x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ളസി​ൽ സം​ഘ​ർ​ഷം: ര​ണ്ട് മ​ര​ണം, ഒ​രാ​ൾ​ക്ക് പ​രി​ക്ക്

പി.​പി. ചെ​റി​യാ​ൻ
Published: February 11, 2026 04:26 AM IST | Updated: February 11, 2026 11:52 AM IST

ഡാ​ളസ്: ഡാ​ളസി​ലെ ഡീ​പ് എ​ല്ലു​മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടുപേ​ർ കൊ​ല്ല​പ്പെ​ട്ടു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 1.36-ഓ​ടെ 400 നോ​ർ​ത്ത് ഗു​ഡ് ലാ​റ്റി​മ​ർ എ​ക്സ്പ്ര​സ് വേ​യി​ലെ 'ക്യാ​ഷ് കൗ' ​കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മു​ള്ള ന​ട​പ്പാ​ത​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഡ്യു​ട്ടി​യി​ലി​ല്ലാ​തി​രു​ന്ന പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് മൂ​ന്ന് പേ​ർ​ക്ക് കു​ത്തേ​റ്റ വി​വ​രം ക​ൺ​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ച്ച​ത്. ഉ​ട​ൻ ത​ന്നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ട് യു​വാ​ക്ക​ൾ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

പ​രി​ക്കേ​റ്റ മൂ​ന്നാ​മ​ത്തെ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ങ്ങ​ൾ പ്ര​കാ​രം, ഒ​രു യു​വ​തി​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ളു​ടെ കാ​മു​കി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം രൂ​ക്ഷ​മാ​വു​ക​യും ക​ത്തി​ക്കു​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യു​മാ​യി​രു​ന്നു.

ഡാ​ള​സ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സാ​ക്ഷി​ക​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Tags : Dallas shooting Two dead

Recent News

Corehub Up