Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trap

Ernakulam

കെണിയിൽ വീണ് വീട്ടമ്മയും

വൈ​പ്പി​ൻ : പ​രി​വാ​ഹ​നി​ൽ നി​ന്നും ഫൈ​ൻ അ​ട​യ്ക്കാ​നു​ള്ള മെ​സേ​ജ് ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് യു​വ​തി​യാ​യ വി​ട്ട​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് അ​ജ്ഞാ​ത സം​ഘം 1.75 ല​ക്ഷം രൂ​പ ക​വ​ർ​ന്ന​താ​യി പ​രാ​തി. മു​ള​വു​കാ​ട് സ്വ​ദേ​ശി​നി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.

പ​ണ​മ​ട​യ്ക്കാ​ൻ വേ​ണ്ടി ക​ഴി​ഞ്ഞ നാ​ലി​ന് വാ​ട്സ്ആ​പ്പ് ന​മ്പ​റി​ലേ​ക്ക് മെ​സേ​ജ് വ​ന്ന​തി​നെ തു​ട​ർ​ന്നു വീ​ട്ട​മ്മ​യ്ക്ക് ആ​റു ത​വ​ണ​ക​ളാ​യി​ട്ടാ​ണ് 1.75 ല​ക്ഷം ന​ഷ്ട​മാ​യ​ത്. ത​ട്ടി​പ്പ് ആ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ഇ​വ​ർ മു​ള​വു​കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പ​ണം കൈ​മാ​റ്റം ചെ​യ്തി​ട്ടു​ള്ള അ​ക്കൗ​ണ്ടു​ക​ളു​ടെ ഉ​ട​മ​ക​ളാ​യ ബ​ദ​ൽ കു​മാ​ർ,മു​ഹ​മ്മ​ദ് സ​ലിം , ത്രി​ദീ​പ് ബ​ഹ​ർ ,നി​ഷ ,മു​ഹ​മ്മ​ദ് സ​ദ്ദാം ഹു​സൈ​ൻ, എ​ന്നി​വ​ർ​ക്കെ​തി​രെ​യും മൊ​ബി കി​ക്ക് സി​സ്റ്റം​സ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യും മു​ള​വു​കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ഗ​വ​ർ​ണ​ർ​ക്ക് പോ​കാ​നാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യു​മാ​യി പോ​യ യു​വാ​വ് റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​റു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് ക​ട​ന്നു​പോ​കാ​നാ​യി പോ​ലീ​സ് റോ​ഡി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യും യു​വാ​വും റോ​ഡി​ൽ കു​ടു​ങ്ങി​യ​ത് അ​ര​മ​ണി​ക്കൂ​ർ.

ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​യി ഇ​റ​ങ്ങി​യ​താ​യി​രു​ന്നു യു​വാ​വ്. ഇ​രു​വ​രും സ​ഞ്ച​രി​ച്ച കാ​ർ കു​ടു​ങ്ങി​യ​ത് വി​ഐ​പി വാ​ഹ​ന​വ്യൂ​ഹ​ത്തി​നെ ക​ട​ത്തി​വി​ടാ​നു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ൽ. അ​ര​മ​ണി​ക്കൂ​റോ​ളം ട്രാ​ഫി​ക്കി​ൽ കു​ടു​ങ്ങി​യ​തോ​ടെ ന​ടു​റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് യു​വാ​വ് പ്ര​തി​ഷേ​ധി​ച്ചു.

ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ പോ​ലും ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗെ​ലോ​ട്ടി​ന്‍റെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി ഈ ​റൂ​ട്ടി​ലെ ഗ​താ​ഗ​തം പോ​ലീ​സ് 30 മി​നി​റ്റോ​ളം പൂ​ർ​ണ​മാ​യി ത​ട​യു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യു​മാ​യി ഒ​രു യു​വാ​വ് ഇ​തേ റോ​ഡി​ലൂ​ടെ വ​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ട്ടും സി​ഗ്ന​ലി​ൽ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. ഗ​വ​ർ​ണ​ർ എ​ച്ച്എ​എ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ വാ​ഹ​നം ത​ട​ഞ്ഞു​വ​ച്ച​ത് യു​വാ​വി​നെ കോ​പാ​കു​ല​നാ​ക്കി. ക​ന​ത്ത ട്രാ​ഫി​ക് ബ്ലോ​ക്കി​ൽ ഭാ​ര്യ കാ​റി​നു​ള്ളി​ൽ പെ​ട്ടു​പോ​യ​തോ​ടെ, യു​വാ​വ് കാ​റി​ൽ നി​ന്നി​റ​ങ്ങി ഇ​സ്രോ ജം​ഗ്ഷ​നി​ലെ സീ​ബ്രാ ക്രോ​സിം​ഗി​ന് ന​ടു​വി​ലി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​യാ​ണെ​ന്നും അ​ര​മ​ണി​ക്കൂ​ർ നേ​രം ഗ​താ​ഗ​തം ത​ട​ഞ്ഞു​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

നി​ർ​ത്തി​യി​ട്ട കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ സ​ഹോ​ദ​രി​മാ​ർ ശ്വാ​സംമു​ട്ടി മ​രി​ച്ചു

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ അ​ൽ​വാ​റി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ ര​ണ്ട് പേ​ർ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. സ​ഹോ​ദ​രി​മാ​രാ​യ ടി​ന (എ​ട്ട്), ല​ക്ഷ്മി (അ​ഞ്ച്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള കാ​ർ സ​ർ​വീ​സ് സെ​ന്‍റ​ലേ​ക്കെ​ത്തി​യ കു​ട്ടി​ക​ൾ അ​വി​ടെ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന​ടു​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും ക​ളി​ക്കാ​നാ​യി കാ​റി​നു​ള്ളി​ലേ​ക്ക് ക​യ​റി​കയും വാ​തി​ലു​ക​ൾ അ​ബ​ദ്ധ​ത്തി​ൽ ലോ​ക്കാ​വു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പു​റ​ത്ത് 43 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കാ​റി​നു​ള്ളി​ലെ ചൂ​ട് ക്ര​മാ​തീ​ത​മാ​യി കൂ​ടു​ക​യാ​യി​രു​ന്നു. ക​ഠി​ന​മാ​യ ചൂ​ടി​ൽ ശ്വാ​സം​മു​ട്ടി ഇ​രു​വ​രും മ​രി​ച്ചു. ഏ​റെ നേ​ര​മാ​യി​ട്ടും കു​ട്ടി​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് കാ​റി​നു​ള്ളി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​ക​ളെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഏ​ക​ദേ​ശം 30 മി​നി​റ്റോ​ളം കു​ട്ടി​ക​ൾ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

കൊ​ച്ചി മോ​ഡ​ലിം​ഗ് കെ​ണി; മു​ഖ്യ ആ​സൂ​ത്ര​ക​ കൊ​ച്ചി​യിൽ, അ​തി​ജീ​വി​ത​മാ​രെ സ്വ​ർ​ണ​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ചോ​യെ​ന്നും പ​രി​ശോ​ധി​ക്കും

കൊ​ച്ചി: മും​ബൈ​യി​ൽ​വ​ച്ചു പി​ടി​യി​ലാ​യ കൊ​ച്ചി​യി​ലെ മോ​ഡ​ലിം​ഗ് കെ​ണി​യു​ടെ മു​ഖ്യ ആ​സൂ​ത്ര​ക സി​ന്ധു​വി​നെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ചു​രു​ള​ഴി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം. അ​തി​ജീ​വി​ത​മാ​രെ കാ​രി​യ​ർ​മാ​രാ​ക്കി നാ​ട്ടി​ലേ​ക്ക് സ്വ​ർ​ണം ക​ട​ത്തി​യോ എ​ന്ന​തി​ല​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തും.

കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള വി​മാ​ന​ത്ത​വ​ള​ങ്ങ​ളി​ലാ​ണ് പ​ല​രും എ​ത്തി​യ​ത്. യു​വ​തി​ക​ളെ ദു​ബാ​യി​യി​ൽ എ​ത്തി​ക്കാ​ൻ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ത്ത​തും വി​സ​യ​ട​ക്കം ന​ൽ​കി​യ​തും സി​ന്ധു ത​ന്നെ​യാ​ണ്. ദു​ബാ​യി​ൽ ഫാ​ഷ​ൻ ഷോ ​ഉ​ണ്ടെ​ന്ന് മോ​ഡ​ലു​ക​ളെ തെ​റ്റി​ധ​രി​പ്പി​ച്ചാ​യി​രു​ന്നു ഇ​വി​ടെ എ​ത്തി​ച്ച​ത്.

കേ​സി​ൽ ര​ണ്ട് വ​നി​ത​ക​ളെ​യാ​ണ് ഇ​നി പി​ടി​കൂ​ടാ​നു​ള്ള​ത്. അ​വ​രെ ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി സ​മീ​പി​ക്കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​തീ​ക്ഷ. മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ൽ മ​നു​ഷ്യ​ക്ക​ട​ത്തും സെ​ക്സ് റാ​ക്ക​റ്റും ന​ട​ന്നു​വെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. അ​തി​നി​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഗു​ണ്ടാ ബ​ന്ധ​മു​ള്ള അ​ലീ​ന പ​രാ​തി​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. അ​ലീ​ന​യു​ടേ​ത് എ​ന്ന് സം​ശ​യി​ക്കു​ന്ന ശ​ബ്ദ സ​ന്ദേ​ശ​വും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

Latest News

Corehub Up