പത്തനംതിട്ട: ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ടുള്ള ടിബി മുക്ത ഭാരത്-ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന ക്ഷയരോഗമുക്ത പഞ്ചായത്ത് പുരസ്കാരങ്ങള്‍ ജില്ലാ കളക്ടര്‍ എ. നിസാമുദീന്‍ വിതരണം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി. തോമസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ടിബി ഓഫീസര്‍ ഡോ. രാധിക എസ്. ഗോപന് വിഷയം അവതരിപ്പിച്ചു. തുടര്‍ച്ചയായി രണ്ടു വര്‍ഷം ക്ഷയരോഗമുക്ത പദവി നേടിയ വള്ളിക്കോട് ഗ്രാമപഞ്ചായത്തിന് വെള്ളിയും ഏനാദിമംഗലം, കടമ്പനാട്, കോന്നി, നെടുപ്രം, ഇരവിപേരൂര്‍, നിരണം, മൈലപ്ര ഗ്രാമപഞ്ചായത്തുകള്‍ക്ക് വെങ്കല പുരസ്കാരവും നല്കി.
ടി.ബി. എലിമിനേഷന് ബോര്‍ഡ് യോഗവും പഞ്ചായത്ത് പദ്ധതി ബോധവത്കരണവും ജില്ലാ എയ്ഡ്സ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്ട്രോള് കമ്മിറ്റിയോഗവും നടന്നു.