x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ ക്ലാ​സി​ക്കോ പോ​രാ​ട്ട​ത്തി​ൽ ആ​വേ​ശ​മാ​യി പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്കു​മാ​യി ടൊ​വീ​നോ​യും ന​സ്രി​യ​യും


Published: May 12, 2026 09:22 AM IST | Updated: May 12, 2026 09:22 AM IST

ടൊ​വീ​നോ തോ​മ​സി​നെ​യും ന​സ്രി​യെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മു​ഹ്‌​സി​ൻ പ​രാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം ഗ്രേ​ഷ്യ​സ് എ​ൽ ക്ലാ​സി​ക്കോ​യു​ടെ ടൈ​റ്റി​ൽ ലോ​ഞ്ച് പ്ര​കാ​ശ​നം ചെ​യ്ത​ത് എ​ൽ ക്ലാ​സി​ക്കോ​യു​ടെ ആ​വേ​ശ​ത്തി​നി​ട​യി​ൽ ബാ​ർ​സി​ലോ​ന​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ ക്യാ​മ്പ് നൗ​വി​ൽ.

ബാ​ർ​സി​ലോ​ന റ​യ​ൽ മാ​ഡ്രി​ഡ് പോ​രാ​ട്ട​ത്തി​ന്‍റെ കി​ക്കോ​ഫി​നൊ​പ്പം ടൊ​വി​നോ തോ​മ​സും ന​സ്രി​യ ന​സീ​മും ചേ​ർ​ന്നാ​ണ് ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്.

സ്പാ​നി​ഷ് സ​മ​യം രാ​ത്രി ഒ​ൻ​പ​തി​നും ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ 12.30-നും ​ടൊ​വി​നോ തോ​മ​സി​ന്‍റെ​യും ന​സ്രി​യ ന​സീ​മി​ന്‍റെ​യും സോ​ഷ്യ​ൽ മീ​ഡി​യ ഹാ​ൻ​ഡി​ലു​ക​ളി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ള സി​നി​മ​യു​ടെ ടൈ​റ്റി​ൽ ലോ​ഞ്ചി​ന് ക്യാ​മ്പ് നൗ ​സ്റ്റേ​ഡി​യം സാ​ക്ഷ്യം വ​ഹി​ച്ച​ത്.

കെ​എ​ൽ 10 പ​ത്തി​നു ശേ​ഷം മു​ഹ്‌​സി​ൻ പ​രാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന  ചി​ത്ര​ത്തി​ന് സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ​യു​ടെ സം​വി​ധാ​യ​ക​ൻ സ​ക്ക​രി​യ​യു​മാ​യി ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ഫു​ട്ബോ​ളി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള മ​ല​ബാ​റി​ലെ സി​നി​മാ സം​സ്‌​കാ​ര​വും സ്പാ​നി​ഷ് ഫു​ട്ബോ​ൾ ആ​വേ​ശ​വും ത​മ്മി​ലു​ള്ള കൂ​ടി​ച്ചേ​ര​ലാ​കും ചി​ത്ര​മെ​ന്ന സൂ​ച​ന​യാ​ണ് ഇ​തി​നോ​ട​കം പു​റ​ത്തു​വ​രു​ന്ന​ത്. ടൊ​വി​നോ​യും ന​സ്രി​യ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

സ​മീ​ർ താ​ഹി​ർ, ഷൈ​ജു ഖാ​ലി​ദ് തു​ട​ങ്ങി​യ വ​ൻ​നി​ര​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ൽ. സു​ഷി​ൻ ശ്യാം ​സം​ഗീ​ത​വും വി​ഷ്ണു ത​ണ്ട​ശ്ശേ​രി ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ്വ​ഹി​ക്കു​ന്നു. എ ​ആ​ൻ​ഡ് എ​ച്ച് എ​സ് പ്രൊ​ഡ​ക്ഷ​ൻ​സ്, ഹാ​പ്പി അ​വേ​ഴ്സ് എ​ന്‍റ​ടെ​യ്ൻ​മെ​ന്‍റ്സ്, ബാ​ബു​ഏ​ട്ട​ൻ ഫി​ലിം​സ്, ദി ​റൈ​റ്റിം​ഗ് ക​മ്പ​നി എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശേ​ഷ​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

Tags : gracious el clasico tovino nazriya

Recent News

Corehub Up