Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Transactions

യുപിഐ ഇടപാടുകൾക്ക് ഫീസില്ല: പേയ്‌മെന്‍റ് ആൻഡ് സെറ്റിൽമെന്‍റ് സിസ്റ്റംസ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി

ന്യൂഡൽഹി: ഡിജിറ്റൽ ഇടപടുകൾക്ക് വലിയ ആശ്വാസമായി പേയ്‌മെന്‍റ് ആൻഡ് സെറ്റിൽമെന്‍റ് സിസ്റ്റംസ് നിയമ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. യുപിഐ ഇടപാടുകൾക്ക് യാതൊരുവിധ നിരക്കുകളും ചുമത്തില്ലെന്നും ഈ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനം ഉപഭോക്താക്കൾക്ക് പൂർണ്ണമായും സൗജന്യമായി തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

ബിൽ കഴിഞ്ഞ ആഴ്ച ലോക്സഭയും പാസാക്കിയിരുന്നു. യുപിഐ സംവിധാനം നിലവിൽ വന്നത് മുതൽ ഉപഭോക്താക്കൾക്ക് ഇത് തികച്ചും സൗജന്യമാണ്. ഭാവിയിലും ഉപയോക്താക്കൾ യാതൊരുവിധ ചാർജുകളും നൽകേണ്ടി വരില്ലെന്നും ഇടപാടുകൾക്ക് ഫീസ് നൽകാതെ തന്നെ ജനങ്ങൾക്ക് ഡിജിറ്റൽ പേയ്‌മെന്‍റ് തുടർന്നും ഉപയോഗിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഏതൊക്കെ ഇലക്ട്രോണിക് പേയ്‌മെന്‍റ് രീതികളും ഇടപാടുകളുമാണ് സൗജന്യമായി തുടരേണ്ടതെന്ന് കൃത്യമായി തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് നൽകുന്നതാണ് പുതിയ നിയമഭേദഗതി. നിലവിൽ യുപിഐ, റൂപേ ഡെബിറ്റ് കാർഡുകൾ വഴിയുള്ള പേയ്‌മെന്‍റുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് നേരിട്ടോ അല്ലാതെയോ ചാർജ് ഈടാക്കാൻ ബാങ്കുകൾക്കോ മറ്റ് പേയ്‌മെന്‍റ് സിസ്റ്റം പ്രൊവൈഡർമാർക്കോ അനുവാദമില്ല.

പുതിയ ബില്ലിലെ വ്യവസ്ഥകൾ ഭാവിയിൽ വലിയ തുകയുടെ യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്നും മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് ഈടാക്കുന്നതിനുള്ള നിയമപരമായ സാധ്യതകൾ തുറന്നിടുന്നുണ്ടെങ്കിലും, സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്നുണ്ട്.

Kerala

സി​എം​ആ​ർ​എ​ൽ - എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടു​ക​ളി​ൽ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ; വീ​ണ​യെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചു​വ​രു​ത്തും

കൊ​ച്ചി: ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ റെ​യ്ഡു​ക​ളി​ൽ സി​എം​ആ​ർ​എ​ൽ - എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടു​ക​ളി​ലെ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​ച്ചു​വ​രു​ത്താ​നു​ള്ള തെ​ളി​വു​ക​ളു​ണ്ടെ​ന്നാ​ണ് ഇ​ഡി പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം ഡ​യ​റ​ക്ട​റേ​റ്റി​നെ അ​റി​യി​ച്ച് മ​റു​പ​ടി ല​ഭി​ച്ച​ശേ​ഷം വീ​ണ​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​നാ​ണ് നീ​ക്കം.

ഡ​യ​റി​യി​ലു​ള്ള മ​റ്റ് പേ​രു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് തെ​ളി​വ് ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു​വെ​ന്നും ഇ​ഡി പ​റ​യു​ന്നു. അ​തേ​സ​മ​യം, അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ർ​എ​ൽ ഉ​ട​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. മാ​സ​പ്പ​ടി​ക്കേ​സി​ൽ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഇ​ഡി. ക​ണ്ടെ​ത്തി​യ ബാ​ങ്ക് വി​വ​ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി.

വീ​ണ​യു​ടെ പി​ടി​ച്ചെ​ടു​ത്ത ഫോ​ണും ക​ർ​ത്ത​യു​ടെ ലാ​പ്‌​ടോ​പ്പു​മ​ട​ക്കം വി​ശ​ദ​മാ​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വാ​ട​ക വീ​ട്ടി​ൽ റെ​യ്ഡ് പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ ഇ​ഡി സം​ഘ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ 13 സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ന് റി​മാ​ൻ​ഡ് ചെ​യ്യും. 18 സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ കേ​സി​ൽ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത്.

Business

യു​പി​ഐ​ ഇടപാടിൽ മാർച്ചിൽ ന​ട​ന്ന​ത് സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ്

പ​​​ര​​​വൂ​​​ര്‍: രാ​​​ജ്യ​​​ത്തെ ഡി​​​ജി​​​റ്റ​​​ല്‍ പ​​​ണ​​​മി​​​ട​​​പാ​​​ട് ച​​​രി​​​ത്ര​​​ത്തി​​​ല്‍ പു​​​തി​​​യ നാ​​​ഴി​​​ക​​​ക്ക​​​ല്ല് പി​​​ന്നി​​​ട്ട് യൂ​​​ണി​​​ഫൈ​​​ഡ് പേ​​​യ്മെ​​​ന്‍റ് ഇ​​​ന്‍റ​​​ര്‍​ഫേ​​​സ് (യു​​​പി​​​ഐ). 2026 മാ​​​ര്‍​ച്ചി​​​ല്‍ എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ര്‍​ന്ന ഇ​​​ട​​​പാ​​​ട് മൂ​​​ല്യ​​​മാ​​​യ 29.52 ല​​​ക്ഷം കോ​​​ടി രൂ​​​പ യു​​​പി​​​ഐ വ​​​ഴി കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ട്ട​​​താ​​​യി നാ​​​ഷ​​​ണ​​​ല്‍ പേ​​​യ്മെ​​​ന്‍റ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ന്‍​പി​​​സി​​​ഐ) പു​​​റ​​​ത്തു​​​വി​​​ട്ട ക​​​ണ​​​ക്കു​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ 26.84 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്നാ​​​ണ് ഈ ​​​കു​​​തി​​​ച്ചു​​​ചാ​​​ട്ടം. ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും വ​​​ലി​​​യ വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യി. മാ​​​ര്‍​ച്ചി​​​ല്‍ മാ​​​ത്രം 22.64 ബി​​​ല്യ​​​ണ്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ണ് ന​​​ട​​​ന്ന​​​ത്. മു​​​ന്‍ മാ​​​സ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് മൂ​​​ല്യ​​​ത്തി​​​ല്‍ 10 ശ​​​ത​​​മാ​​​ന​​​വും എ​​​ണ്ണ​​​ത്തി​​​ല്‍ 11 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ര്‍​ച്ച​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 2016-ല്‍ ​​​യു​​​പി​​​ഐ ആ​​​രം​​​ഭി​​​ച്ച​​​തി​​​ന് ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണി​​​ത്.

2025-26 സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷം പൂ​​​ര്‍​ത്തി​​​യാ​​​കു​​​മ്പോ​​​ള്‍ യു​​​പി​​​ഐ​​​യു​​​ടെ ആ​​​ധി​​​പ​​​ത്യം കൂ​​​ടു​​​ത​​​ല്‍ വ്യ​​​ക്ത​​​മാ​​​കു​​​ന്നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷം ആ​​​കെ 314.23 ല​​​ക്ഷം കോ​​​ടി​​​യു​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ണ് ന​​​ട​​​ന്ന​​​ത്.

മു​​​ന്‍ വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് മൂ​​​ല്യ​​​ത്തി​​​ല്‍ 21 ശ​​​ത​​​മാ​​​ന​​​വും ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ 30 ശ​​​ത​​​മാ​​​ന​​​വും വാ​​​ര്‍​ഷി​​​കവ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചു. പ്ര​​​തി​​​ദി​​​ന ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും വ​​​ന്‍ വ​​​ര്‍​ധ​​​ന​​​യാ​​​ണു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മാ​​​ര്‍​ച്ചി​​​ലെ ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി 73.03 കോ​​​ടി ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.

മു​​​ന്‍ വ​​​ര്‍​ഷം ഇ​​​ത് 59 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു. ന​​​ഗ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ മാ​​​ത്ര​​​മ​​​ല്ല, ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലും ചെ​​​റി​​​യ പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ലും യു​​​പി​​​ഐ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ള്‍ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മാ​​​റി​​​യെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ള്‍ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്.

സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും മി​​​ക​​​ച്ച സാ​​​ങ്കേ​​​തി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളും യു​​​പി​​​ഐ പ്ലാ​​​റ്റ്ഫോ​​​മി​​​നോ​​​ടു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സം വ​​​ര്‍​ധി​​​പ്പി​​​ച്ച​​​താ​​​ണ് ​നേ​​​ട്ട​​​ത്തി​​​ന് പ്ര​​​ധാ​​​ന കാ​​​ര​​​ണം.

District News

നി​യ​മ​വി​രു​ദ്ധ​ പ​ണ​മി​ട​പാ​ടു​ക​ൾ നി​രീ​ക്ഷി​ക്കും; സ്ക്വാ​ഡ് അം​ഗ​ങ്ങ​ളു​ടെ യോ​ഗം ചേ​ർ​ന്നു

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ രൂ​പീ​ക​രി​ച്ച വി​വി​ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളു​ടെ യോ​ഗം ജി​ല്ലാ ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.

സു​താ​ര്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും രാ​ഷ‌്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും ചെ​ല​വു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും ഓ​രോ മ​ണ്ഡ​ല​ത്തി​ലും മൂ​ന്ന് വീ​തം ഫ്ളൈ​യിം​ഗ് സ്ക്വാ​ഡു​ക​ളും സ്റ്റാ​റ്റി​ക് സ​ർ​വ​യ​ല​ൻ​സ് സ്ക്വാ​ഡു​ക​ളു​മാ​ണ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

16 മ​ണ്ഡ​ല​ങ്ങ​ൾ​ക്കാ​യി ആ​കെ 48 വീ​തം ഫ്ളൈ​യിം​ഗ് സ്ക്വാ​ഡു​ക​ളും സ്റ്റാ​റ്റി​ക് സ​ർ​വ​യ​ല​ൻ​സ് സ്ക്വാ​ഡു​ക​ളു​മാ​ണ് രൂ​പീ​ക​രി​ച്ച​ത്. ആ​സൂ​ത്ര​ണ​സ​മി​തി സ​മ്മേ​ള​ന ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണ്‍, എ​ഡി​എം സി.​എ​സ്. രാ​ജേ​ഷ്, ഇ​ല​‌ക്‌ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്‌ട​ർ ജ​യ​ശ്രീ എ​സ്. വാ​ര്യ​ർ, സീ​നി​യ​ർ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ പ്ര​സീ​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ നീ​തി​യും സു​താ​ര്യ​ത​യും ഉ​റ​പ്പു വ​രു​ത്തു​ക, അ​ഴി​മ​തി, അ​നാ​വ​ശ്യ സ്വാ​ധീ​നം, അ​ന്യാ​യ നേ​ട്ട​ങ്ങ​ൾ എ​ന്നി​വ ത​ട​യു​ക, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും രാ​ഷ‌്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും പ്ര​ചാ​ര​ണ ചെ​ല​വു​ക​ൾ നി​രീ​ക്ഷി​ക്കു​ക, സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കു​ക തു​ട​ങ്ങി​യ​വ സ്ക്വാ​ഡി​ന്‍റെ ചു​മ​ത​ല​ക​ളാ​ണ്.

വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​കു​ന്ന​തു വ​രെ നി​യ​മ​വി​രു​ദ്ധ​മാ​യ പ​ണ​മി​ട​പാ​ടു​ക​ൾ, മ​ദ്യ​വി​ത​ര​ണം, വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, സ്വാ​ധീ​നി​ക്ക​ൽ, അ​മി​ത​മാ​യ പ്ര​ചാ​ര​ണ ചെ​ല​വു​ക​ൾ എ​ന്നി​വ നി​രീ​ക്ഷി​ക്കും. കൈ​ക്കൂ​ലി ന​ൽ​ക​ൽ, നി​യ​മവി​രു​ദ്ധ ആ​യു​ധ​ങ്ങ​ൾ, വെ​ടി​മ​രു​ന്ന് എ​ന്നി​വ കൈ​വ​ശം വ​യ്ക്ക​ൽ, സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യും സ്ക്വാ​ഡ് നി​രീ​ക്ഷി​ക്കു​ക​യും പ​രി​ശോ​ധ​ന​ക​ളു​ടെ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്യും.

ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന; ജി​ല്ല​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കും

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വും സ​മാ​ധാ​ന പൂ​ർ​ണ​വു​മാ​യി ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല ക്ര​മ​സ​മാ​ധാ​ന അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. തെ​ര​ഞ്ഞ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ൽ ജി​ല്ല​യി​ലെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും സു​ര​ക്ഷാക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യാ​ണ് ജി​ല്ലാ ക​ള​ക‌്ട​റു​ടെ ചേം​ബ​റി​ൽ യോ​ഗം ചേ​ർ​ന്ന​ത്.

ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ, ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം, ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ ക​ട​ത്തു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ ചെ​ക്ക്പോ​സ്റ്റ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്നും വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത പ​ട്രോ​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ക​ള​ക്‌ട​ർ അ​റി​യി​ച്ചു. സെ​ൻ​സി​റ്റീ​വ് ബൂ​ത്തു​ക​ളെ പ്ര​ത്യേ​കം ത​രം​തി​രി​ച്ച് അ​വി​ടെ വെ​ബ്കാ​സ്റ്റിം​ഗും കേ​ന്ദ്ര സേ​ന​യു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

സ​മാ​ധാ​ന പൂ​ർ​ണ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ള​ക്‌ട​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും രാ​ഷ‌്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ച്ചു. ജി​ല്ല​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യ പോ​ളിം​ഗ് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും ച​ട്ട​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ക​ള​ക്‌ട​ർ പ​റ​ഞ്ഞു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണ്‍, ഇ​ല​ക്‌ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്‌ട​ർ ജ​യ​ശ്രീ എ​സ്. വാ​രി​യ​ർ, എ​ഡി​എം സി.​എ​സ്.​ രാ​ജേ​ഷ്, ഫോ​റ​സ്റ്റ്, എ​ക്സൈ​സ്, ബി​എ​സ്എ​ഫ് തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up