Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Torture

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം;സഹപാഠിക്കെതിരേ മതംമാറ്റ സമ്മർദവും ക്രൂരമർദനവും ആരോപിച്ച് ബന്ധുക്കൾ

ഹ​രി​പ്പാ​ട്: ഉ​സ്ബെ​ക്കി​സ്ഥാ​നി​ൽ മ​ല​യാ​ളി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി സാ​വ​രി​യ ബ​സ​ന്ത് (22) മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹ​പാ​ഠി​ക്കെ​തി​രേ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി കു​ടും​ബം.

ഹ​രി​പ്പാ​ട് പി​ലാ​പ്പു​ഴ പു​തു​ക്കാ​ട്ട് സു​പ്ര​ഭ ഭ​വ​നി​ൽ ബ​സ​ന്ത്–​മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ സാ​വ​രി​യ, ബു​ഖാ​റ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഒ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രേ ക്ലാ​സി​ലും ഹോ​സ്റ്റ​ലി​ലും താ​മ​സി​ച്ചി​രു​ന്ന മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി സ​ദ​റു​ൾ ആ​നം നി​ല​വി​ൽ ഉ​സ്ബെ​ക്കി​സ്ഥാ​ൻ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ നെ​ടു​മ്പാ​ശേ​രി​യി​ൽ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം എ​ത്തി​യ ബ​ന്ധു ജ​നി​ഷ് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ ക്രൂ​ര​ത പു​റ​ത്തു​വ​ന്ന​ത്.

പ്ര​തി സ​ദ​റു​ൾ ആ​നം സാ​വ​രി​യ​യെ മ​തം മാ​റാ​ൻ നി​ര​ന്ത​രം നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​താ​യും മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത് നേ​രി​ട്ട് അ​റി​യാ​മാ​യി​രു​ന്നു എ​ന്നും ജ​നി​ഷ് ആ​രോ​പി​ച്ചു.

ശ​രീ​ര​ത്തി​ൽ ച​ത​വേ​ൽ​ക്കാ​ത്ത ഭാ​ഗ​മി​ല്ലാ​ത്ത വി​ധം ക്രൂ​ര​മാ​യാ​ണ് പെ​ൺ​കു​ട്ടി​യെ മ​ർ​ദി​ച്ച​തെ​ന്നും, ലാ​പ്ടോ​പ്പ് കൊ​ണ്ട് പെ​ട്ടെ​ന്ന് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത​ല്ലെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം പെ​ൺ​കു​ട്ടി താ​ഴെ​വീ​ണു പ​രി​ക്കേ​റ്റു എ​ന്ന് ക​ള്ളം പ​റ​ഞ്ഞാ​ണ് പ്ര​തി സാ​വ​രി​യ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്, ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽവച്ച് വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം നടത്തിയ ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ച​ത്.

Kerala

ഡി​വൈ​എ​സ്പി മ​ധു ബാ​ബു​വി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കാ​ന്‍ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​ൽ വി​വാ​ദ​ത്തി​ലാ​യ ഡി​വൈ​എ​സ്‌​പി മ​ധു ബാ​ബു​വി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കാ​ന്‍ നീ​ക്കം. എ​സ്‌​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​ൻ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി.

മ​ധു ബാ​ബു കോ​ന്നി എ​സ്‌​ഐ​യാ​യി​രി​ക്കെ എ​സ്എ​ഫ്‌​ഐ പ​ത്ത​നം​തി​ട്ട മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​കൃ​ഷ്ണ​ന്‍ ത​ണ്ണി​ത്തോ​ടി​നെ മ​ര്‍​ദി​ച്ചി​രു​ന്നു. ക​ർ​ണ​പ​ടം അ​ടി​ച്ച് ത​ക​ർ​ത്തു​വെ​ന്നും പെ​പ്പ​ർ സ്‌​പ്രേ പ്ര​യോ​ഗി​ച്ചു​വെ​ന്നും ജ​യ​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​യി​ൽ നി​ന്ന് മ​ധു ബാ​ബു​വി​നെ നീ​ക്കി​യി​രു​ന്നു.

2006 ഓ​ഗ​സ്റ്റി​ൽ പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യെ മ​ർ​ദി​ച്ച കേ​സി​ൽ കോ​ട​തി ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ ത​ട​വും പി​ഴ​യും ശി​ക്ഷി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​യാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ൽ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ കൂ​ടു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്.

National

വി​വാ​ഹം ക​ഴി​ഞ്ഞ് അ​ഞ്ച് മാ​സം; സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി. നാ​സി​ക്കി​ലെ പ​ഞ്ച​വ​ടി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

നേ​ഹ(27) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​യും നാ​ല് ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ന്യ​കാ​ത്വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​കാ​ൻ ഭ​ർ​തൃ​വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ച​താ​യും സ്വ​ർ​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ആ​രോ​പി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ച് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് സ​ന്തോ​ഷ് പ​ണ്ഡി​റ്റ് എ​ന്ന​യാ​ളു​മാ​യി നേ​ഹ​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​ന് തൊ​ട്ട് പി​ന്നാ​ലെ ത​ന്നെ ഭ​ർ​ത്താ​വും ഭ​ർ​തൃ​മാ​താ​വും സ​ഹോ​ദ​രി​മാ​രും പ​ണ​വും സ്വ​ർ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ദി​ച്ചി​രു​ന്ന​താ​യി യു​വ​തി കു​റി​പ്പി​ൽ ആ​രോ​പി​ക്കു​ന്നു.

മ​ർ​ദ​ന​ത്തി​ൽ മ​നം​നൊ​ന്ത് വി​ഷം ക​ഴി​ച്ചാ​ണ് നേ​ഹ ജീ​വ​നൊ​ടു​ക്കി​യ​ത്. ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ന്‍റെ പ​ക​ർ​പ്പ് നേ​ഹ സ​ഹോ​ദ​ര​ന് വാ​ട്സ്ആ​പ്പി​ലൂ​ടെ അ​യ​ച്ച് ന​ൽ​കി​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ ത​ന്നെ സ​ഹോ​ദ​ര​ൻ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും യു​വ​തി മ​രി​ച്ചി​രു​ന്നു. നേ​ഹ​യു​ടെ മ​ര​ണ​ത്തി​ൽ നീ​തി ആ​വ​ശ്യ​പ്പെ​ട്ടും മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്ക് ക​ർ​ശ​ന ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും പ​ഞ്ച​വ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന് പു​റ​ത്ത് ബ​ന്ധു​ക്ക​ൾ ത​ടി​ച്ചു​കൂ​ടി.

നേ​ഹ​യു​ടെ ഭ​ർ​ത്താ​വ്, ഭ​ർ​തൃ​മാ​താ​വ് ജി​ജാ​ബാ​യി പ​വാ​ർ, ഭ​ർ​തൃ​സ​ഹോ​ദ​രി​മാ​രാ​യ ശീ​ത​ൾ അ​ശോ​ക് അ​ഹി​രെ, മീ​നാ​ക്ഷി ശീ​ത​ൾ അ​ഹി​രെ, ഭാ​ര​തി ദ​ത്താ​റാം പ​വാ​ർ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

District News

പീ​ഡ​നം: 24 വയസുകാ​ര​ന് 33 വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും

കൊ​ച്ചി: പ​തി​നാ​റു​കാ​രി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് കോ​ട​തി 25,000 രൂ​പ പി​ഴ​യും 33 വ​ർ​ഷം ക​ഠി​ന ത​ട​വും ശി​ക്ഷ വി​ധി​ച്ചു. വ​രാ​പ്പു​ഴ ചി​റ​ക്ക​കം ക​ട​ത്തു ക​ട​വ് വീ​ട്ടി​ൽ സു​നി​യു​ടെ മ​ക​ൻ ശ്രീ​ജി​ത്തി(24)​നെ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​കെ. സു​രേ​ഷ് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി​യി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​കാ​നും കോ​ട​തി പ്ര​ത്യേ​ക ഉ​ത്ത​ര​വി​ട്ടു.

പി​ഴ അ​ട​യ്ക്കാ​തി​രു​ന്നാ​ൽ എ​ട്ടു മാ​സം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 16 വയസു​കാ​രി​യാ​യ അ​തി​ജീ​വി​ത​യെ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ്ര​തി പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ത്തി​ൽ ആ​വു​ക​യും, വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് കേ​സ്.

പ്ര​തി​യെ തൃ​ശൂ​ർ ജി​ല്ലാ ജ​യി​ലി​ലേ​ക്ക് മാ​റ്റി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ്ര​വി​ത ഗി​രീ​ഷ്കു​മാ​ർ ഹാ​ജ​രാ​യി. മു​ന​മ്പം മു​ൻ ഡി​വൈ​എ​സ്പി എ. ​എ​ൽ. യേ​ശു​ദാ​സ് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Latest News

Corehub Up