കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീടിനുളിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. വീട്ടുടമ രാഹുലും ഇദ്ദേഹത്തിന്റെ സഹോദരീ ഭർത്താവായ രാഹുലുമാണ് മരിച്ചത്. വീടിനകത്ത് ഉണ്ടായിരുന്ന ഷിനി, ഭർത്താവ് വിഷ്ണു എന്നിവർക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ കോഴിക്കോട് മെഡിക്കൽ കോളജിലാണ് ചികിത്സയിൽ കഴിയുന്നത്.
പടക്ക നിർമാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് സംശയം. എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ വീടിന് കേടുപാടുണ്ടായി. ഉഗ്രശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.
Tags : Massive explosion house Kundamangalam Two dead accident