x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്റ്റ​ഫ​ർ കൃ​ഷ്ണ​പി​ള്ള എ​ന്ന പ​ള്ളി​ച​ട്ട​മ്പി

ടി.​ജി. ബൈ​ജു​നാ​ഥ്
Published: April 20, 2026 11:04 AM IST | Updated: April 20, 2026 11:04 AM IST

ച​രി​ത്ര​വും ഭാ​വ​ന​യും ചേ​രും​പ​ടി ഇ​ഴ​ചേ​രു​ന്നി​ട​ത്താ​ണ് ത​ല​മു​റ​ക​ളെ വി​സ്മ​യി​പ്പി​ക്കു​ന്ന പി​രീ​ഡ് സി​നി​മ​ക​ളു​ടെ പി​റ​വി. കേ​ര​ള​മ​ന​സി​ല്‍​നി​ന്ന് അ​ട​ര്‍​ത്തി​മാ​റ്റാ​നാ​വാ​ത്ത വി​മോ​ച​ന​സ​മ​ര പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡി​ജോ ജോ​സ് ആ​ന്‍റ​ണി​യൊ​രു​ക്കി​യ ടൊ​വി​നോ മാ​സ് എ​ന്‍റ​ര്‍​ടെ​യ്‌​ന​ര്‍ പ​ള്ളി​ച്ച​ട്ട​മ്പി തി​യ​റ്റ​റു​ക​ളി​ല്‍ ത​രം​ഗ​മാ​കു​ന്നു.

ക്രി​സ്റ്റ​ഫ​ര്‍ കൃ​ഷ്ണ​പി​ള്ള എ​ന്ന വീ​രോ​ചി​ത നാ​യ​ക​പ്പെ​രു​മ​യി​ല്‍ ടൊ​വി​നോ​യും റ​ബേ​ക്ക​യെ​ന്ന റൊ​മാ​ന്‍റി​ക് ചാ​രു​ത​യു​ടെ തി​ള​ക്ക​ത്തി​ല്‍ ക​യാ​ദു ലോ​ഹ​റും പ​ട്ടേ​ല​ര്‍ കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍ എ​ന്ന വ​മ്പ​ന്‍ സ​ർ​പ്രൈ​സ് വേ​ഷ​ത്തി​ൽ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നും പ​ട​ര്‍​ത്തു​ന്ന ആ​വേ​ശ​ത്തീ. ടൊ​വി​നോ തോ​മ​സ് എ​ന്ന ഗം​ഭീ​ര ന​ട​നെ മാ​സ് ചേ​രു​വ​ക​ളോ​ടെ അ​വ​ത​രി​പ്പി​ച്ച് ഒ​ന്നാം​ത​രം തി​യ​ട്രി​ക്ക​ല്‍ അ​നു​ഭ​വ​മൊ​രു​ക്കി​യ സം​വി​ധാ​ന​മി​ക​വി​ൽ ഡി​ജോ ജോ​സ് ആ​ന്‍റ​ണി.

"ഞാ​ന്‍ ചെ​യ്ത​തി​ല്‍ ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ യോ​ണ​റാ​ണ് ഈ ​സി​നി​മ​യു​ടേ​ത്. ആ​ക്്ഷ​നും ഇ​മോ​ഷ​നും റൊ​മാ​ന്‍​സു​മു​ള്ള ഫാ​മി​ലി പി​രീ​ഡ് ഡ്രാ​മ​യാ​ണി​ത്. കം​പ്ലീ​റ്റ് പാ​ക്കേ​ജ്. ഒ​രു നാ​ടി​ന്‍റെ​യും ആ ​നാ​ടി​ന്‍റെ നാ​യ​ക​ന്‍റെ​യും ക​ഥ പ​റ​യു​ന്ന സി​നി​മ​യാ​ണി​ത്. അ​ത് ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​ക്്ഷ​നു​മു​ണ്ട്'- ഡി​ജോ പ​റ​യു​ന്നു.

ക​ഥാ​പ​ശ്ചാ​ത്ത​ലം..?

1957-58 കാ​ല​ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണം കൊ​ണ്ടു​വ​ന്ന ഭൂ​പ​രി​ഷ്‌​ക​ര​ണ​നി​യ​മ​വും വി​ദ്യാ​ഭ്യാ​സ ബി​ല്ലു​മൊ​ക്കെ​യാ​ണ് ക​ഥാ​പ​ശ്ചാ​ത്ത​ലം. വി​മോ​ച​ന​സ​മ​ര​കാ​ല​ത്ത് കാ​ണി​യാ​ര്‍ എ​ന്ന ദേ​ശ​ത്തെ ക്രി​സ്റ്റ​ഫ​ര്‍ സേ​ന​യെ അ​ട​വു​ക​ള്‍ പ​ഠി​പ്പി​ക്കാ​നാ​യി അ​വ​ര്‍ നി​യ​മി​ച്ച ക്രി​സ്റ്റ​ഫ​റാ​ണ് ഈ ​സി​നി​മ​യി​ലെ നാ​യ​ക​ൻ പ​ള്ളി​ച്ച​ട്ട​ന്പി.

ടൊ​വി​നോ​യ്‌​ക്കൊ​പ്പം ഒ​രു സി​നി​മ എ​ന്ന​തു തു​ട​ക്ക​ത്തി​ലേ​യു​ള്ള സ്വ​പ്‌​ന​മ​ല്ലേ..?

K-Rail Survey

ടൊ​വി​നോ, പൃ​ഥ്വി​രാ​ജ് അ​ല്ലെ​ങ്കി​ല്‍ മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍ എ​ന്നൊ​ക്കെ പ​റ​യു​ന്ന​തി​ലു​പ​രി ഈ ​ക​ഥ​യ്ക്ക് അ​നു​യോ​ജ്യ​നാ​യ ഒ​രാ​ള്‍​ക്കൊ​പ്പം വ​ര്‍​ക്ക് ചെ​യ്യ​ണം എ​ന്നു മാ​ത്ര​മാ​ണ് ആ​ലോ​ചി​ച്ച​ത്.

2018ല്‍ ​എ​സ്. സു​രേ​ഷ്ബാ​ബു ഈ ​ക​ഥ പ​റ​ഞ്ഞ​പ്പോ​ള്‍ ത​ന്നെ ടോ​വി​നോ​യെ ക​ണ്ട​താ​ണ്. വ​ൺ​ലൈ​ൻ​ത​ന്നെ ര​സ​ക​ര​മാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് അ​നൗ​ണ്‍​സ് ചെ​യ്ത പ്രോ​ജ​ക്ടാ​ണു പ​ള്ളി​ച്ച​ട്ട​മ്പി.

എ​ഴു​ത്തു​കാ​ര​നും നാ​യ​ക​നും സം​വി​ധാ​യ​ക​നു​മൊ​ക്കെ ഇ​തി​നി​ടെ പ​ല സി​നി​മ​ക​ള്‍ ചെ​യ്തു. എ​ങ്കി​ലും ഇ​തു​പേ​ക്ഷി​ക്കാ​തെ ഞ​ങ്ങ​ള്‍ കാ​ത്തി​രു​ന്നു. ഏ​റെ ക​ഠി​നാ​ധ്വാ​നി​യാ​ണു ടൊ​വി​നോ. ടൊ​വി​നോ​യു​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്നാ​യി പ​ള്ളി​ച്ച​ട്ട​ന്പി. അ​തി​ലേ​ക്കു​ള്ള പ​രി​ശ്ര​മം ഞ​ങ്ങ​ള്‍ ര​ണ്ടു​പേ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ണ്ട്.

പൃ​ഥ്വി​രാ​ജും ടൊ​വി​നോ​യും...​ഇ​രു​വ​രും കം​ഫ​ർ​ട്ട് സോ​ണി​ലു​ള്ള ന​ട​ന്മാ​രാ​ണോ..?

K-Rail Survey

ഉ​റ​പ്പാ​യും. പ​ക്ഷേ, എ​നി​ക്കു ര​ണ്ടും ര​ണ്ടാ​ണ്. ടൊ​വി​നോ​യും ഞാ​നും ഏ​റെ​ക്കു​റെ സ​മ​പ്രാ​യ​ക്കാ​രാ​യ​തു​കൊ​ണ്ടാ​വാം ഡി​ജോ, ടോ​വി എ​ന്നൊ​ക്കെ വി​ളി​ക്കാ​വു​ന്ന​രീ​തി​യി​ല്‍ സ​ഹോ​ദ​ര​തു​ല്യ​മാ​യ ബ​ന്ധ​മാ​ണ്. നേ​രേ​മ​റി​ച്ച് രാ​ജു ഏ​റെ​ക്കു​റേ ഒ​രു മെ​ന്‍റ​റാ​ണ്. ഇ​ത്ര​യും നാ​ള​ത്തെ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ആ​ളെ​ന്ന​നി​ല​യി​ല്‍ മ​ല​യാ​ള​സി​നി​മ​യി​ല്‍ അ​ത്ത​ര​ത്തി​ലൊ​രു സ്ഥാ​ന​മു​ള്ള​യാ​ളാ​ണ്.

എ​ങ്കി​ലും ഇ​രു​വ​രു​ടെ​യും വ​ര്‍​ക്കിം​ഗ് സ്റ്റൈ​ല്‍ ഏ​റെ​ക്കു​റെ ഒ​രു​പോ​ലെ​യാ​ണ്. ഇ​രു​വ​രും ഏ​റെ പ്ര​ഫ​ഷ​ണ​ലാ​ണ്. പ​ക്ഷേ, വ്യ​ക്തി​ബ​ന്ധ​ത്തി​ല്‍ രാ​ജു​വു​മാ​യും ഞാ​ന്‍ വ​ള​രെ അ​ടു​പ്പ​ത്തി​ലാ​ണ്. എ​ന്‍റെ വീ​ട്ടി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന ഒ​ര​നു​ജ​നെ​യോ ചേ​ട്ട​നെ​യോ പോ​ലെ​യാ​ണ് എ​നി​ക്കു ടൊ​വി​യെ​ങ്കി​ല്‍ വീ​ട്ടി​ലേ​ക്കു ക​ട​ന്നു​വ​ര​ണ​മെ​ന്നു ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വ​ലി​യ ഒ​ര​തി​ഥി, ഒ​പ്പം ഒ​രു ചേ​ട്ട​നെ​പ്പോ​ലെ​യും...​അ​താ​ണു പൃ​ഥ്വി.

ഇ​തി​ൽ ച​രി​ത്ര​ത്തെ എ​ത്ര​ത്തോ​ളം ഫി​ക്ഷ​ണ​ലൈ​സ് ചെ​യ്തി​ട്ടു​ണ്ട്..?

ച​രി​ത്ര​ത്തി​ന്‍റെ ചെ​റി​യൊ​രം​ശം ന​മ്മ​ള്‍ എ​ടു​ത്തി​ട്ടു​ണ്ട് എ​ന്ന​ല്ലാ​തെ ബാ​ക്കി​യെ​ല്ലാം ഫി​ക്‌​ഷ​ണ​ലൈ​സ്ഡ് ക​ഥ​യാ​ണ്. നൂ​റു ശ​ത​മാ​നം സി​നി​മാ​റ്റി​ക് അ​നു​ഭ​വം കി​ട്ടു​ന്ന​തി​നു​വേ​ണ്ടി സു​രേ​ഷേ​ട്ട​നും ഞാ​നും ചേ​ര്‍​ന്ന് വാ​ണി​ജ്യ​ചേ​രു​വ​ക​ളോ​ടെ​യാ​ണ് ഈ ​സി​നി​മ ചെ​യ്ത​ത്.

സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ല്‍ കൈ​കൊ​ടു​ത്ത​താ​വി​ല്ല​ല്ലോ ടൊ​വി​നോ..?

ടൊ​വി​നോ​യ്ക്കും ഇ​തി​ല്‍ എ​ന്തോ ഉ​ണ്ട് എ​ന്നു തോ​ന്നി​യി​ട്ടു​ണ്ടാ​വും. അ​തി​നെ കൃ​ത്യ​മാ​യി ക്യാ​പ്പി​റ്റ​ലൈ​സ് ചെ​യ്ത് ക​ച്ച​വ​ട സാ​ധ്യ​ത​യു​ള്ള സി​നി​മ​യാ​ക്കാ​ന്‍ ക​ഴി​വു​ള്ള സം​വി​ധാ​യ​ക​നാ​ണു ഞാ​നെ​ന്നും തോ​ന്നി​യി​രി​ക്കാം. പ​ക്ഷേ, ഒ​രു സാ​ധാ​ര​ണ സി​നി​മ ചെ​യ്യു​ന്ന​തു​പോ​ലെ​യ​ല്ല പി​രീ​ഡ് സി​നി​മ​യു​ടെ വെ​ല്ലു​വി​ളി​ക​ള്‍.

ഏ​തെ​ങ്കി​ലു​മൊ​രു കെ​ട്ടി​ട​ത്തി​ല്‍ ന​മ്മ​ള്‍ ഷൂ​ട്ട് ചെ​യ്യു​മ്പോ​ള്‍ ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ സി​നി​മ​യാ​ണെ​ങ്കി​ല്‍ എ​ന്തെ​ങ്കി​ലും വി​ട്ടു​പോ​യാ​ലോ കു​റ​വു​ണ്ടാ​യാ​ലോ പി​ന്നീ​ടു വ​ന്നു ചെ​യ്യാം. പി​രീ​ഡ് സി​നി​മ​യി​ൽ അ​താ​വി​ല്ല​ല്ലോ. ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ ഒ​രു പ​രി​ധി​ക്ക​പ്പു​റം ഇ​ന്‍റ​ലി​ജ​ന്‍റ് പ്രേ​ക്ഷ​ക​രും അ​ത്ത​രം സി​നി​മ​ക​ളു​ണ്ടാ​കു​ന്ന​തു മ​ല​യാ​ള​ത്തി​ല്‍ നി​ന്നാ​ണെ​ന്നു പ​റ​യാ​റു​ണ്ട്. അ​തി​നാ​ല്‍ ഇ​വി​ടെ ഒ​രു സി​നി​മ ചെ​യ്യു​മ്പോ​ള്‍ 100 മ​ട​ങ്ങ് ശ്ര​ദ്ധി​ക്ക​ണം. സൂ​ക്ഷ്മാം​ശ​ങ്ങ​ൾ വ​രെ ശ്ര​ദ്ധി​ച്ചു. ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ ദി​ലീ​പ് നാ​ഥ് തൊ​ടു​പു​ഴ​യി​ൽ ആ ​കാ​ല​ഘ​ട്ട​ത്തി​നു ചേ​ര്‍​ന്ന ഗം​ഭീ​ര സെ​റ്റു​ക​ളൊ​രു​ക്കി.

ക​യാ​ദു​വി​നെ പ​രി​ഗ​ണി​ച്ച​ത്..?

K-Rail Survey

ഏ​റ്റ​വും അ​വ​സാ​ന​മാ​ണ് ക​യാ​ദു​വി​ലേ​ക്ക് എ​ത്തി​യ​ത്. ഒ​രു പു​തു​മ​യ്ക്കു​വേ​ണ്ടി ആ​ദ്യം മ​ന​സി​ല്‍ ക​ണ്ട​തും ക​യാ​ദു​വി​നെ ത​ന്നെ​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് ക​യാ​ദു​വി​ന്‍റെ "ഡ്രാ​ഗ​ണ്‍' സി​നി​മ വ​ന്ന​ത്. അ​തി​നു​മു​ന്നേ ത​ന്നെ ഞാ​ന്‍ ക​ഥ പ​റ​ഞ്ഞി​രു​ന്നു. ഈ ​സി​നി​മ ആ​വ​ശ്യ​പ്പെ​ടു​ന്ന ഒ​രു ലു​ക്കു​ണ്ട് ക​യാ​ദു​വി​ന്. ഇ​ന്‍​സ്റ്റ​ഗ്രാം ഫോ​ട്ടോ ക​ണ്ട​പ്പോ​ല്‍ ക​ഥാ​പാ​ത്ര​വു​മാ​യി ക​ണ​ക്‌​ഷ​ൻ കി​ട്ടി.

പാ​ന്‍ ഇ​ന്ത്യ​ന്‍ സി​നി​മ​യാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്..?

ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ എ​ല്ലാ പ്രാ​ദേ​ശി​ക സി​നി​മ​ക​ളും പാ​ന്‍ ഇ​ന്ത്യ​നാ​ണ്. "കാ​ന്താ​ര' അ​വ​രു​ടെ നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന ക​ഥ​യാ​ണ്. സി​നി​മ ഇ​റ​ങ്ങി​യ​പ്പോ​ള്‍ അ​തു മേ​ക്കിം​ഗ് മി​ക​വി​ല്‍ പാ​ന്‍ ഇ​ന്ത്യ​നാ​യി. അ​തു​പോ​ലെ ഇ​തി​ന്‍റെ മേ​ക്കിം​ഗും ക​ഥാ​സ​ന്ദ​ര്‍​ഭ​ങ്ങ​ളു​മൊ​ക്കെ പാ​ന്‍ ഇ​ന്ത്യ​ന്‍ സ്വ​ഭാ​വ​ത്തി​ലേ​ക്ക് ഈ ​സി​നി​മ​യെ എ​ത്തി​ക്കു​ന്നു.

പാ​ട്ടു​ക​ൾ സ​വി​ശേ​ഷ​മാ​കു​ന്ന​ത്..?

കൈ​ത​പ്രം-​ജേ​ക്‌​സ് ബി​ജോ​യ് ടീ​മി​ന്‍റേ​താ​ണ് "കാ​ട്ടു​ചെ​മ്പ​കം പൂ​ത്തോ​ട്ടെ' എ​ന്ന റൊ​മാ​ന്‍റി​ക് പാ​ട്ട്. കൈ​ത​പ്രം എ​ന്ന ഇ​തി​ഹാ​സ​ത്തി​നൊ​പ്പം വ​ര്‍​ക്ക് ചെ​യ്യാ​നാ​യ​തി​ല്‍ സ​ന്തോ​ഷം. ടി​റ്റോ പി. ​ത​ങ്ക​ച്ച​ന്‍-​ജേ​ക്‌​സ് ടീ​മി​ന്‍റേ​താ​ണ് മാ​വീ​ര​ന്‍. ക​ഥാ​സ​ന്ദ​ര്‍​ഭ​ങ്ങ​ളോ​ടു ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന പാ​ട്ടു​ക​ൾ.

‌പു​തി​യ സി​നി​മ​ക​ള്‍..?

"ജ​ന​ഗ​ണ​മ​ന 2' എ​ഴു​ത്തി​ലാ​ണ് തി​ര​ക്ക​ഥാ​കൃ​ത്ത് ഷാ​രീ​സ് മു​ഹ​മ്മ​ദ്. അ​തു തീ​ര്‍​ന്നാ​ലു​ട​ന്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​വും. മോ​ഹ​ന്‍​ലാ​ലു​മൊ​ത്തു ചെ​യ്യു​ന്ന സി​നി​മ​യു​ടെ ക​ഥാ​ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ന്നു. പു​തു​മു​ഖ​ങ്ങ​ള്‍​ക്കു പ്രാ​ധാ​ന്യ​മു​ള്ള​ത് ഉ​ള്‍​പ്പെ​ടെ ര​ണ്ടു മൂ​ന്നു ക​ഥ​ക​ളു​ണ്ട്. അ​തി​ല്‍ കൂ​ടു​ത​ല്‍ ഇ​ഷ്ട​മാ​യ​താ​വും എ​ന്‍റെ അ​ടു​ത്ത സി​നി​മ.

Tags : dijo jose antony interview pallichattambi tovino

Recent News

Corehub Up