Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tovino

പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി ശ​ബ്ദ​മു​യ​ർ​ത്തി ടൊ​വീ​നോ​യും ന​സ്‌​ലി​നും ച​ന്തു​വും, കൂ​ടു​ത​ൽ പ​ഠി​ക്ക​ട്ടെ​യെ​ന്ന് ര​ഞ്ജി​നി

സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ കേ​ര​ള പി​എ​സ്‌​സി റാ​ങ്ക് ഹോ​ൾ​ഡ​ർ​മാ​ർ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ടൊ​വീ​നോ​യും ന​സ്‌​ലി​നു​മ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ.

ര​ഞ്ജി​നി ഹ​രി​ദാ​സ്, ച​ന്തു സ​ലിം​കു​മാ​ർ, ലി​യോ​ണ ലി​ഷോ​യ്, ദീ​പ തോ​മ​സ് തു​ട​ങ്ങി​യ​വ​രും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ദു​ര​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

നീ​റ്റ് പ​രീ​ക്ഷാ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​വ​ർ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് സി​നി​മാ താ​ര​ങ്ങ​ള്‍ പി​ന്തു​ണ​യു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്.

ഡ​ൽ​ഹി​യി​ലെ സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ പി​എ​സ്‌​സി സ​മ​ര​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ത്ത​തെ​ന്ത് എ​ന്ന ചോ​ദ്യ​വു​മാ​യി നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​താ​യി ര​ഞ്ജി​നി ഹ​രി​ദാ​സ് കു​റി​ച്ചു.

വി​ഷ​യ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം മ​ന​സി​ലാ​ക്കാ​ൻ ഓ​ൺ​ലൈ​നി​ൽ വി​വ​ര​ങ്ങ​ൾ പ​ര്യാ​പ്ത​മ​ല്ലെ​ന്നും സ​മ​ര​ക്കാ​രു​മാ​യി നേ​രി​ട്ട് സം​സാ​രി​ച്ച് കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച ശേ​ഷം പൂ​ർ​ണ പി​ന്തു​ണ​യോ​ടെ കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും ര​ഞ്ജി​നി വ്യ​ക്ത​മാ​ക്കി.

‘‘എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​രം, ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി, ഞാ​ൻ ഡ​ൽ​ഹി​യി​ലെ സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തു​മു​ത​ൽ, സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന കേ​ര​ള പി.​എ​സ്.​സി ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ സ​മ​ര​ത്തെ​ക്കു​റി​ച്ച് എ​ന്തു​കൊ​ണ്ട് സം​സാ​രി​ക്കു​ന്നി​ല്ല എ​ന്ന് ചോ​ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​ത്.

സ​ത്യം പ​റ​ഞ്ഞാ​ൽ, നി​ങ്ങ​ളി​ല​ധി​കം പേ​രും ഈ ​വി​ഷ​യം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് വ​രെ ഇ​തി​നെ​ക്കു​റി​ച്ച് എ​നി​ക്ക് വ​ലി​യ ധാ​ര​ണ​യി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ഴും, വി​ഷ​യ​ത്തി​ന്റെ പൂ​ർ​ണ രൂ​പം മ​ന​സ്സി​ലാ​ക്കാ​ൻ ത​ക്ക വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ, ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ചെ​യ്യേ​ണ്ട ശ​രി​യാ​യ കാ​ര്യം ത​ന്നെ​യാ​ണ് ഞാ​ൻ ചെ​യ്യു​ന്ന​ത്, എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി പ​ഠി​ക്കാ​നും മ​ന​സ്സി​ലാ​ക്കാ​നും ഞാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

ഈ ​സ​മ​രം ന​യി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ അ​വ​രു​ടെ പ്ര​തി​നി​ധി​ക​ളോ ഇ​ത് കാ​ണു​ന്നു​ണ്ടെ​ങ്കി​ൽ, അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് അ​വ​രെ അ​റി​യാ​മെ​ങ്കി​ൽ, ദ​യ​വാ​യി ഞ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധ​പ്പെ​ടു​ത്തു​ക. അ​വ​രു​ടെ ബ​ന്ധ​പ്പെ​ടേ​ണ്ട വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യോ താ​ഴെ ടാ​ഗ് ചെ​യ്യു​ക​യോ ചെ​യ്യു​ക. അ​വ​രോ​ട് നേ​രി​ട്ട് സം​സാ​രി​ക്കാ​നും അ​വ​രു​ടെ ആ​ശ​ങ്ക​ക​ൾ മ​ന​സ്സി​ലാ​ക്കാ​നും എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്.

എ​ന്നെ കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ജാ​ഗ്ര​ത​യോ​ടെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി. ഡ​ൽ​ഹി​യി​ലാ​യാ​ലും കേ​ര​ള​ത്തി​ലാ​യാ​ലും രാ​ജ്യ​ത്തി​ന്‍റെ ഏ​ത് കോ​ണി​ലാ​യാ​ലും, അ​ർ​ഹ​ത​പ്പെ​ട്ട ഒ​രു വി​ഷ​യ​വും കേ​ൾ​ക്കാ​തെ പോ​ക​രു​ത്.

ഈ ​വി​ഷ​യം കൃ​ത്യ​മാ​യി പ​ഠി​ച്ച ശേ​ഷം, എ​ന്‍റെ ശ​ബ്ദ​ത്തി​ന് കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​ക്കാ​നും ന​ല്ലൊ​രു മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​കാ​നും സാ​ധി​ക്കു​മെ​ന്ന് നി​ങ്ങ​ൾ​ക്ക് തോ​ന്നു​ക​യാ​ണെ​ങ്കി​ൽ, നി​ങ്ങ​ളോ​ടൊ​പ്പം നി​ൽ​ക്കാ​ൻ ഞാ​ൻ തി​ക​ച്ചും സ​ന്ന​ദ്ധ​യാ​ണ്. എ​ന്നെ​ക്കൊ​ണ്ട് എ​ന്തെ​ങ്കി​ലും സ​ഹാ​യം ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ങ്കി​ൽ, തീ​ർ​ച്ച​യാ​യും ഞാ​ൻ കൂ​ടെ​യു​ണ്ടാ​കും.’’​ര​ഞ്ജി​നി ഹ​രി​ദാ​സ് കു​റി​ച്ചു.

ദേ​ശീ​യ ത​ല​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ മാ​ത്രം ശ​ബ്ദ​മു​യ​ർ​ത്തു​ക​യും സ്വ​ന്തം നാ​ട്ടി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണ് ന​ട​ൻ ച​ന്തു സ​ലിം​കു​മാ​ർ പ്ര​തി​ക​രി​ച്ച​ത്.

‘‘തി​ര​ഞ്ഞെ​ടു​ത്ത വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്രം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ന​മ്മെ അ​നീ​തി​ക​ളി​ൽ നി​ന്ന് വേ​റി​ട്ടു നി​ർ​ത്തു​ന്നി​ല്ല! നീ​റ്റ് ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച വ​ലി​യൊ​രു വി​ഷ​യം ത​ന്നെ​യാ​ണ്! അ​തു​പോ​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് പി.​എ​സ്.​സി ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ വീ​ഴ്ച​ക​ളും! അ​തു​കൊ​ണ്ട് കൊ​ച്ചി​യി​ലും മാ​ന​വീ​യം വീ​ഥി​യി​ലും ഒ​ത്തു​കൂ​ടു​ന്ന പ്രി​യ​പ്പെ​ട്ട​വ​രെ, ന​മു​ക്ക് ഈ ​വി​ഷ​യ​ത്തെ ഗൗ​ര​വ​ത്തോ​ടെ കാ​ണാം. കേ​ൾ​ക്കേ​ണ്ടി​ട​ത്ത് ഉ​യ​ർ​ന്ന ശ​ബ്ദ​ത്തി​ൽ ത​ന്നെ പ്ര​തി​ക​രി​ക്കാം. ന​മ്മു​ടെ ല​ക്ഷ്യ​ങ്ങ​ളെ വി​ഭ​ജി​ക്കാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്.

അ​തി​ർ​ത്തി​ക​ൾ​ക്ക​തീ​ത​മാ​യി, ഇ​ന്ത്യ​യി​ലെ യു​വ​ത്വ​വും അ​വ​രു​ടെ പ​രി​ശ്ര​മ​ങ്ങ​ളും വി​ല​പ്പെ​ട്ട​താ​ണ്, അ​ല്ലേ? ചി​ന്തി​ക്കൂ.’’​സ​മ​രം ചെ​യ്യു​ന്ന റാ​ങ്ക് ഹോ​ൾ​ഡേ​ഴ്‌​സി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ച​ന്തു സ​ലിം കു​മാ​ർ കു​റി​ച്ചു.

Movies

റിലീസ് തീയതി നീട്ടി; വിഷു ദിനത്തിൽ മാസ് എൻട്രിയുമായി പള്ളിച്ചട്ടമ്പി വരുന്നു

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ റിലീസ് തീയതിയിൽ മാറ്റം. മുൻപ് ഏപ്രിൽ 10 ന് നിശ്ചയിച്ചിരുന്ന ആഗോള റിലീസ്, സാങ്കേതിക കാരണങ്ങളാൽ ഏപ്രിൽ 15-ലേക്ക് മാറ്റിയിരിക്കുകയാണ്.

രാജ്യത്ത് നിലനിൽക്കുന്ന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ഇതോടെ വിഷുദിന റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.

1950-60 കാലഘട്ടത്തിലെ കഥ പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ ടൊവിനോയുടെ വേറിട്ട ലുക്കും പ്രകടനവുമാണ് ട്രെയ്‌ലർ നൽകുന്ന പ്രധാന ആകർഷണം. സംവിധായകൻ ഡിജോ ജോസ് ആന്‍റണിയുടെ ക്രാഫ്റ്റും ചിത്രത്തിന്‍റെ സാങ്കേതിക മികവും സിനിമയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

അഞ്ച് ഭാഷകളിലായി ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രം വേൾഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രോ എന്‍റർടെയിൻമെന്‍റ്സ് എന്നിവയുടെ ബാനറിൽ നൗഫൽ, ബ്രിജീഷ്, ചരൺ, ചാണുക്യ, ചൈതന്യ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ടി. എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ചിത്രത്തിന് ടിജോ ടോമിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

ജേക്സ് ബിജോയ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. യൂട്യൂബിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ ‘കാട്ടുച്ചെമ്പകം‘ എന്ന പാട്ടിന് പിന്നാലെ എത്തിയ 'മാവീരാ..' എന്ന ഗാനവും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു.

കയാദു ലോഹർ നായികയാകുന്ന ചിത്രത്തിൽ വിജയരാഘവൻ, ടി.ജി. രവി, സിദ്ദിഖ്, ബാബുരാജ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിഷു ദിനങ്ങളിൽ സിനിമാപ്രേമികൾക്ക് ഒരു ദൃശ്യവിരുന്നായിരിക്കും 'പള്ളിച്ചട്ടമ്പി' സമ്മാനിക്കുകയെന്നാണ് സിനിമാ ലോകത്തെ സംസാരം.

Movies

ഈസ്റ്റർ ദിനത്തിൽ തീപ്പൊരി ചിതറിച്ച പള്ളിച്ചട്ടമ്പി ട്രെയ്‌ലർ പുറത്ത്

ടൊവിനോ തോമസും പ്രമുഖ സംവിധായകൻ ഡിജോ ജോസ് ആന്‍റണിയും ആദ്യമായി ഒന്നിക്കുന്ന 'പള്ളിച്ചട്ടമ്പി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ സിനിമാ പ്രേമികൾ വലിയ ആവേശത്തിലാണ്. ഈസ്റ്റർ ദിനത്തിൽ കൃത്യം 11.11-ന് പുറത്തുവിട്ട ട്രെയ്‌ലർ, 1950-60 കാലഘട്ടത്തിലെ കേരളത്തിന്‍റെ ഹൈറേഞ്ച് പശ്ചാത്തലത്തിലുള്ള കുടിയേറ്റ കർഷകരുടെ ജീവിതവും പോരാട്ടവുമാണ് പ്രമേയമാക്കുന്നത്.

അക്കാലത്തെ സാമൂഹിക പശ്ചാത്തലവും പോലീസ് അതിക്രമങ്ങളും പ്രതിരോധവുമെല്ലാം ഉൾക്കൊള്ളുന്ന ഒരു കംപ്ലീറ്റ് പീരീഡ് ആക്ഷൻ ഡ്രാമയായിരിക്കും പള്ളിച്ചട്ടമ്പിയെന്ന് ട്രെയ്‌ലർ വ്യക്തമായ സൂചന നൽകുന്നു. ഏപ്രിൽ 10 -ന് അഞ്ചു ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് ചിത്രം പ്രദർശനത്തിനെത്തും.

വേൾഡ് വൈഡ് ഫിലിംസിന്‍റെയും സി ക്യൂബ് ബ്രോ എന്‍റർടെയിൻമെന്‍റ്സിന്‍റെയും ബാനറിൽ നൗഫൽ, ബ്രിജീഷ്, ചരൺ, ചാണുക്യ, ചൈതന്യ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടി. എസ്. സുരേഷ് ബാബുവിന്‍റെ തിരക്കഥയും ഡിജോ ജോസ് ആന്‍റണിയുടെ മേക്കിംഗ് ശൈലിയും ടൊവിനോ തോമസിന്‍റെ ആക്ഷനും ചേരുമ്പോൾ ചിത്രം ഒരു ദൃശ്യവിരുന്നാകുമെന്ന് ഉറപ്പാണ്.

ജേക്ക്സ് ബിജോയ് സംഗീതം നിർവ്വഹിച്ച ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം തന്നെ ഡിജിറ്റൽ ലോകത്ത് വലിയ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. വിശാൽ മിശ്രയും ആവണി മൽഹാറും ചേർന്ന് പാടിയ ‘കാട്ടുച്ചെമ്പകം’ എന്ന ഗാനം 15 മില്ല്യണിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്. അതിനു പിന്നാലെ പുറത്തിറങ്ങിയ 'മാവീരാ..' എന്ന ഗാനവും സംഗീത പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

സൗത്ത് ഇന്ത്യൻ താരം കയാദു ലോഹർ നായികയായി എത്തുന്ന ചിത്രത്തിൽ വിജയരാഘവൻ, ടി. ജി. രവി, സുധീർ കരമന, ബാബുരാജ്, സിദ്ദിഖ്, ജോണി ആന്‍റണി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ടിജോ ടോമിയുടെ ഛായാഗ്രഹണവും സ്രീജിത്ത് സാരംഗിന്‍റെ എഡിറ്റിംഗും 1950-കളിലെ കേരളത്തെ സ്ക്രീനിലെത്തിക്കാൻ സഹായിച്ചിട്ടുണ്ട്.

മേഘശ്യാമും തൻസീറും സഹനിർമ്മാതാക്കളായ ചിത്രത്തിൽ മഞ്ജുഷ രാധാകൃഷ്ണൻ വസ്ത്രാലങ്കാരവും റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, ആർട്ട് ഡയറക്ടർ ദിലീപ് നാഥ് എന്നിവരടങ്ങുന്ന സാങ്കേതിക നിരയാണ് ഈ ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

വിഷു റിലീസായി എത്തുന്ന പള്ളിച്ചട്ടമ്പി ടൊവിനോ തോമസിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Movies

മാ​വീ​ര​നാ​യി ടോ​വി​നോ തോ​മ​സ്

ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ഡി​ജോ ജോ​സ്‌ ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്ത പീ​ര്യേ​ഡ് ഡ്രാ​മ ത്രി​ല്ല​റാ​യ ‘പ​ള്ളി​ച്ച​ട്ട​മ്പി'​യി​ലെ ര​ണ്ടാ​മ​ത്തെ ഗാ​നം പു​റ​ത്തി​റ​ങ്ങി. മാ​വീ​ര​ൻ എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ങ്ങി​യ ഗാ​ന രം​ഗ​ത്തി​ൽ ഒ​രു ആ​യു​ധ പ​രി​ശീ​ലി​ക​നാ​യാ​ണ് ടോ​വി​നോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഗാ​നം ഇ​തി​നോ​ട​കം ത​ന്നെ മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണു നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ വി​ഷു മ​ല​യാ​ള സി​നി​മ റി​ലീ​സാ​യി എ​ത്തു​ന്ന പ​ള്ളി​ച്ച​ട്ട​മ്പി, ഏ​പ്രി​ൽ പ​ത്തി​ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ അ​ഞ്ചു ഭാ​ഷ​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

 

Movies

ത​ട്ടി​യെ​ടു​ത്ത​ത് 15 കോ​ടി​യി​ല​ധി​കം, പ​ള്ളി​ച്ച​ട്ട​മ്പി​യു​ടെ റി​ലീ​സ് ത​ട​യ​ണം; ദു​ബാ​യി വ്യ​വ​സാ​യി ഹൈ​ക്കോ​ട​തി​യി​ൽ

ടോ​വി​നോ തോ​മ​സ് ചി​ത്രം പ​ള്ളി​ച്ച​ട്ട​മ്പി​യു​ടെ റി​ലീ​സി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദു​ബാ​യി​ലെ ഇ​ന്ത്യ​ന്‍ വ്യ​വ​സാ​യി സു​നി​ല്‍ അ​ഗ​ര്‍​വാ​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ത​ട്ടി​പ്പി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണം കൊ​ണ്ടാ​ണ് സി​നി​മ നി​ര്‍​മി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം.

പാ​ല​ക്കാ​ട് ചെ​റു​പ്പു​ള​ശേ​രി സ്വ​ദേ​ശി​യാ​യ നൗ​ഫ​ല്‍ അ​ഹ​മ്മ​ദ്, തൃ​ശൂ​ര്‍ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി ബ്രി​ജീ​ഷ് മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി. ദു​ബാ​യി​ലെ വേ​ള്‍​ഡ് വൈ​ഡ് ഫി​ലിം​സ് എ​ന്ന ക​മ്പ​നി​യു​ടെ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു ഇ​വ​ര്‍. ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി 2019ല്‍ ​പ​രാ​തി​ക്കാ​ര​നി​ല്‍ നി​ന്നും 61 ല​ക്ഷ​ത്തി​ല്‍ അ​ധി​കം യു​എ​ഇ ദി​ര്‍​ഹം (ഇ​ന്ത്യ​ന്‍ രൂ​പ 15.5 കോ​ടി രൂ​പ) വാ​യ്പ​യാ​യി വാ​ങ്ങി​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​വ​ര്‍ ന​ല്‍​കി​യ ചെ​ക്കു​ക​ള്‍ അ​ക്കൗ​ണ്ടി​ല്‍ പ​ണം ഇ​ല്ലാ​ത്ത​തി​നാ​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. വ്യ​വ​സാ​യി​യു​ടെ പ​രാ​തി​യി​ല്‍ ദു​ബാ​യി​ല്‍ അ​റ​സ്റ്റ് വാ​റ​ന്‍റ് നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടി​ലാ​ണ് ഇ​രു​വ​രും ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന​തെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്.

പ്ര​തി​ക​ള്‍​ക്കെ​തി​രെ ക​ള്ള​പ്പ​ണം ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​രം കേ​സ് എ​ടു​ക്കാ​ന്‍ സി​ബി​ഐ, ഇ​ഡി തു​ട​ങ്ങി​യ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ലു​ണ്ട്. ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കു​ന്ന​ത് വ​രെ സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നൗ​ഫ​ല്‍ അ​ഹ​മ്മ​ദി​നും ബ്രി​ജീ​ഷ് മു​ഹ​മ്മ​ദി​നും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ഏ​പ്രി​ല്‍ 10നാ​ണ് സി​നി​മ​യു​ടെ റി​ലീ​സ്.

Kerala

ബാദുഷയെ അത്രയ്ക്കു വിശ്വസിച്ചു, എന്നാൽ, ഞാൻ ചതിക്കപ്പെട്ടു: ഹരീഷ് കണാരൻ

കൊച്ചി: ഇരുപതു ലക്ഷം കടം വാങ്ങിയിട്ട് തിരികെ നൽകാതെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ബാദുഷ വഞ്ചിച്ചെന്ന് നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്നു മാത്രമല്ല സിനിമകളിൽനിന്നു തന്നെ മനപ്പൂർവം പുറത്താക്കാൻ കളിച്ചെന്നും ഹരീഷ് ആരോപിച്ചു. രണ്ടു വർഷമായി തനിക്ക് ഒരു സിനിമ പോലും കിട്ടിയിട്ടില്ല. എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അങ്ങനെ വിട്ടുകളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഹരീഷിന്‍റെ വാക്കുകൾ ഇങ്ങനെ: അഞ്ചു വർഷത്തോളം എന്‍റെ ഡേറ്റും പരിപാടികളുമൊക്കെ നോക്കിക്കൊണ്ടിരുന്നത് ബാദുഷ ആയിരുന്നു. അദ്ദേഹവുമായി വളരെ അടുപ്പമായിരുന്നു. വീട്ടിൽ വരുന്നു, അവരുടെ വീട്ടിൽ പോകുന്നു.. അങ്ങനെ വളരെ അടുപ്പവും വിശ്വാസവുമായിരുന്നു. അങ്ങനെയിരിക്കെ പുള്ളിക്ക് കള്ളൻ ഡിസൂസ എന്ന പടം നടക്കുന്ന സമയം. വളരെ അത്യാവശ്യമായി എനിക്കൊരു 20 ലക്ഷം രൂപ വേണമെന്നു ബാദുഷ പറഞ്ഞു. വളരെ അത്യാവശ്യമാണ്. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ നൽകാമെന്നാണ് പറഞ്ഞത്. അത്ര അടുപ്പവും വിശ്വാസവുമുള്ളതുകൊണ്ട് ഞാൻ ബാങ്കിൽ വിളിച്ചു പറഞ്ഞിട്ട് പണം ട്രാൻഫർ ചെയ്തുകൊടുത്തു. ഒരാഴ്ച കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ്... പിന്നെ പുള്ളിയുടെ പടങ്ങളുമൊക്കെ അഭിനയിക്കാനുള്ളതുകൊണ്ട് ഞാൻ കാത്തിരുന്നു.

മൂന്നാലു മാസം കഴിഞ്ഞപ്പോൾ കോവിഡ് വന്നു. അപ്പോൾ പടങ്ങളൊന്നുമില്ല. കോവിഡ് കഴിഞ്ഞിട്ടും പടങ്ങളൊന്നുമില്ല. അപ്പോൾ ഞാൻ വിചാരിച്ചു, കോവിഡ് കഴിഞ്ഞ് പടങ്ങളുടെ രീതിയൊക്കെ മാറിയതുകൊണ്ട് എനിക്ക് അവസരമില്ലാത്തതാകും എന്ന്. കോവിഡ് സമയത്ത് ബാദുഷ കുറെ ചാരിറ്റിയൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പലർക്കും സഹായം കൊടുക്കാനാണെന്നു പറഞ്ഞ് എന്നോടും പലവട്ടം പണം ചോദിച്ചു. ഫുഡ് കൊടുക്കാനാണ്, ടിവി കൊടുക്കാനാണ് എന്നൊക്കെ പറഞ്ഞ്. ഞാൻ പലവട്ടം ചാരിറ്റിക്കു പണം കൊടുത്തു. ഇതിനിടെ, ചാരിറ്റി നടത്തി അയാൾ പേരെടുത്തു. ആ സമയത്തൊക്കെ എന്നെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. അതിനിടെ, എന്‍റെ വീടു പണി നടക്കുന്ന സമയത്ത് കുറച്ചു പണത്തിന് ആവശ്യം വന്നിട്ട് ഇദ്ദേഹത്തോടു ഞാൻ ചോദിച്ചു. "വെടിക്കെട്ട്' റിലീസ് ആകുമ്പോൾ തരാമെന്നു പറഞ്ഞു. റിലീസ് കഴിഞ്ഞിട്ടും പണം കിട്ടിയില്ല. പിന്നീട് ചോദിച്ചപ്പോൾ വെടിക്കെട്ട് നഷ്ടമായിരുന്നു എന്നു പറഞ്ഞു.

ഇതിനിടെ, എആർഎമ്മിൽ 40 ദിവസത്തെ ഡേറ്റ് വേണം റോൾ ഉണ്ടെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചു. പണം കിട്ടിയില്ലെങ്കിലും അയാൾ വഴി പടം കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു എന്‍റെ ആശ്വാസം. ഇതിനിടെ, ഇടവേള ബാബുച്ചേട്ടനെ വിളിച്ചിട്ട് എനിക്ക് ബാദുഷ കുറച്ചുപണം തരാനുണ്ട്. ഒന്നു സംസാരിക്കണമെന്നു പറഞ്ഞു. ബാബുച്ചേട്ടൻ പിന്നെ തിരികെ വിളിച്ചിട്ടു പറഞ്ഞു. അയാളോടു സംസാരിച്ചു. പണം വാങ്ങിയിട്ടുണ്ടെന്നൊക്കെ പറഞ്ഞു. പിന്നെ പലരും ഇതേ പോലെ പരാതി പറയുന്നുണ്ട്. അതുകൊണ്ട് അയാളെ പിണക്കാതെ എങ്ങനെയെങ്കിലും വാങ്ങിയെടുക്കാൻ പറഞ്ഞു. ഇതിനിടെ, എആർഎമ്മിലേക്ക് ആരും വിളിച്ചില്ല. ആ ക്യാരക്ടർ മാറിപ്പോയിട്ടുണ്ടാവും എന്നാണ് കരുതിയത്.

ഒരിക്കൽ ചാനലിന്‍റെ അവാർഡ് നൈറ്റിനു പോയി. ടോവീനോയും അവിടെയുണ്ടായിരുന്നു. തിരക്കായതിനാൽ നേരിട്ടു സംസാരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു മടങ്ങുംവഴി ടോവീനോയെ വിളിച്ചു. അപ്പോൾ ടോവീനോ ചേട്ടൻ എവിടെയാ, അവിടെ നിൽക്ക് സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ഞാൻ വഴിയിൽ കാത്തുനിന്നപ്പോൾ ടോവീനോ വന്നു കെട്ടിപ്പിടിച്ചു. പിന്നെ പറഞ്ഞു: എആർഎമ്മിൽ വിളിച്ചിട്ട് എന്താണ് വരാതിരുന്നത്. ചേട്ടനെ വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല. ഡേറ്റില്ല എന്നൊക്കെയാണല്ലോ പറഞ്ഞത്.
അതു ശരിയല്ല. പടമൊന്നുമില്ലാതെ ഞാൻ വീട്ടിലിരിക്കുകയായിരുന്നെന്നു ഞാൻ മറുപടി നൽകി. അതുകഴിഞ്ഞാണ് എനിക്കു മനസിലായത് എന്നെ മനപ്പൂർവം അയാൾ ഒഴിവാക്കിയതാണെന്ന്. ഇതുപോലെ പല സിനിമകളും എനിക്ക് നഷ്ടമായെന്നു മനസിലായി. സെറ്റുകളിൽ എന്നെക്കുറിച്ചു നെഗറ്റീവ് കാര്യങ്ങൾ പറയുന്നുണ്ടെന്നു പലരും സൂചിപ്പിച്ചു.
എന്തായാലും ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കൊണ്ടുപോയത്. എന്‍റെ മക്കൾ അനുഭവിക്കേണ്ടത്. അതു മാത്രമല്ല, എന്‍റെ അന്നം മുട്ടിക്കാനുള്ള ശ്രമം ക്രൂരമായിപ്പോയി. ഇതു പുറത്തുപറഞ്ഞതിന്‍റെ പേരിൽ എന്നെ ഇനി സിനിമയിൽനിന്നു തന്നെ ചവിട്ടിപ്പുറത്താക്കുമോയെന്നറിയില്ല. അതിനൊക്കെ സ്വാധീനമുള്ള ആളാണല്ലോ അദ്ദേഹം. എന്തായാലും ഇനി എന്തു വേണമെന്നു തീരുമാനിച്ചിട്ടില്ല. എന്തായാലും ഞാൻ കഷ്ടപ്പെട്ട പണമല്ലേ. ഒത്തിരി കഷ്ടപ്പെട്ടാണ് സിനിമയിൽ എത്തിയത്.

Movies

ഇ​ന്ത്യ​ൻ പ​നോ​ര​മ​യി​ൽ ഇ​ടം പി​ടി​ച്ച് മൂ​ന്ന് മ​ല​യാ​ള​സി​നി​മ​ക​ൾ; തു​ട​രു​മി​ന് പി​ന്നാ​ലെ സ​ർ​ക്കീ​ട്ടും എ​ആ​ർ​എ​മ്മും

ആ​സി​ഫ് അ​ലി നാ​യ​ക​നാ​യ സ​ർ​ക്കീ​ട്ടും രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ലേ​യ്ക്ക്. ഗോ​വ​യി​ൽ ന​ട​ക്കു​ന്ന മേ​ള​യു​ടെ (ഐ​എ​ഫ്എ​ഫ്ഐ) മ​ത്സ​ര വി​ഭാ​ഗ​ത്തി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ക. മ​ത്സ​ര വി​ഭാ​ഗ​ത്തി​ലെ 15 സി​നി​മ​ക​ളി​ൽ സ​ർ​ക്കീ​ട്ട് ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഇ​ന്ത്യ​ൻ സി​നി​മ​ക​ളാ​ണു​ള്ള​ത്.

ത​മി​ഴ് സി​നി​മ അ​മ​ര​ൻ, മ​റാ​ഠി സി​നി​മ ഗൊ​ന്ത​ൽ എ​ന്നി​വ​യും മ​ത്സ​ര വി​ഭാ​ഗ​ത്തി​ലു​ണ്ട്. കെ.​വി. താ​മ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച സ​ർ​ക്കീ​ട്ടി​ൽ ദി​വ്യ പ്ര​ഭ, ദീ​പ​ക് പ​റ​മ്പോ​ൽ, ഓ​ർ​ഹാ​ൻ ഹൈ​ദ​ർ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്.

ഇ​ന്ത്യ​ൻ ന​വാ​ഗ​ത സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ത്തി​നു മ​ത്സ​രി​ക്കു​ന്ന ഏ​ക മ​ല​യാ​ള ചി​ത്രം അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണ​മാ​ണ് (എ​ആ​ർ​എം).

ഇ​ന്ത്യ​ൻ പ​നോ​ര​മ​യി​ൽ ഇ​ക്കു​റി മൂ​ന്ന് മ​ല​യാ​ളം സി​നി​മ​ക​ൾ ഇ​ടം പി​ടി​ച്ചു. സ​ർ​ക്കീ​ട്ട്, എ​ആ​ർ​എം എ​ന്നീ സി​നി​മ​ക​ളും മു​ഖ്യ​ധാ​രാ സി​നി​മാ വി​ഭാ​ഗ​ത്തി​ൽ ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്ത തു​ട​രും സി​നി​മ​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

20 മു​ത​ൽ 28 വ​രെ ഗോ​വ​യി​ൽ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ ഇ​ക്കു​റി 81 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 240 സി​നി​മ​ക​ളാ​ണു പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

ബ്ര​സീ​ലി​യ​ൻ സി​നി​മ ദ് ​ബ്ലൂ ട്രെ​യ്ൽ ആ​ണ് ഉ​ദ്ഘാ​ട​ന ചി​ത്രം. ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ രാ​കേ​ഷ് ഓം​പ്ര​കാ​ശ് മെ​ഹ്‌​റ അ​ധ്യ​ക്ഷ​നാ​യ ജൂ​റി​യാ​ണ് സു​വ​ർ​ണ മ​യൂ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വാ​ർ​ഡു​ക​ൾ നി​ർ​ണ​യി​ക്കു​ക. ഫോ​ക്ക​സ് ക​ൺ​ട്രി ജ​പ്പാ​നാ​ണ്. ഈ ​വ​ർ​ഷം മു​ത​ൽ ഓ​പ്പ​ണിം​ഗ് പ​രേ​ഡും മേ​ള​യ്ക്കു മു​ന്നോ​ടി​യാ​യി ഗോ​വ​യി​ൽ അ​ര​ങ്ങേ​റും.

Movies

ബേ​സി​ലും ടൊ​വീ​നോ​യും വി​നീ​തും; അ​തി​ര​ടി ടൈ​റ്റി​ൽ ടീ​സ​ർ

ബേ​സി​ൽ ജോ​സ​ഫ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ബേ​സി​ൽ ജോ​സ​ഫും ഡോ​ക്ട​ർ അ​ന​ന്തു എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ അ​ന​ന്തു എ​സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ‘അ​തി​ര​ടി’​യു​ടെ ടൈ​റ്റി​ൽ ടീ​സ​ർ പു​റ​ത്ത്.

ബേ​സി​ൽ ജോ​സ​ഫ്, ടൊ​വീ​നോ തോ​മ​സ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്രം ഒ​രു പ​ക്കാ മാ​സ് എ​ന്‍റ​ർ​ടെ​യ്ന​ർ ആ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. അ​രു​ൺ അ​നി​രു​ദ്ധ​ൻ ആ​ണ് സം​വി​ധാ​നം.

ബേ​സി​ൽ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ‘മി​ന്ന​ൽ മു​ര​ളി’​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളാ​യ അ​രു​ണി​ന്‍റെ സം​വി​ധാ​യ​ക​നാ​യു​ള്ള അ​ര​ങ്ങേ​റ്റ ചി​ത്രം കൂ​ടി​യാ​ണ് "അ​തി​ര​ടി".

ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ അ​തി​ര​ടി​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങും. പോ​ൾ​സ​ൺ സ്ക​റി​യ, അ​രു​ൺ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ.

Movies

നി​ർ​മി​ക്കു​ന്ന ആ​ദ്യ ചി​ത്ര​ത്തി​ൽ താ​ന​ല്ലേ നാ​യ​ക​നെ​ന്ന് ടൊ​വീ​നോ; വി​ല്ല​നാ​ക്കാ​മെ​ന്ന് ബേ​സി​ൽ

ബേ​സി​ൽ ജോ​സ​ഫ് തു​ട​ങ്ങു​ന്ന പു​തി​യ നി​ർ​മാ​ണ​ക്ക​മ്പ​നി​യു​ടെ ആ​ദ്യ നാ​യ​ക​ൻ താ​നാ​യി​രി​ക്കി​ല്ലേ​യെ​ന്ന ചോ​ദ്യ​വു​മാ​യി ടൊ​വീ​നോ തോ​മ​സ്. ബേ​സി​ൽ നി​ർ​മാ​ണ ക​മ്പ​നി പ്ര​ഖ്യാ​പി​ച്ച പോ​സ്റ്റി​ന് താ​ഴെ​യാ​ണ് ടൊ​വീ​നോ​യു​ടെ ഈ ​ചോ​ദ്യം.

‘അ​പ്പോ എ​ങ്ങ​നെ​യാ? ആ​ദ്യ​ത്തെ പ്രൊ​ഡ​ക്ഷ​ൻ ഞാ​ൻ അ​ല്ലേ നാ​യ​ക​ൻ??’ എ​ന്നാ​ണ് ടൊ​വീ​നോ​യു​ടെ ക​മ​ന്‍റ്. ഉ​ട​ൻ മ​റു​പ​ടി​യു​മാ​യി ബേ​സി​ലു​മെ​ത്തി. ‘ആ​ദ്യ​ത്തെ പ​ട​ത്തി​ൽ ഞാ​ൻ ത​ന്നെ നാ​യ​ക​ൻ. നി​ന്നെ വേ​ണേ​ൽ വി​ല്ല​ൻ ആ​ക്കാം’ എ​ന്നാ​ണ് ബേ​സി​ലി​ന്‍റെ മ​റു​പ​ടി.

ടൊ​വീ​നോ​യും ഉ​ട​നെ ബേ​സി​ലി​ന് മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ട്. ‘ഇ​ടി പ​ടം ആ​ണോ? നി​ന്നെ ന​ല്ല ഇ​ടി ഇ​ടി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടെ​ങ്കി​ൽ വി​ല്ല​ൻ ആ​വാ​നും മ​ടി​ക്കി​ല്ല ഞാ​ൻ’ എ​ന്നാ​ണ് ടൊ​വി​നോ പ​റ​യു​ന്ന​ത്.

ബോ​ളി​വു​ഡ് താ​രം ര​ൺ​വീ​ർ സിം​ഗ്, നി​ഖി​ല വി​മ​ൽ തു​ട​ങ്ങി നി​ര​വ​ധി പേ​ർ ബേ​സി​ലി​ന് ആ​ശം​സ അ​റി​യി​ച്ച് ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്.

ബേ​സി​ൽ ജോ​സ​ഫ് എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്സ് എ​ന്ന പേ​രി​ൽ ക​മ്പ​നി ആ​രം​ഭി​ച്ച വി​വ​രം ബേ​സി​ൽ ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്.

Latest News

Corehub Up