കൊല്ലം: സംസ്ഥാനത്തെ സ്കൂള്‍, കോളജ് വളപ്പുകളിലെ മരം മുറിക്കുന്നതിനുള്ള അനുമതി നല്‍കാനുള്ള അധികാരം അതതു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നേരത്തേ കൈമാറിയതായി മന്ത്രി ഷിബു ബേബി ജോണ്‍.
കൊല്ലം പ്രസ് ക്ലബില്‍ മുഖാമുഖത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
സ്ഥാപന വളപ്പുകളില്‍ അപകടകരമായി നിൽക്കുന്ന മരം മുറിക്കാനുള്ള അധികാരം വിനിയോഗിക്കാതെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുന്നതാണ് സംസ്ഥാനത്ത് പലയിടത്തും പരാതിക്കിടയാക്കുന്നത്.
മരംമുറിച്ചു മാറ്റുന്നതിനുള്ള എകസ്റ്റിമേറ്റ് തയാറാക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥരെ സഹായത്തിനായി ചുമതലപ്പെടുത്തുക മാത്രമാണ് ഉത്തരവില്‍ ചെയ്തിട്ടുള്ളത്.
Tags : Permission local authority trees school grounds cut down