Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Dead

Thiruvananthapuram

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു മ​ര​ണം

നെ​യ്യാ​റ്റി​ന്‍​ക​ര: ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ ആ​റാ​ലും​മൂ​ടി​നു സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു.

ക​ളി​യി​ക്കാ​വി​ള ആ​ര്‍​സി സ്ട്രീ​റ്റ് മേ​രി​നി​ല​യം കോ​ള​നി​യി​ലെ ആ​ന്‍റ​ണി അ​രു​ള്‍​രാ​ജി​ന്‍റെ മ​ക​ന്‍ ആ​ന്‍റ​ണി ബെ​ന്‍ (29), ക​ളി​യി​ക്കാ​വി​ള ആ​ര്‍​സി സ്ട്രീ​റ്റ് അ​ന്തോ​ണി​യാ​ര്‍ കോ​ള​നി​യി​ലെ ബാ​ബു​വി​ന്‍റെ മ​ക​ന്‍ ആ​ന്‍റ​ണി ഷെ​റി​ന്‍ (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ക​ളി​യി​ക്കാ​വി​ള​യി​ലേ​ക്കു ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. എ​തി​രേ വ​ന്ന കാ​റി​ലി​ടി​ച്ച് തെ​റി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ റോ​ഡ​രി​കി​ലെ ക​ട​യി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. വി​ഴി​ഞ്ഞം സ്വ​ദേ​ശി സെ​യ്യ​ദ​ലി​യാ​യി​രു​ന്നു കാ​റി​ന്‍റെ ഡ്രൈ​വ​ര്‍. അ​ദ്ദേ​ഹ​ത്തി​നും നി​സാ​ര പ​രി​ക്കേ​റ്റു.

Kerala

ആഹ്ലാദപ്രകടനത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ സ്കൂട്ടറുകൾക്ക് തീപിടിച്ച് രണ്ടു മരണം

കോ​​​​​​​ഴി​​​​​​​ക്കോ​​​​​​​ട്/ കൊ​​​​​​​ണ്ടോ​​​​​​​ട്ടി: വി​​​​​​​ജ​​​​​​​യാ​​​​​​​ഹ്ലാ​​​​​​​ദ​​​​​​​പ്ര​​​​​​​ക​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​നി​​​​​​​ടെ പ​​​ട​​​ക്കം പൊ​​​ട്ടി​​​ക്കു​​​ന്പോ​​​ൾ സ്കൂ​​​ട്ട​​​റി​​​നു തീ​​​പി​​​ടി​​​ച്ചും ആ​​​​​​​ഹ്ലാ​​​​​​​ദ പ്ര​​​​​​​ക​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​ൽ പൊ​​​​​​​ട്ടി​​​​​​​ക്കാ​​​​​​​ൻ സ്കൂ​​​​​​​ട്ട​​​​​​​റി​​​​​​​ൽ ഒ​​​​​​​രു​​​​​​​ക്കി​​​​​​​വ​​​​​​​ച്ച പ​​​​​​​ട​​​​​​​ക്ക​​​​​​​ശേ​​​​​​​ഖ​​​​​​​ര​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു തീ​​​പി​​​ടി​​​ച്ചു​​​മു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടു യു​​​വാ​​​ക്ക​​​ൾ​​​ക്ക് ദാ​​​രു​​​ണ മ​​​ര​​​ണം.

കോ​​​​​​​ഴി​​​​​​​ക്കോ​​​​​​​ട് ബാ​​​​​​​ലു​​​​​​​ശേ​​​​​​​രി വ​​​​​​​ട്ടോ​​​​​​​ളി ബ​​​​​​​സാ​​​​​​​ര്‍ ജ​​​​​​​യ​​​​​​​രാ​​​​​​​മ​​​​​​​ന്‍റെ മ​​​​​​​ക​​​​​​​ന്‍ സ​​​​​​​ന്ദീ​​​​​​​പ് (34), മ​​​​​​​ല​​​​​​​പ്പു​​​​​​​റം കൊ​​​​​​​ണ്ടോ​​​​​​​ട്ടി​​​​​​​ക്ക​​​​​​​ടു​​​​​​​ത്ത പു​​​​​​​ളി​​​​​​​ക്ക​​​​​​​ൽ പെ​​​​​​​രി​​​​​​​യ​​​​​​​ന്പ​​​​​​​ലം പ​​​​​​​ലേ​​​​​​​ക്കോ​​​​​​​ട​​​​​​​ൻ മൊ​​​​​​​യ്തീ​​​​​​​ൻ​​​​​​​കു​​​​​​​ട്ടി​​​​​​​യു​​​​​​​ടെ മ​​​​​​​ക​​​​​​​ൻ ഇ​​​​​​​ർ​​​​​​​ഷാ​​​​​​​ദ് (27) എ​​​​​​​ന്നി​​​​​​​വ​​​​​​​രാ​​​​​​​ണു മ​​​​​​​രി​​​​​​​ച്ച​​​​​​​ത്.

ബാ​​​​​​​ലു​​​​​​​ശേ​​​​​​​രി മ​​​​​​​ര​​​​​​​ത്തും​​​​​​​പ​​​​​​​ടി​​​​​​​യി​​​​​​​ല്‍ ഇ​​​​​​​ന്ന​​​​​​​ലെ രാ​​​​​​​ത്രി ഏ​​​​​​​ഴ​​​​​​​ര​​​​​​​യോ​​​​​​​ടെ​​​​​​​യു​​​​​​​ണ്ടാ​​​​​​​യ അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് സ​​​​​​​ന്ദീ​​​​​​​പ് മ​​​​​​​രി​​​​​​​ച്ച​​​​​​​ത്. ആ​​​​​​​ഹ്ലാ​​​​​​​ദ​​​​​​​പ്ര​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​നി​​​​​​​ടെ പ​​​​​​​ട​​​​​​​ക്കം പൊ​​​​​​​ട്ടി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നി​​​​​​​ടെ​​​​​​​യാ​​​​​​​ണ് സ്‌​​​​​​​കൂ​​​​​​​ട്ട​​​​​​​റി​​​​​​​നു തീ​​​​​​​പി​​​​​​​ടി​​​​​​​ച്ച് ദു​​​​​​​ര​​​​​​​ന്ത​​​​​​​മു​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്. ഇ​​​​​​​യാ​​​​​​​ളു​​​​​​​ടെ ബ​​​​​​​ന്ധു​​​​​​​വും ബാ​​​​​​​ലു​​​​​​​ശേ​​​​​​​രി സ്വ​​​​​​​ദേ​​​​​​​ശി​​​​​​​യു​​​​​​​മാ​​​​​​​യ ജി​​​​​​​ഷ്ണു (30)വി​​​​​​​ന് ഗു​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​യി പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റു. ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ലെ​​​​​​​ത്തി​​​​​​​ക്കും മു​​​​​​​മ്പ് സ​​​​​​​ന്ദീ​​​​​​​പ് മ​​​​​​​രി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.

ജി​​​​​​​ഷ്ണു​​​​​​​വി​​​​​​​നെ കോ​​​​​​​ഴി​​​​​​​ക്കോ​​​​​​​ട് മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ല്‍ കോ​​​​​​​ള​​​​​​​ജ് ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ല്‍ പ്ര​​​​​​​വേ​​​​​​​ശി​​​​​​​പ്പി​​​​​​​ച്ചു. പ​​​​​​​ന​​​​​​​ങ്ങാ​​​​​​​ട് പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്തി​​​​​​​ലെ ര​​​​​​​ണ്ടാം​​​​​​​വാ​​​​​​​ര്‍ഡ് കു​​​​​​​റു​​​​​​​മ്പൊ​​​​​​​യി​​​​​​​ല്‍ ഇ​​​​​​​ത്ത​​​​​​​വ​​​​​​​ണ എ​​​​​​​ല്‍ഡി​​​​​​​എ​​​​​​​ഫി​​​​​​​ല്‍നി​​​​​​​ന്ന് യു​​​​​​​ഡി​​​​​​​എ​​​​​​​ഫ് സ്ഥാ​​​​​​​നാ​​​​​​​ര്‍ഥി ദേ​​​​​​​വാ​​​​​​​ന​​​​​​​ന്ദ് പി​​​​​​​ടി​​​​​​​ച്ചെ​​​​​​​ടു​​​​​​​ത്തി​​​​​​​രു​​​​​​​ന്നു. ദേ​​​​​​​വാ​​​​​​​ന​​​​​​​ന്ദി​​​​​​​ന്‍റെ ബ​​​​​​​ന്ധു​​​​​​​ക്ക​​​​​​​ളാ​​​​​​​ണ് ജി​​​​​​​ഷ്ണു​​​​​​​വും സ​​​​​​​ന്ദീ​​​​​​​പും. സ​​​​​​​ന്ദീ​​​​​​​പി​​​​​​​ന്‍റെ ഭാ​​​​​​​ര്യ: അ​​​​​​​ശ്വ​​​​​​​തി (കേ​​​​​​​ര​​​​​​​ള പോ​​​​​​​ലീ​​​​​​​സ്).

തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ആ​​​​​​​ഹ്ലാ​​​​​​​ദ പ്ര​​​​​​​ക​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​ൽ പൊ​​​​​​​ട്ടി​​​​​​​ക്കാ​​​​​​​ൻ സ്കൂ​​​​​​​ട്ട​​​​​​​റി​​​​​​​ൽ ഒ​​​​​​​രു​​​​​​​ക്കി​​​​​​​വ​​​​​​​ച്ച പ​​​​​​​ട​​​​​​​ക്ക​​​​​​​ശേ​​​​​​​ഖ​​​​​​​ര​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു തീ ​​​​​​​പ​​​​​​​ട​​​​​​​ർ​​​​​​​ന്നു​​​​​​​ണ്ടാ​​​​​​​യ സ്ഫോ​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് ഇ​​​​​​​ർ​​​​​​​ഷാ​​​​​​​ദ് മ​​​​​​​രി​​​​​​​ച്ച​​​​​​​ത്. പെ​​​​​​​രി​​​​​​​യ​​​​​​​ന്പ​​​​​​​ലം പ​​​​​​​റ​​​​​​​വൂ​​​​​​​ർ റോ​​​​​​​ഡി​​​​​​​ൽ ച​​​​​​​ക്ക​​​​​​​ൻ​​​​​​​തൊ​​​​​​​ടി ജം​​​​​​​ഗ്ഷ​​​​​​​നി​​​​​​​ൽ ഇ​​​​​​​ന്ന​​​​​​​ലെ വൈ​​​​​​​കു​​​​​​​ന്നേ​​​​​​​രം 6.15 നാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​പ​​​​​​​ക​​​​​​​ടം.

ചെ​​​​​​​റു​​​​​​​കാ​​​​​​​വ് പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്ത് ഒ​​​​​​​ന്പ​​​​​​​താം വാ​​​​​​​ർ​​​​​​​ഡ് സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി മു​​​​​​​സ്‌​​​​​​​ലിം​​​​​​​ലീ​​​​​​​ഗി​​​​​​​ലെ ജൈ​​​​​​​സി​​​​​​​ലാ ന​​​​​​​സ്റു​​​​​​​വി​​​​​​​ന്‍റെ വി​​​​​​​ജ​​​​​​​യാ​​​​​​​ഹ്ലാ​​​​​​​ദ പ്ര​​​​​​​ക​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​ൽ പൊ​​​​​​​ട്ടി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടി​​​​​​​രു​​​​​​​ന്ന പ​​​​​​​ട​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഒ​​​​​​​ന്നി​​​​​​​ന്‍റെ തീ​​​​​​​പ്പൊ​​​​​​​രി ഇ​​​​​​​ർ​​​​​​​ഷാ​​​​​​​ദ് ഓ​​​​​​​ടി​​​​​​​ച്ച സ്കൂ​​​​​​​ട്ട​​​​​​​റി​​​​​​​ലെ പ​​​​​​​ട​​​​​​​ക്ക കൂ​​​​​​​ന്പാ​​​​​​​ര​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് വീ​​​​​​​ഴു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. പ്ര​​​​​​​ക​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​നൊ​​​​​​​പ്പം ത​​​​​​​ന്നെ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഇ​​​​​​​ർ​​​​​​​ഷാ​​​​​​​ദ് സ്കൂ​​​​​​​ട്ട​​​​​​​ർ ഓ​​​​​​​ടി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​ത്.

സ്കൂ​​​​​​​ട്ട​​​​​​​റി​​​​​​​ന്‍റെ ഫൂ​​​​​​​ട്ട് ബോ​​​​​​​ർ​​​​​​​ഡി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു പ​​​​​​​ട​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ൾ വ​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​ത്. ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ സ്ഫോ​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​ൽ സാ​​​​​​​ര​​​​​​​മാ​​​​​​​യി പൊ​​​​​​​ള്ള​​​​​​​ലേ​​​​​​​റ്റ ഇ​​​​​​​ർ​​​​​​​ഷാ​​​​​​​ദി​​​​​​​നെ ഉ​​​​​​​ട​​​​​​​ൻ കോ​​​​​​​ഴി​​​​​​​ക്കോ​​​​​​​ട് മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ കോ​​​​​​​ള​​​​​​​ജ് ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ലേ​​​​​​​ക്ക് കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​യെ​​​​​​​ങ്കി​​​​​​​ലും വ​​​​​​​ഴി​​​​​​​മ​​​​​​​ധ്യേ മ​​​​​​​രി​​​​​​​ച്ചു. സ്കൂ​​​​​​​ട്ട​​​​​​​ർ ഭാ​​​​​​​ഗി​​​​​​​ക​​​​​​​മാ​​​​​​​യി ത​​​​​​​ക​​​​​​​ർ​​​​​​​ന്നു.

International

അ​മേ​രി​ക്ക​യി​ൽ വാ​രാ​ന്ത്യ പാ​ർ​ട്ടി​ക്കി​ടെ വെ​ടി​വ​യ്പ്പ്; ര​ണ്ട് പേ​ർ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ലി​ന​യി​ൽ വാ​രാ​ന്ത്യ പാ​ർ​ട്ടി​ക്കി​ടെ വെ​ടി​വ​യ്പ്പ്. മാ​ക്സ്റ്റ​ണി​ലാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

വെ​ടി​വ​യ്പ്പി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. 13 പേ​ർ​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. 11 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

150 ല​ധി​കം പേ​രാ​ണ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​തെ​ന്ന് റോ​ബ്സ​ൺ കൗ​ണ്ടി ഷെ​രീ​ഫ് ബ​ർ​ണി​സ് വി​ൽ​ക്കി​ൻ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ പോ​ലീ​സ് എ​ത്തു​മ്പോൾ മി​ക്ക​വ​രും പോ​യി​രു​ന്ന​താ​യും ബ​ർ​ണി​സ് പ​റ​ഞ്ഞു.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് വെ​ടി​വ​യ്പ്പ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​നെ കു​റി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​തെ ഉ​ള്ളു​വെ​ന്നും വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും ബ​ർ​നിസ് പ​റ​ഞ്ഞു.

International

യു​ക്രെയ്​നിൽ റ​ഷ്യ​യു​ടെ മി​സൈ​ലാ​ക്ര​മ​ണം; ര​ണ്ട് പേ​ർ മ​രി​ച്ചു

കീ​വ്: യു​ക്രെയ്‌നിൽ ഇ​ന്ന് പു​ല​ർ​ച്ചെ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ലാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലാ​ണ് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റ​ഷ്യ ബാ​ലി​സ്റ്റി​ക്ക് മി​സൈ​ലാ​ക്ര​മ​ണ​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് മേ​യ​ർ വി​ടാ​ലി ക്ലി​റ്റ്സ്കോ പ​റ​ഞ്ഞു. ത​ല​സ്ഥാ​ന​ത്ത് അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കീ​വി​ലെ ജ​ന​വാ​സ​മി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് മി​സൈ​ൽ പ​തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലേ​യ്ക്ക് പ​തി​ച്ചു. തു​ട​ർ​ന്നാ​ണ് ര​ണ്ട് പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തെ​ന്നും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​തെ​ന്നും കീ​വ് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up