ്‌​കാ​ർ​ബ​റോ സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലെ മോ​ഷ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് കാ​ന​ഡ​യി​ലെ പ്ര​മു​ഖ സം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മ​ന്വ​യ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ.

കാ​ന​ഡ​യി​ലെ വി​ശ്വാ​സി സ​മൂ​ഹ​ത്തെ ഏ​റെ ദുഃ​ഖി​പ്പി​ച്ച ഈ ​സം​ഭ​വ​ത്തെ ഒ​രു സാ​ധാ​ര​ണ മോ​ഷ​ണ​മാ​യി കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും വി​ശ്വാ​സ​ത്തി​നു നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും സം​ഘ​ട​ന വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് ഉ​ൾ​പ്പ​ടെ മോ​ഷ​ണം പോ​യ​ത് വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് ഇ​തു​വ​രെ​യും ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ട്ടി​ല്ല. ന​ഷ്ട​പ്പെ​ട്ട തി​രു​ശേ​ഷി​പ്പ് എ​ത്ര​യും വേ​ഗം വീ​ണ്ടെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും സ​മ​ന്വ​യ അ​ഭ്യ​ർ​ഥി​ച്ചു.

വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​തോ​ടൊ​പ്പം സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

 

Tags : Samanwaya Cultural Association Toronto Canada

Recent News

Corehub Up