Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trees

കോ​ട​ഞ്ചേ​രി​യി​ൽ മ​രം പി​ഴു​തു​മാ​റ്റു​ന്ന​തി​നി​ടെ അ​പ​ക​ടം: 11 ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നുവീണു

കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി മൈ​ക്കാ​വി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​രം പി​ഴു​തു​മാ​റ്റു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 11 ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു വീ​ണു. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ മ​രം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മാ​റ്റു​ന്ന​തി​നി​ടെ ദി​ശ മാ​റി സ​മീ​പ​ത്തെ വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പോ​സ്റ്റു​ക​ൾ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണു.

11 കെ​വി ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന 7 പോ​സ്റ്റു​ക​ളും, ത്രീ ​ഫേ​സ് ലൈ​നി​ന്റെ 4 പോ​സ്റ്റു​ക​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ കെ​എ​സ്ഇ​ബി​ക്ക് ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പൊ​ട്ടി​വീ​ണ പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​നും വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ കെ​എ​സ്ഇ​ബി അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വെ​ളി​മു​ണ്ട, ക​രി​മ്പാ​ല​ക്കു​ന്ന്, പ്രീ​സ്റ്റ് ഹോം ​ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ബു​ധ​നാ​ഴ്ച വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

സ്‌​കൂ​ള്‍വ​ള​പ്പി​ലെ മ​രം മു​റി​ക്കാ​നു​ള്ള അ​നു​മ​തി ത​ദ്ദേ​ശ വ​കു​പ്പി​ന് കൈ​മാ​റി

കൊ​​​ല്ലം: സം​​​സ്ഥാ​​​ന​​​ത്തെ സ്‌​​​കൂ​​​ള്‍, കോ​​​ള​​​ജ് വ​​​ള​​​പ്പു​​​ക​​​ളി​​​ലെ മ​​​രം മു​​​റി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി ന​​​ല്‍​കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം അ​​​ത​​​തു ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് നേ​​​ര​​​ത്തേ കൈ​​​മാ​​​റി​​​യ​​​താ​​​യി മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണ്‍.

കൊ​​​ല്ലം പ്ര​​​സ് ക്ല​​​ബി​​​ല്‍ മു​​​ഖാ​​​മു​​​ഖ​​​ത്തി​​​നി​​​ടെ മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

സ്ഥാ​​​പ​​​ന വ​​​ള​​​പ്പു​​​ക​​​ളി​​​ല്‍ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യി നിൽക്കുന്ന മ​​​രം മു​​​റി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം വി​​​നി​​​യോ​​​ഗി​​​ക്കാ​​​തെ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഒ​​​ഴി​​​ഞ്ഞു​​​മാ​​​റു​​​ന്ന​​​താ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് പ​​​ല​​​യി​​​ട​​​ത്തും പ​​​രാ​​​തി​​​ക്കി​​​ട​​​യാ​​​ക്കു​​​ന്ന​​​ത്.

മ​​​രംമു​​​റി​​​ച്ചു മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള എ​​​കസ്റ്റി​​​മേ​​​റ്റ് ത​​​യാ​​​റാ​​​ക്കാ​​​ന്‍ സോ​​​ഷ്യ​​​ല്‍ ഫോ​​​റ​​​സ്ട്രി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ക മാ​​​ത്ര​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ല്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

District News

മു​ക്കൈ​പു​ഴ​യി​ലെ കു​ള​വാ​ഴ​ക​ൾ നീ​ക്കി​ത്തു​ട​ങ്ങി

മ​ല​മ്പു​ഴ: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ക്കാം​ക്കു​ന്നം നി​ലം​പ​തി പാ​ല​ത്തി​ലെ മു​ക്കെ പു​ഴ​യി​ലെ കു​ള​വാ​ഴ​ക​ൾ നീ​ക്കം​ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യു​ടെ ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. മ​ല​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യാ​ലും ഡാം ​തു​റ​ന്നാ​ലും ഈ ​പു​ഴ​യി​ലൂ​ടെ വ​രു​ന്ന ജ​ല​മൊ​ഴു​ക്ക് കു​ള​വാ​ഴ​ക​ൾ മൂ​ലം ത​ട​ഞ്ഞു റോ​ഡി​ലൂ​ടെ ക​വി​ഞ്ഞൊ​ഴു​കി ര​ണ്ടു ദി​വ​സ​ത്തോ​ളം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കാ​റു​ണ്ട്.

പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക്ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന പ​ഴ​യ പൈ​പ്പും ജ​ല​മൊ​ഴു​ക്കി​ന് ത​ട​സ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഈ ​പൈ​പ്പു മാ​റ്റ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

District News

മ​ര​ങ്ങ​ളു​ടെ അ​പ​ക​ടകരമായ ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റി

ത​ല​യോ​ല​പ്പ​റ​മ്പ്: വെ​ള്ളൂ​ർ ടൗ​ണി​ൽ റോ​ഡ​രി​കി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്ന മ​ര​ങ്ങ​ളു​ടെ ചി​ല്ല​ക​ൾ മു​റി​ച്ചുമാ​റ്റി. വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് മെംബ​ർ അ​നു ​റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​വി.​ മാ​ത്യു, പി.​കെ.​ സ​ജി​ത ​എ​ന്നി​വ​ർ ചേ​ർ​ന്ന് പി​റ​വം റോ​ഡ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്ക് ന​ല്കി​യ പ​രാ​തി​യെത്തു​ട​ർ​ന്നാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളും ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വ​ർ​മാ​രും മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​യി​രു​ന്നു.

District News

ഊ​തു​മ​ര​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

തി​രു​വ​ല്ല: പാ​ഴ്‌വ​സ്തു​ക്ക​ളി​ൽ നി​ന്ന് തീ ​പ​ട​ർ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ല വ​രു​ന്ന ഊ​തു​മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ത്തി ന​ശി​ച്ചു. അ​യ​ൽ​വാ​സി ത​ന്‍റെ പു​ര​യി​ട​ത്തി​ലെ പാ​ഴ്‌വസ്തു​ക്ക​ൾ സ​മീ​പ​പു​ര​യി​ട​ത്തി​ലി​ട്ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് തീ ​ക​ത്തി​ച്ച​തെ​ന്ന് പ​രാ​തി ഉ​യ​രു​ന്ന​ത്.
ക​വി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​തി​നാ​ലാം വാ​ർ​ഡി​ൽ വ​ലി​യ​മ​ന​ക്ക​ൽ ജോ​ൺ മാ​ത്യൂ​വി​ന്‍റെ​യും മ​ക​ൾ അ​നി​ല വി​നോ​ദി​ന്‍റെ പേ​രി​ലു​ള്ള പു​ര​യി​ട​യ​ത്തി​ൽ നി​ന്നി​രു​ന്ന 35 ഓ​ളം ഊ​തു​മ​ര​ങ്ങ​ളാ​ണ് സ​മീ​പ​വാ​സി തീ ​ഇ​ട്ട​തി​നേ തു​ട​ർ​ന്ന് ക​ത്തി ന​ശി​ച്ച​ത് . അ​ത്ത​ർ നി​ർ​മി​ക്കു​ന്ന​തി​നു​പ​യോ​ഗി​ക്കു​ന്ന ഊ​ത് മ​ര​ങ്ങ​ളാ​ണ് ന​ട്ടു​വ​ള​ർ​ത്തി​യി​രു​ന്ന​ത്. ന​ല്ല വി​ല വ​രു​ന്ന മ​ര​ങ്ങ​ളാ​ണ് ഊ​ത്. നാ​ലു​വ​ർ​ഷ​ത്തോ​ളം വ​ള​ർ​ച്ച​യെ​ത്തി​യ മ​ര​ങ്ങ​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഊ​തു മ​ര​ങ്ങ​ൾ​ക്കൊ​പ്പം ആ​ഞ്ഞി​ലി​യും മ​റ്റ് മ​ര​ങ്ങ​ളും ന​ശി​ച്ചു.

സ​മീ​പ​വാ​സി ക​രി​യി​ല​യും മ​റ്റു പാ​ഴ്‌വ​സ്തു​ക്ക​ളും അ​നി​ല വി​നോ​ദി​ന്‍റെ പു​ര​യി​ട​ത്തി​ൽ ഇ​ട്ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നും തീ ​പ​ട​ർ​ന്നു സ​മീ​പ​മു​ള്ള വ​ലി​യ​വ​ന​ക്ക​ൽ വ​സ്തു​വി​ൽ നി​ന്ന മു​ളം​കു​ട്ട​ത്തി​ന് ആ​ദ്യം തീ ​പി​ടി​ച്ചു തു​ട​ർ​ന്ന് ആ​ണ് ഊ​തു​മ​ര​ങ്ങ​ൾ ക​ത്തി ന​ശി​ച്ച​ത്.

തി​രു​വ​ല്ല​യി​ൽ നി​ന്ന് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ആ​ളി​പ്പ​ട​ർ​ന്ന തീ ​കെ​ടു​ത്തി​യ​ത്. വി​ല​യേ​റി​യ ഊ​തു മ​ര​ങ്ങ​ൾ ക​ത്തി ന​ശി​ച്ച​തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ജോ​ൺ മാ​ത്യു പ​റ​ഞ്ഞു. തീ​യി​ട്ട​യാ​ൾ​ക്കെ​തി​രേ തി​രു​വ​ല്ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

റ​വ​ന്യു പ​ട്ട​യ​ഭൂ​മി​ക​ളി​ലെ തേ​ക്ക്, ഈ​ട്ടി മ​ര​ങ്ങ​ൾ; ക​ർ​ഷ​ക​രു​ടെ മ​ന​ക്കോ​ട്ട വെ​റു​തെ​യാ​യി

ക​​​ൽ​​​പ്പ​​​റ്റ: തൊ​​​ടി​​​ക​​​ളി​​​ലെ ര​​​ണ്ടാ​​​ളു​​​ക​​​ൾ വ​​​ട്ടം​​​പി​​​ടി​​​ച്ചാ​​​ൽ എ​​​ത്താ​​​ത്ത വീ​​​തി​​​യു​​​ള്ള കൂ​​​റ്റ​​​ൻ ഈ​​​ട്ടി, തേ​​​ക്ക് മ​​​ര​​​ങ്ങ​​​ളെ നോ​​​ക്കി ക​​​ർ​​​ഷ​​​ക​​​ർ കെ​​​ട്ടി​​​പ്പൊ​​​ക്കി​​​യ മ​​​ന​​​ക്കോ​​​ട്ട​​​ക​​​ൾ നി​​​ലം​​​പ​​​രി​​​ശാ​​​യി.

ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ച്ചു​​​വി​​​റ്റ് ക​​​ട​​​ങ്ങ​​​ൾ വീ​​​ട്ടാ​​​നും ചി​​​കി​​​ത്സ, മ​​​ക്ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സം, വി​​​വാ​​​ഹം തു​​​ട​​​ങ്ങി​​​യ അ​​​നി​​​വാ​​​ര്യ​​​ത​​​ക​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​നും കാ​​​ത്തി​​​രു​​​ന്ന​​​വ​​​ർ​​​ക്ക് നി​​​രാ​​​ശ.

റ​​​വ​​​ന്യു പ​​​ട്ട​​​യ​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച വേ​​​ള​​​യി​​​ൽ ഭൂ​​​മി​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന തേ​​​ക്ക്, ഈ​​​ട്ടി, എ​​​ബ​​​ണി എ​​​ന്നീ മ​​​ര​​​ങ്ങ​​​ളു​​​ടെ ഉ​​​ട​​​മാ​​​വ​​​കാ​​​ശം സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന ച​​​ട്ട ഭേ​​​ദ​​​ഗ​​​തി​​​ക്കാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​ത്. പ​​​ട്ട​​​യം ല​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ഭൂ​​​മി​​​ക​​​ളി​​​ൽ കി​​​ളി​​​ർ​​​ത്തു​​​വ​​​ള​​​ർ​​​ന്ന ഈ​​​യി​​​നം മ​​​ര​​​ങ്ങ​​​ളി​​​ലും സ്ഥ​​​ലം ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് അ​​​വ​​​കാ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.

വ​​​യ​​​നാ​​​ട്ടി​​​ലെ മൂ​​​ന്നു താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലാ​​​യി (​​​ബ​​​ത്തേ​​​രി, മാ​​​ന​​​ന്ത​​​വാ​​​ടി, വൈ​​​ത്തി​​​രി)​​​ ഏ​​​ക​​​ദേ​​​ശം 12,000 ഏ​​​ക്ക​​​ർ റ​​​വ​​​ന്യു പ​​​ട്ട​​​യ​​​ഭൂ​​​മി​​​യു​​​ണ്ട്. ചി​​​ല ക​​​ർ​​​ഷ​​​ക കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ നേ​​​ര​​​ത്തേ ന​​​ട​​​ത്തി​​​യ ക​​​ണ​​​ക്കെ​​​ടു​​​പ്പ​​​നു​​​സ​​​രി​​​ച്ചു ഇ​​​ത്ര​​​യും ഭൂ​​​മി​​​യി​​​ൽ 22,570 ഈ​​​ട്ടി​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

ഇ​​​തി​​​ൽ 2,653 എ​​​ണ്ണം വീ​​​ണു​​​കി​​​ട​​​ക്കു​​​ന്ന​​​താ​​​ണ്. ഉ​​​ണ​​​ങ്ങി​​​യ​​​തോ കേ​​​ടു​​​പി​​​ടി​​​ച്ച​​​തോ ആ​​​ണ് 8,252 എ​​​ണ്ണം. പൂ​​​ർ​​​ണ വ​​​ള​​​ർ​​​ച്ച​​​യെ​​​ത്തി​​​യ 7,172-ഉം ​​​പൂ​​​ർ​​​ണ​​​വ​​​ള​​​ർ​​​ച്ച​​​യെ​​​ത്താ​​​ത്ത 4,493 ​​​ഈ​​​ട്ടി​​​ക​​​ളും റ​​​വ​​​ന്യൂ പ​​​ട്ട​​​യ​​​ഭൂ​​​മി​​​യി​​​ലു​​​ണ്ട്. തേ​​​ക്കു​​​ക​​​ൾ ഇ​​​തി​​​നു പു​​​റ​​​മേ. അ​​​നേ​​​കം കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന​​​താ​​​ണ് റ​​​വ​​​ന്യു പ​​​ട്ട​​​യ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ ഈ​​​ട്ടി, തേ​​​ക്ക് മ​​​ര​​​ങ്ങ​​​ൾ.

ജ​​​ൻ​​​മം പ​​​ട്ട​​​യ​​​ഭൂ​​​മി​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് മ​​​ര​​​ങ്ങ​​​ളി​​​ൽ അ​​​വ​​​കാ​​​ശ​​​വും മു​​​റി​​​ച്ചു​​​വി​​​ൽ​​​ക്കാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യ​​​വു​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ 1960ലെ ​​​ലാ​​​ൻ​​​ഡ് അ​​​സൈ​​​ൻ​​​മെ​​​ന്‍റ് നി​​​യ​​​മ പ്ര​​​കാ​​​രം മ​​​ര​​​വി​​​ല​​​യും സ്ഥ​​​ല​​​വി​​​ല​​​യും ഈ​​​ടാ​​​ക്കി കൈ​​​വ​​​ശ​​​ക്കാ​​​ർ​​​ക്കു പ​​​ട്ട​​​യം അ​​​നു​​​വ​​​ദി​​​ച്ച​​​പ്പോ​​​ൾ ഭൂ​​​മി​​​യി​​​ലെ റി​​​സ​​​ർ​​​വ് മ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശം സ​​​ർ​​​ക്കാ​​​ർ നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്.

ഈ ​​​അ​​​വ​​​സ്ഥ​​​യ​​​ക്കു മാ​​​റ്റം​​​വ​​​രു​​​ത്തി റി​​​സ​​​ർ​​​വ് മ​​​ര​​​ങ്ങ​​​ളു​​​ടെ പൂ​​​ർ​​​ണാ​​​വ​​​കാ​​​ശം ഭൂ​​​വു​​​ട​​​മ​​​ക​​​ൾ​​​ക്കു ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ക​​​ർ​​​ഷ​​​ക കൂ​​​ട്ടാ​​​യ്മ​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ത്തി​​​നു ദീ​​​ർ​​​ഘ​​​കാ​​​ലം പ​​​ഴ​​​ക്ക​​​മു​​​ണ്ട്. ക​​​ർ​​​ഷ​​​ക​​​ക്കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ ചെ​​​ലു​​​ത്തി​​​യ നി​​​ര​​​ന്ത​​​ര സ​​​മ്മ​​​ർ​​​ദ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു 2017ൽ ​​​ലാ​​​ൻ​​​ഡ് അ​​​സൈ​​​ൻ​​​മെ​​​ന്‍റ് ആ​​​ക്ട് സ​​​ർ​​​ക്കാ​​​ർ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്തെ​​​ങ്കി​​​ലും റ​​​വ​​​ന്യു പ​​​ട്ട​​​യ ഭൂ​​​മി​​​യി​​​ലെ റി​​​സ​​​ർ​​​വ് മ​​​ര​​​ങ്ങ​​​ൾ കൈ​​​വ​​​ശ​​​ക്കാ​​​ർ​​​ക്കു മു​​​റി​​​ക്കു​​​ന്ന​​​തി​​​നും വി​​​ൽ​​​ക്കു​​​ന്ന​​​തി​​​നും സാ​​​ഹ​​​ച​​​ര്യം ഒ​​​രു​​​ങ്ങി​​​യി​​​ല്ല.

ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ റ​​​വ​​​ന്യു പ​​​ട്ട​​​യ​​​ഭൂ​​​മി​​​ക​​​ളി​​​ലെ ന​​​ട്ടു​​​വ​​​ള​​​ർ​​​ത്തി​​​യ​​​തും അ​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ വൃ​​​ക്ഷ​​​ങ്ങ​​​ളി​​​ൽ ച​​​ന്ദ​​​നം ഒ​​​ഴി​​​കെ​​​യു​​​ള്ള​​​വ മു​​​റി​​​ക്കു​​​ന്ന​​​തി​​​നു ഭൂ​​​വു​​​ട​​​മ​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ച്ച് റ​​​വ​​​ന്യു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി 2020 മാ​​​ർ​​​ച്ച് 11നു ​​​ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചെ​​​ങ്കി​​​ലും വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പി​​​ൻ​​​വ​​​ലി​​​ച്ചു.

ഈ ​​​ഉ​​​ത്ത​​​ര​​​വി​ന്‍റെ മ​​​റ​​​വി​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ റ​​​വ​​​ന്യു പ​​​ട്ട​​​യ ഭൂ​​​മി​​​ക​​​ളി​​​ൽ അ​​​ന​​​ധി​​​കൃ​​​ത ഈ​​​ട്ടി, തേ​​​ക്ക് മു​​​റി ന​​​ട​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു ചെ​​​റു​​​കി​​​ട ക​​​ർ​​​ഷ​​​ക കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​മാ​​​യി​​​രു​​​ന്ന റ​​​വ​​​ന്യു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു ക​​​ർ​​​ഷ​​​ക​​​ക്കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ ന​​​ട​​​ത്തി​​​യ ശ്ര​​​മം വി​​​ഫ​​​ല​​​മാ​​​കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്.

റ​​​വ​​​ന്യു പ​​​ട്ട​​​യ ഭൂ​​​മി​​​ക​​​ളി​​​ലെ ഉ​​​ണ​​​ങ്ങി​​​യ​​​തും വീ​​​ണു​​​കി​​​ട​​​ക്കു​​​ന്ന​​​തു​​​മാ​​​യ ഈ​​​ട്ടി, തേ​​​ക്ക് മ​​​ര​​​ങ്ങ​​​ൾ നി​​​ശ്ചി​​​ത തു​​​ക വി​​​ല ഈ​​​ടാ​​​ക്കി ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​നോ മു​​​റി​​​ച്ചെ​​​ടു​​​ത്ത് ഖ​​​ജ​​​നാ​​​വി​​​ലേ​​​ക്ക് മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​നോ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം പൊ​​​തു​​​വേ ഉ​​​യ​​​രു​​​ന്നു​​​ണ്ട്.

Latest News

Corehub Up