Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uukma

Europe

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ ക​ലാ​മേ​ള​യു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

ലണ്ടൻ: യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ അ​ടു​ത്ത വ​ർ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ​മേ​ള​യു​ടെ തീ​യ​തി റീ​ജി​യ​ണ​ൽ ക​മ്മി​റ്റി തീ​രു​മാ​ന പ്ര​കാ​രം ദേ​ശീ​യ സ​മി​തി​യം​ഗം ബി​ജു പീ​റ്റ​ർ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. 18-ാമ​ത് യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ ക​ലാ​മേ​ള 2027 ഒ​ക്‌​ടോ​ബ​ർ ഒ​മ്പ​തി​ന് ന​ട​ക്കും.

ക​ലാ​മേ​ള​യു​ടെ രൂ​പ​വും ഭാ​വ​വും കാ​ലാ​നു​സൃ​ത​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​തി​ന് അ​നു​സ​രി​ച്ചു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ വ​ർ​ഷം മു​ഴു​വ​ൻ നീ​ളു​ന്ന​ത് ആ​ണെ​ന്ന​ത് അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ൾ നി​ന്നും മ​ന​സിലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്.

എ​ല്ലാ ക​ലാ​കാ​ര​ൻ​മാ​ർ​ക്കും ക​ലാ​കാ​രി​ക​ൾ​ക്കും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും ന​ല്ലൊ​രു മു​ന്നൊ​രു​ക്കം ന​ട​ത്താ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്ന് യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി ആ​ശം​സി​ക്കു​ന്നു. ക​ലാ​മേ​ള​യു​ടെ വേ​ദി പി​ന്നീ​ട് തീ​രു​മാ​നി​ച്ച് അ​റി​യി​ക്കു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ന​ട​ന്ന യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ ക​ലാ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന വേ​ദി​യി​ൽ വ​ച്ചാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.

മു​ൻ​കൂ​ട്ടി ക​ലാ​മേ​ള തീ​യതി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന കാ​ഴ്ച​പ്പാ​ടി​ലാ​ണ് അ​ടു​ത്ത വ​ർ​ഷ​ത്തെ തീ​യ​തി ഈ ​ക​ലാ​മേ​ള​യു​ടെ വേ​ദി​യി​ൽ ത​ന്നെ പ്ര​ഖ്യാ​പി​ക്കാ​ൻ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ് വ​രാ​ക്കു​ടി, സെ​ക്ര​ട്ട​റി സ​നോ​ജ് വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ഷാ​രോ​ൺ ജോ​സ​ഫ്. ക​ലാ​മേ​ള ക​ൺ​വീ​ന​ർ സി.​പി. രാ​ജീ​വ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

NRI

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​വം​ബ​ർ ഏ​ഴി​ന് ചെ​ൽ​ട്ട​ൺ​ഹാ​മി​ൽ

റോ​ഥ​ർ​ഹാം: യു​കെ മ​ല​യാ​ളി​ക​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​വം​ബ​ർ ഏ​ഴി​ന് ചെ​ൽ​ട്ട​ൺ​ഹാ​മി​ൽ ന​ട​ക്കും.

റോ​ഥ​ർ​ഹാം മാ​ൻ​വേ​ഴ്‌​സ് ത​ടാ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട എ​ട്ടാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ​യും ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ​യും ആ​വേ​ശ​ത്തി​ന്‍റെ അ​ല​യൊ​ലി​ക​ൾ അ​ട​ങ്ങും മു​ൻ​പ് ത​ന്നെ യു​ക്മ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ​ക്ക് ഒ​ക്‌​ടോ​ബ​ർ മൂ​ന്ന് മു​ത​ൽ തു​ട​ക്ക​മാ​കു​ന്നു.

യു​കെ​യി​ലെ മു​ഴു​വ​ൻ ക​ലാ​പ്രേ​മി​ക​ളും ഉ​റ്റു​നോ​ക്കു​ന്ന പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​വം​ബ​ർ ഏ​ഴി​ന് ചെ​ൽ​ട്ട​ൺ​ഹാ​മി​ൽ ന​ട​ക്കു​മ്പോ​ൾ പ്ര​വാ​സ​ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ലാമാ​മാ​ങ്ക​മാ​യി അ​ത് ച​രി​ത്ര​ത്താ​ളു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തും.

യു​ക്മ​യു​ടെ ശ​ക്ത​മാ​യ ഏ​ഴു റീ​ജി​യ​ണു​ക​ളി​ൽ ന​ട​ക്കു​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​ണ് ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​യി​ര​ത്തി​ൽ പ​രം ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ൽ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ മാ​റ്റു​ര​ക്കു​ന്ന​തി​ന് ത​യാ​റെ​ടു​ക്കു​ന്ന യു​ക്മ​യു​ടെ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള വേ​ദി​ക​ൾ അ​തി​വേ​ഗം സ​ജ്ജ​മാ​യി​കൊ​ണ്ടി​രി​ക്കു​ന്നു.

ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ലോ​ഗോ രൂ​പക​ല്പ​ന ചെ​യ്യു​ന്ന​തി​നും മ​ത്സ​ര ന​ഗ​രി​യു​ടെ നാ​മ​ക​ര​ണ​ത്തി​നു​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന മ​ത്സ​ര​ങ്ങ​ൾ 28/09/2026, തി​ങ്ക​ൾ മു​ത​ൽ ആ​രം​ഭി​ക്കു​ക​യും 04/10/2026, ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലോ​ഗോ​യും പേ​രു​മാ​യി​രി​ക്കും ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ക. കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​ത്തെ​യോ പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളെ​യോ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്ക​ണം ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്യേ​ണ്ട​ത്.

ഭാ​ര​ത​ത്തി​ന്‍റെ ക​ലാ-​സാ​ഹി​ത്യ-​സാം​സ്കാ​രി​ക-​സി​നി​മ മേ​ഖ​ല​യി​ൽ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കി മ​ണ്മ​റ​ഞ്ഞ പ്ര​തി​ഭാ​ശാ​ലി​ക​ളു​ടെ പേ​രു​ക​ളാ​ണ് ക​ലാ​മേ​ള ന​ഗ​റി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

താ​ത്പ​ര്യ​മു​ള്ള​വ​ർ യു​ക്മ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഇ-മെ​യി​ലി​ൽ ([email protected]) ലോ​ഗോ​യും ന​ഗ​രി​യു​ടെ പേ​രും പ്ര​ത്യേ​കം പ്ര​ത്യേ​ക​മാ​യി അ​യ​ച്ചു കൊ​ടു​ക്കേ​ണ്ട​താ​ണ്.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം നാ​ഷ​ണ​ൽ ക​ലാ​മേ​ള വേ​ദി​യി​ൽ വച്ച് ന​ല്ക​പ്പെ​ടു​ന്ന​താ​യി​രി​ക്കും. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റലി​ജ​ൻ​സ് (എഐ) സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ചെ​യ്യു​ന്ന ലോ​ഗോ​ക​ൾ മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ഇന്ത്യയുടെ മ​ഹ​ത്താ​യ ക​ലാ, സാ​ഹി​ത്യ, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​രാ​യി​രു​ന്ന പ്ര​തി​ഭാ​ധ​ന​രു​ടെ പേ​രു​ക​ളി​ലാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ദേ​ശീ​യ ക​ലാ​മേ​ള ന​ഗ​റു​ക​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. മ​ൺ​മ​റ​ഞ്ഞ് പോ​യ ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് യു​ക്മ ന​ൽ​കു​ന്ന ആ​ദ​ര​വ് കൂ​ടി​യാ​ണ് ഈ ​നാ​മ​ക​ര​ണം.

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​ക​ളു​ടെ ച​രി​ത്ര​വു​മാ​യി അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു ഓ​രോ നാ​മ​ക​ര​ണ​ങ്ങ​ളും. ഏ​തൊ​രു യു​കെ മ​ല​യാ​ളി​ക്കും ലോ​ഗോ - ന​ഗ​ർ നാ​മ​ക​ര​ണ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ലോ​ഗോ മ​ത്സ​ര​ത്തി​ന് ഒ​രാ​ൾ​ക്ക് പ​ര​മാ​വ​ധി ര​ണ്ട് ലോ​ഗോ​ക​ൾ രൂ​പ​ക​ല്ല​ന ചെ​യ്ത് അ​യ​ക്കാ​വു​ന്ന​താ​ണ്.

എ​ന്നാ​ൽ ക​ലാ​മേ​ള ന​ഗ​റി​ന് ഒ​രാ​ൾ​ക്ക് ഒ​രു പേ​ര് മാ​ത്ര​മേ നി​ർ​ദ്ദേ​ശി​ക്കാ​ൻ അ​വ​സ​രം ഉ​ള്ളൂ. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ പേ​രും മേ​ൽ​വി​ലാ​സ​വും ഫോ​ൺ ന​മ്പ​റും എ​ൻ​ട്രി​യോ​ടൊ​പ്പം അ​യ​ക്കേ​ണ്ട​താ​ണ്.

യു​ക്‌​മ ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്ത​പ്പെ​ടു​ന്ന റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​നു​ക​ൾ വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ ധൃ​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ച്ച് വ​രി​ക​യാ​ണ്.

റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ ഒ​ക്‌​ടോ​ബ​ർ മൂന്നിന് നോ​ർ​ത്ത് വെ​സ്റ്റ്, യോ​ർ​ക്ക്ഷ​യ​ർ & ഹം​ബ​ർ, സൌ​ത്ത് ഈ​സ്റ്റ്, ഈ​സ്റ്റ് ആം​ഗ്ളി​യ റീ​ജി​യ​നു​ക​ളി​ൽ ന​ട​ക്കും.

തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 10ന് മി​ഡ്‌ലാ​ൻ​ഡ്സ്, വെ​യി​ത്സ് റീ​ജി​യണു​ക​ളി​ലും ഒ​ക്ടോ​ബ​ർ 17ന് സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ലും ന​ട​ത്ത​പ്പെ​ടും.

റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ളി​ലെ വി​ജ​യി​ക​ളാ​വും യു​ക്മ ക​ലാ​മേ​ള മാ​നു​വ​ലി​ലെ നി​ബ​ന്ധ​ന​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​ർ​ഹ​രാ​വു​ക.

നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ് വ​രാ​ക്കു​ടി, ദേ​ശീ​യ സ​മി​ത​യം​ഗം ബി​ജു പീ​റ്റ​ർ, സെ​ക്ര​ട്ട​റി സ​നോ​ജ് വ​ർ​ഗീ​സ്, യോ​ർ​ക്ക്‌​ഷെ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സെ​ബാ​സ്റ്റ്യ​ൻ, ദേ​ശീ​യ സ​മി​തി​യം​ഗം ജോ​സ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി അ​ജു തോ​മ​സ്, സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ജി​പ്സ​ൺ തോ​മ​സ്, ദേ​ശീ​യ സ​മി​തി​യം​ഗം സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട്, സെ​ക്ര​ട്ട​റി സാം​സ​ൺ പോ​ൾ, ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​ർ​ജ്, ദേ​ശീ​യ സ​മി​തി​യം​ഗം ജ​യ്സ​ൺ ചാ​ക്കോ​ച്ച​ൻ, സെ​ക്ര​ട്ട​റി ഭു​വ​നേ​ഷ് പീ​താം​ബ​ര​ൻ, മി​ഡ്‌ലാ​ൻ​ഡ്സ് റീ​ജി​യൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡന്‍റ് അ​ഡ്വ. ജോ​ബി പു​തു​ക്കു​ള​ങ്ങ​ര, ദേ​ശീ​യ സ​മി​തി​യം​ഗം ജോ​ർ​ജ് തോ​മ​സ്, സെ​ക്ര​ട്ട​റി ലൂ​യി​സ് മേ​നാ​ച്ചേ​രി, വെ​യി​ത്സ് റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ഷി തോ​മ​സ്, ദേ​ശീ​യ സ​മി​തി​യം​ഗം ബെ​ന്നി അ​ഗ​സ്റ്റി​ൻ, സെ​ക്ര​ട്ട​റി ഷെ​യ്‌​ലി ബി​ജോ​യ് തോ​മ​സ്, സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്റ് സു​നി​ൽ ജോ​ർ​ജ്, ദേ​ശീ​യ സ​മി​തി​യം​ഗം രാ​ജേ​ഷ് രാ​ജ്, സെ​ക്ര​ട്ട​റി ജോ​ബി തോ​മ​സ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക​ൾ നേ​തൃ​ത്വം ന​ൽ​കും.

റീ​ജ​ണ​ൽ, നാ​ഷ​ണ​ൽ ക​ലാ​മേ​ള​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി യു​ക്മ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റി​യ​ൻ അ​റി​യി​ച്ചു.

ക​ലാ​മേ​ള​ക​ളി​ൽ മ​ത്സ​രാ​ർഥി​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നാ​യി മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ഓ​ൺ ലൈ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ പ​റ​ഞ്ഞു.

യു​ക്മ സ​ഹ​കാ​രി​യാ​യ പി.​എം. ജോ​സിന്‍റെ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജെഎംപി സോ​ഫ്റ്റ്‌​വെ​യ​ർ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ക​ലാ​മേ​ള ര​ജി​സ്ട്രേ​ഷ​ൻ സി​സ്റ്റം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​താ​യി ക​ലാ​മേ​ള ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ഡാ​നി​യേ​ൽ അ​റി​യി​ച്ചു.

യു​ക്‌​മ ദേ​ശീ​യ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡന്‍റ് സ്മി​ത തോ​ട്ടം, ജോയിന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ണ്ണി​മോ​ൻ മ​ത്താ​യി, റെ​യ്മോ​ൾ നി​ധീ​രി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പീ​റ്റ​ർ താ​ണോ​ലി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ക്മ ദേ​ശീ​യ സ​മി​തി​യും വി​വി​ധ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക​ളും ക​ലാ​മേ​ള​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തിവ​രി​ക​യാ​ണ്.

NRI

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ ക​ലാ​മേ​ള​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കും

ലി​വ​ർ​പൂ​ൾ: നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ലെ മ​ല​യാ​ളി ക​ലാ​പ്ര​തി​ഭ​ക​ൾ ഒ​രേ വേ​ദി​യി​ൽ മാ​റ്റു​ര​യ്ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ക​ലാ മാ​മാ​ങ്ക​മാ​യ യു​ക്മ ഡോ. ​സൈ​മ​ൺ​സ് അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ് നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ലി​വ​ർ​പൂ​ളി​ൽ അ​ര​ങ്ങേ​റും.

ക​ലാ​മേ​ള​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യി പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ശ​നി​യാ​ഴ്ച സെ​പ്റ്റം​ബ​ർ (26) രാ​ത്രി 12ന് അ​വ​സാ​നി​ക്കും. റീ​ജി​യ​ണി​ലെ വി​വി​ധ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഇ​ത്ത​വ​ണ ല​ഭി​ച്ചു​വ​രു​ന്ന​ത്.

ഡോ. ​സൈ​മ​ൺ​സ് അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ് ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​കു​ന്ന ഇ​ത്ത​വ​ണ​ത്തെ ക​ലാ​മേ​ള​യ്ക്ക് ലി​വ​ർ​പൂ​ളി​ലെ Broughton Hall Catholic High School വേ​ദി​യാ​കും. വി​വി​ധ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ര​ങ്ങേ​റു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ സം​ഗീ​തം, നൃ​ത്തം തു​ട​ങ്ങി നി​ര​വ​ധി ക​ലാ ഇ​ന​ങ്ങ​ളി​ൽ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കും.

ക​ലാ​മേ​ള​യു​ടെ നി​യ​മാ​വ​ലി, മ​ത്സ​ര ഇ​ന​ങ്ങ​ൾ, പ്രാ​യ​വി​ഭാ​ഗ​ങ്ങ​ൾ, ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​ത​ത് യു​ക്മ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്ന് ല​ഭ്യ​മാ​ണ്. യു​ക്മ​യു​ടെ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ അം​ഗ​ത്വ​മു​ള്ള​വ​ർ​ക്കാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം.

ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: ക​ലാ​മേ​ള കോഓ​ർ​ഡി​നേ​റ്റ​ർ: രാ​ജീ​വ് - 07578 222752, പ്ര​സി​ഡ​ന്‍റ്: ഷാ​ജി തോ​മ​സ് വ​രാ​ക്കു​ടി - 07727 604242, സെ​ക്ര​ട്ട​റി: സ​നോ​ജ് വ​ർ​ഗീ​സ് - 07411 300076, ട്ര​ഷ​റ​ർ: ഷാ​രോ​ൺ ജോ​സ​ഫ് - 07901 603309, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം: ബി​ജു പീ​റ്റ​ർ - 07970 944925. ഇ​മെ​യി​ൽ: [email protected].

NRI

യു​ക്മ ന​ഴ്സ​സ് ഫോ​റം ദേ​ശീ​യ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച

വോ​ൾ​വ​ർ​ഹാം​പ്ട​ൺ: യു​ക്മ ന​ഴ്സ​സ് ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന എ​ട്ടാ​മ​ത് ദേ​ശീ​യ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച വോ​ൾ​വ​ർ​ഹാം​പ്ട​ണി​ലെ യു​കെ​കെ​സി​എ ഹാ​ളി​ൽ ന​ട​ക്കും.

അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്സ​സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി യു​ക്‌​മ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​ത തോ​ട്ടം, ന​ഴ്‌​സിം​ഗ് പ്രഫ​ഷ​ണ​ൽ ആൻഡ് ട്രെ​യി​നിം​ഗ് ലീ​ഡ് സോ​ണി​യ ലൂ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് വേ​ണ്ടി വി​പു​ല​മാ​യ ത​യാ​റെ​ടു​പ്പു​ക​ളാ​ണ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്.

"Educate, Envision, Liberate' എ​ന്ന മു​ദ്രാ​വാ​ക്യം മു​ൻ നി​ർ​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ദേ​ശീ​യ സ​മ്മേ​ള​നം ഇ​തി​നോ​ട​കം ത​ന്നെ യു​കെ​യി​ൽ ന​ഴ്‌​സിം​ഗ് മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​രു വ​ലി​യ വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ നേടി ക​ഴി​ഞ്ഞു.

ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​തു​ട​ങ്ങു​ന്ന സ​മ്മേ​ള​നം തി​ക​ച്ചും പ്ര​ഫ​ഷ​ണ​ൽ രീ​തി​യി​ലാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ​മ്മേ​ള​ന​ത്തി​ൽ എ​ൻഎം​സി സീ​നി​യ​ർ ന​ഴ്‌​സിം​ഗ് അ​ഡ്വൈ​സ​ർ പൗ​ള മ​ക്ലാ​ര​ൻ സ്പെ​ഷ്യ​ൽ ഗ​സ്റ്റാ​യി പ​ങ്കെ​ടു​ക്കു​മ്പോ​ൾ ഡ​ഡ്‌​ലി എ​ൻഎ​ച്ച്എ​സ് ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റ് ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ & ഇം​പ്രൂ​വ്മെ​ന്‍റ് മാ​നേ​ജ​ർ ലോ​ല ഒ​മോ​ട്ടോ​സൊ ഗ​സ്റ്റ് ഓ​ഫ് ഓ​ണ​ർ ആ​യി​രി​ക്കും.

യു​കെ​യി​ലെ പ്ര​മു​ഖ സോ​ളി​സി​റ്റ​ർ പോ​ൾ ജോ​ൺ, ഡോ. ​ഹു​സൈ​ൻ ഖാ​ക്കി, മാ​ർ​ഗ​ര​റ്റ് ഗാ​ർ​ബ​റ്റ്, സാ​മ​ന്ത മ​ക്‌​ഡ​ണ​ൽ, കെ​വി​ൻ ക്രി​മ്മ​ൻ​സ് എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ക്കും. യു​കെ​യി​ലെ ന​ഴ്‌​സിം​ഗ് അധ്യാപ​ന, സേ​വ​ന മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച പ്ര​മു​ഖ​രാ​ണ് സ​മ്മേ​ള​ന​ത്തി​ലെ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

യു​കെ​യി​ലെ മ​ല​യാ​ളി ന​ഴ്‌​സ​സി​നെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഊ​ർ​ജ്ജ​സ്വ​ല​രാ​യ ന​ഴ്‌​സു​മാ​രു​ടെ പ​ത്ത് ടീ​മു​ക​ളാ​ണ് സ​മ്മേ​ള​ന​ത്തിന്‍റെ ഒ​രു​ക്ക​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. യു​ക്മ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ൾ, ദേ​ശീ​യ സ​മി​തി​യം​ഗ​ങ്ങ​ൾ, റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക​ൾ എ​ന്നി​വ​ർ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ സം​ഘാ​ട​ക സ​മി​തി​ക്കൊ​പ്പ​മു​ണ്ട്.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ന​ഴ്‌​സു​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ യു ​എ​ൻ എ​ഫ് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ മാ​റ്റുകൂ​ട്ടും. ന​ഴ്‌​സിം​ഗ് സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യം, ക​ഴി​വ്, സാം​സ്കാ​രി​ക വൈ​വി​ധ്യം എ​ന്നി​വ​യെ ഒ​രു​മി​പ്പി​ക്കു​ന്ന അ​ഭി​മാ​ന​ക​ര​മാ​യ ആ​ഘോ​ഷ​മാ​യി​രി​ക്കും ഈ ​സ​മ്മേ​ള​നം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് യു​ക്മ വൈ​സ് പ്ര​സി​ഡന്‍റ് സ്മി​ത തോ​ട്ടം (07450964670), യു​ക്മ ന​ഴ്‌​സിം​ഗ് പ്ര​ഫ​ഷ​ണ​ൽ ആൻഡ് ട്രെ​യി​നിം​ഗ് ലീ​ഡ് സോ​ണി​യ ലൂ​ബി (07729473749) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സ​മ്മേ​ള​നം ന​ട​ക്കു​ന്ന വേ​ദി​യു​ടെ വിലാസം: UKKCA COMMUNITY

 

NRI

യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി: ടീം ​ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം

റോ​ഥ​ർ​ഹാം: യു​ക്മ (യൂ​ണി​യ​ന്‍ ഓ​ഫ്‌ യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍​സ്‌) ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഓ​ഗ​സ്റ്റ് 15ന് ​റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്‌​സ് ത​ടാ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന എ‌​ട്ടാ​മ​ത് "കേ​ര​ളാ പൂ​രം 2026'നോ​ട്‌ അ​നു​ബ​ന്ധി​ച്ചു​ള്ള മ​ത്സ​ര വ​ള്ളം​ക​ളി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ്വീ​ക​രി​ക്കും.

ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 24 ആ​യി​രി​ക്കു​മെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ര്‍ നാ​യ​ര്‍ അ​റി​യി​ച്ചു. അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ക്മ ദേ​ശീ​യ സ​മി​തി എ​ട്ടാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി വി​ജ​യ​ത്തി​ലെ​ത്തി​ക്കു​വാ​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

മാ​മ്മ​ന്‍ ഫി​ലി​പ്പ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന യു​ക്മ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "കേ​ര​ളാ ബോ​ട്ട് റേ​സ് & കാ​ര്‍​ണി​വ​ല്‍' എ​ന്ന പേ​രി​ല്‍ 2017 ജൂ​ലൈ 29ന് ​യൂ​റോ​പ്പി​ല്‍ ആ​ദ്യ​മാ​യി വാ​ര്‍​വി​ക് ഷെ​യ​റി​ലെ റ​ഗ്ബി ഡ്രേ​ക്കോ​ട്ട് ത​ടാ​ക​ത്തി​ല്‍ ന​ട​ത്തി​യ വ​ള്ളം​ക​ളി വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു.

22 ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ച പ്ര​ഥ​മ മ​ത്സ​ര വ​ള്ളം​ക​ളി​യി​ല്‍ നോ​ബി കെ. ​ജോ​സ് ന​യി​ച്ച വൂ​സ്റ്റ​ര്‍ തെ​മ്മാ​ടീ​സ് ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ കാ​രി​ച്ചാ​ല്‍ ചു​ണ്ട​ന്‍ വി​ജ​യ കി​രീ​ടം സ്വ​ന്ത​മാ​ക്കി.

തു​ട​ര്‍​ന്ന് കേ​ര​ളാ പൂ​രം 2018 എ​ന്ന പേ​രി​ല്‍ ഓ​ക്സ്ഫോ​ര്‍​ഡ് ഫാ​ര്‍​മൂ​ര്‍ റി​സ​ര്‍​വോ​യ​റി​ല്‍ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ര​ണ്ടാ​മ​ത് മ​ത്സ​ര വ​ള്ളം​ക​ളി​യി​ല്‍ 32 ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ച​പ്പോ​ള്‍ തോ​മ​സ്‌​കു​ട്ടി ഫ്രാ​ന്‍​സി​സ് ന​യി​ച്ച ലി​വ​ര്‍​പൂ​ള്‍ ജ​വ​ഹ​ര്‍ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ താ​യ​ങ്ക​രി ചു​ണ്ട​ന്‍ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

2019ല്‍ ​മൂ​ന്നാ​മ​ത് വ​ള്ളം​ക​ളി ഷെ​ഫീ​ല്‍​ഡി​ന​ടു​ത്ത് റോ​ഥ​ര്‍​ഹാ​മി​ലെ മാ​ന്‍​വേ​ഴ്സ് ത​ടാ​ക​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച​പ്പോ​ഴും താ​യ​ങ്ക​രി ചു​ണ്ട​ന്‍ കി​രീ​ടം നി​ല​നി​ര്‍​ത്തി. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ര​ണ്ട് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം 2022ൽ ​ന​ട​ത്തി​യ വ​ള്ളം​ക​ളി​യി​ല്‍ വീ​ണ്ടും ജേ​താ​ക്ക​ളാ​യി ലി​വ​ര്‍​പൂ​ള്‍ ജ​വ​ഹ​ര്‍ ബോ​ട്ട് ക്ല​ബി​ന്‍റെ താ​യ​ങ്ക​രി ചു​ണ്ട​ന്‍ ഹാ​ട്രി​ക്ക് നേ​ട്ടം കൈ​വ​രി​ച്ചു.

2023ലെ ​വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ല്‍ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ മാ​ത്യു ചാ​ക്കോ ക്യാ​പ്റ്റ​നാ​യ ക​രു​ത്ത​രാ​യ എ​സ്എം​എ ബോ​ട്ട് ക്ല​ബ് സാ​ല്‍​ഫോ​ര്‍​ഡി​ന്‍റെ പു​ളി​ങ്കു​ന്ന് ചാ​മ്പ്യ​ന്‍​മാ​രാ​യി.

2024ലെ ​വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ൽ സാ​വി​യോ ജോ​സ് ന​യി​ച്ച ക​രു​ത്ത​രാ​യ എ​ൻ​എം​സി​എ ബോ​ട്ട് ക്ല​ബ് നോ​ട്ടിം​ഗ്ഹാ​മി​ന്‍റെ കി​ട​ങ്ങ​റ ചാ​മ്പ്യ​ൻ​മാ​രാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം (2025) ന​ട​ന്ന ഏ​ഴാ​മ​ത് വ​ള​ളം ക​ളി മ​ത്സ​ര​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ മോ​ന​ച്ച​ൻ നേ​തൃ​ത്വം ന​ല്കി​യ ബോ​ൾ​ട്ട​ൺ കൊ​മ്പ​ൻ​സ് ക്ല​ബ് ആ​ണ് ചാ​മ്പ്യ​ൻ​മാ​രാ​യി യു​ക്മ ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട​ത്.

വ​നി​താ വി​ഭാ​ഗം പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ൾ ടീ​മും ജേ​താ​ക്ക​ളാ​യി. പ​ല ടീ​മു​ക​ളും ഇ​തി​നോ​ട​കം ത​ന്നെ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്ച വ​യ്ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ ടീ​മു​ക​ള്‍ രം​ഗ​ത്ത്‌ വ​രു​ന്ന​തി​ന്‌ യു​ക്‌​മ നേ​തൃ​ത്വ​ത്തി​ന്‌ മു​മ്പാ​കെ താ​ത്‌​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്‌.

എ​ന്നാ​ല്‍ മ​ത്സ​ര​വ​ള്ളം​ക​ളി​യു​ടെ കൃ​ത്യ​ത​യാ​ര്‍​ന്ന ന​ട​ത്തി​പ്പി​ന് വേ​ണ്ടി​യും ടീ​മു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​സ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി 32 ടീ​മു​ക​ളാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് സം​ഘാ​ട​ക​സ​മി​തി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

കേ​ര​ളാ പൂ​രം 2026നോ​ട്‌ അ​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​ക​ളി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഇ​നം ത​ന്നെ വ​ള്ളം​ക​ളി മ​ത്സ​ര​മാ​യ​തി​നാ​ല്‍ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ആ​ളു​ക​ളെ ത​ന്നെ​യാ​ണ് ബോ​ട്ട് റേ​സ് - ടീം ​മാ​നേ​ജ്മെ​ന്‍റ് & ട്രെ​യി​നിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ചു​മ​ത​ല ഏ​ല്പി​ച്ചി​രി​ക്കു​ന്ന​ത്.

ഡി​ക്സ് ജോ​ർ​ജ്, ജോ​ർ​ജ് തോ​മ​സ്, ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി എ​ന്നി​വ​രാ​ണ് വ​ള്ളം​ക​ളി ടീം ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും ട്രെ​യി​നിം​ഗി​ന്‍റെ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.

ടീം ​ര​ജി​സ്ട്രേ​ഷ​ന്‍ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ താ​ഴെ ന​ല്‍​കു​ന്നു

ഓ​രോ ബോ​ട്ട് ക്ല​ബു​ക​ള്‍​ക്കും 20 അം​ഗ ടീ​മു​ക​ളെ​യാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​വാ​ന്‍ സാ​ധി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക അ​സോ​സി​യേ​ഷ​നു​ക​ള്‍, വി​വി​ധ സ്പോ​ര്‍​ട്ട്സ് ക്ല​ബു​ക​ള്‍, ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് ബോ​ട്ട് ക്ല​ബു​ക​ളാ​യി ടീ​മു​ക​ളെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ വ​ര്‍​ഷം മ​ത്സ​രം ന​ട​ത്ത​പ്പെ​ട്ട അ​തേ മോ​ഡ​ല്‍ വ​ള്ള​ങ്ങ​ള്‍ ത​ന്നെ​യാ​വും മ​ത്സ​ര​ങ്ങ​ള്‍​ക്ക്‌ ഉ​പ​യോ​ഗി​ക്കു​ന്ന​ത്‌. ഇ​വ കേ​ര​ള​ത്തി​ലെ ചു​രു​ള​ന്‍, വെ​പ്പ് വ​ള്ള​ങ്ങ​ള്‍​ക്ക് സ​മാ​ന​മാ​യ ചെ​റു​വ​ള്ള​ങ്ങ​ളാ​ണ്‌. ഓ​രോ ടീ​മി​ലും 20 അം​ഗ​ങ്ങ​ള്‍ ഉ​ള്ള​തി​ല്‍ 16 പേ​ർ മ​ത്സ​രം ന​ട​ക്കു​മ്പോ​ള്‍ തു​ഴ​ക്കാ​രാ​യും ഒ​രാ​ൾ ഡ്ര​മ്മ​റാ​യും ഉ​ണ്ടാ​വും.

മ​റ്റ് മൂ​ന്ന് പേ​ര്‍ സ​ബ്സ്റ്റി​റ്റ്യൂ​ട്ട് ആ​യി​രി​ക്കും. ടീം ​അം​ഗ​ങ്ങ​ള്‍ മ​ല​യാ​ളി​ക​ള്‍ ആ​യി​രി​ക്ക​ണം. കേ​ര​ള​ത്തി​ന് പു​റ​ത്ത് ജ​നി​ച്ച് വ​ള​ര്‍​ന്ന മ​ല​യാ​ളി മാ​താ​പി​താ​ക്ക​ളു​ടെ മ​ക്ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. മ​ത്സ​ര​ത്തി​നു​ള്ള ടീ​മു​ക​ളി​ല്‍ പു​രു​ഷ-​വ​നി​താ വ്യ​ത്യാ​സ​മി​ല്ലാ​തെ അം​ഗ​ങ്ങ​ളെ ചേ​ര്‍​ക്കാ​വു​ന്ന​താ​ണ്‌.

ബോ​ട്ട് ക്ല​ബു​ക​ള്‍ സ്ഥ​ല​പ്പേ​രോ​ട് കൂ​ടി​യ​വ​യോ അ​സോ​സി​യേ​ഷ​ന്‍, ക്ല​ബ് എ​ന്നി​വ​യു​ടെ പേ​രോ​ട് കൂ​ടി​യ​വ​യോ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രോ​ട് കൂ​ടി​യ​വ​യോ ആ​കാ​വു​ന്ന​താ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്ത ബോ​ട്ട്‌ ക്ല​ബു​ക​ളു​ടെ ക്യാ​പ്റ്റ​ന്മാ​ര്‍ ചു​മ​ത​ല​യു​ള്ള​വ​രെ ബ​ന്ധ​പ്പെ​ട്ട്‌ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കേ​ണ്ട​താ​ണ്‌.

കേ​ര​ള​ത്തി​ലെ നെ​ഹ്‌​റു ട്രോ​ഫി മ​ത്സ​ര വ​ള്ളം​ക​ളി​യു​ടെ പാ​ര​മ്പ​ര്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കേ​ണ്ട​ത് കൊ​ണ്ട് ത​ന്നെ ബോ​ട്ട് ക്ല​ബു​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത കു​ട്ട​നാ​ട​ന്‍ ഗ്രാ​മ​ങ്ങ​ളു​ടെ പേ​രി​ലു​ള്ള വ​ള്ള​ങ്ങ​ളി​ലാ​വും.

ഉ​ദാ​ഹ​ര​ണ​ത്തി​ന് ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ചാ​മ്പ്യ​ന്മാ​രാ​യ കൊ​മ്പ​ൻ​സ് ബോ​ട്ട് ക്ല​ബ് ബോ​ൾ​ട്ട​ൺ മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​ത് കാ​വാ​ലം എ​ന്ന പേ​രു​ള്ള വ​ള്ള​ത്തി​ലാ​ണ്. ബോ​ട്ട് ക്ല​ബു​ക​ള്‍​ക്ക് ഇ​ഷ്ട​മു​ള്ള കു​ട്ട​നാ​ട​ന്‍ ഗ്രാ​മ​ത്തി​ന്‍റെ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ ആ​വ​ശ്യ​പ്പെ​ടാ​വു​ന്ന​താ​ണ്.

പേ​ര് ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ​മാ​യ തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത് സം​ഘാ​ട​ക സ​മി​തി​യാ​യി​രി​ക്കും. ക​ഴി​ഞ്ഞ വ​ര്‍​ഷം ബോ​ട്ട്‌ ക്ല​ബു​ക​ള്‍ മ​ത്സ​രി​ച്ച അ​തേ വ​ള്ള​ങ്ങ​ളു​ടെ പേ​രു ത​ന്നെ ഇ​ത്ത​വ​ണ ല​ഭി​ക്ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ല്‍ അ​തേ പേ​രു ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‌ നി​ല​വി​ലു​ള്ള ബോ​ട്ട്‌ ക്ല​ബു​ക​ള്‍ ന​ല്‍​കു​ന്ന അ​പേ​ക്ഷ​ക​ള്‍​ക്ക്‌ മു​ന്‍​ഗ​ണ​ന ല​ഭി​ക്കു​ന്ന​താ​ണ്‌.

എ​ല്ലാ ടീ​മു​ക​ളി​ലേ​യും അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ജ​ഴ്സി​ക​ള്‍ സം​ഘാ​ട​ക സ​മി​തി ന​ല്‍​കു​ന്ന​താ​യി​രി​ക്കും. ഓ​രോ ടീ​മി​ലും 20 പേ​രെ വീ​തം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ ത​ന്നെ മു​ഴു​വ​ന്‍ പേ​രും ജ​ഴ്‌​സി സൈ​സും ന​ല്‍​കേ​ണ്ട​താ​ണ്.

പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന ടീ​മു​ക​ളി​ലെ 20 അം​ഗ​ങ്ങ​ള്‍​ക്ക്‌ വീ​തം ജ​ഴ്‌​സി ന​ല്‍​കു​ന്ന​ത് പ​രി​പാ​ടി​യ്ക്ക്‌ വ​ര്‍​ണ​പ്പ​കി​ട്ടേ​കും. 20 ടീം ​അം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ ആ​യി​രി​ക്കും. നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി പോ​ലെ ടീം ​ക്യാ​പ്റ്റ​ന്മാ​ര്‍ തു​ഴ​യു​ന്ന​തി​നാ​യി മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങ​ണ​മെ​ന്നി​ല്ല.

ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് ടീ​മു​ക​ള്‍​ക്ക് 500 പൗ​ണ്ട് ആ​യി​രി​ക്കും. ഇ​ത്‌ ടീം ​ക്യാ​പ്റ്റ​ന്മാ​രാ​ണ്‌ ന​ല്‍​കേ​ണ്ട​ത്‌. കോ​ർ​പ്പ​റേ​റ്റ് ടീ​മു​ക​ൾ​ക്ക് 750 പൗ​ണ്ട് ആ​യി​രി​ക്കും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. ടീ​മി​ന്‌ സ്പോ​ണ്‍​സ​ര്‍​മാ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​വ​രു​ടെ ലോ​ഗോ ജ​ഴ്‌​സി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്‌.

ഇ​ത്‌ നി​ബ​ന്ധ​ന​ക​ള്‍​ക്ക്‌ വി​ധേ​യ​മാ​ണ്‌. ബ്രി​ട്ട​ണി​ല്‍ നി​ന്നു​മു​ള്ള ടീ​മു​ക​ള്‍​ക്കൊ​പ്പം മ​റ്റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നെ​യും സം​ഘാ​ട​ക സ​മി​തി സ്വാ​ഗ​തം ചെ​യ്യു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യം ഉ​ള്‍​ക്കൊ​ണ്ടു​ള്ള രീ​തി​യി​ലാ​വും ഈ ​മ​ത്സ​ര​വ​ള്ളം​ക​ളി​യും ന​ട​ത്ത​പ്പെ​ടു​ന്ന​ത്‌. എ​ല്ലാ ടീ​മു​ക​ള്‍​ക്കും ചു​രു​ങ്ങി​യ​ത് മൂ​ന്ന് റൗ​ണ്ട് വ​ള്ളം തു​ഴ​യു​ന്ന​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ നി​യ​മാ​വ​ലി ടീം ​ര​ജി​സ്ട്രേ​ഷ​ന്‍ അ​വ​സാ​നി​ച്ച​തി​നു ശേ​ഷം ന​ട​ത്ത​പ്പെ​ടു​ന്ന ക്യാ​പ്റ്റ​ന്മാ​രു​ടെ യോ​ഗ​ത്തി​ല്‍ അ​റി​യി​ക്കു​ന്ന​തും തു​ട​ര്‍​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

വ​നി​ത​ക​ള്‍​ക്ക്‌ മാ​ത്ര​മാ​യി നെ​ഹ്‌​റു ട്രോ​ഫി മോ​ഡ​ലി​ല്‍ പ്ര​ദ​ര്‍​ശ​ന മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്‌. വ​നി​താ ടീ​മു​ക​ളും മെ​യ് 24നു​ള്ളി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​ങ്ങ​ളി​ലും വ​ള​രെ വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് വ​നി​ത​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​ത്തി​ലു​ണ്ടാ​യ​ത്.

യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ ര​ജ്‌​സ്ട്രേ​ഷ​ൻ, ടീം ​അം​ഗ​ങ്ങ​ളു​ടെ ജ​ഴ്‌​സി, മ​ത്സ​ര​ക്ര​മം ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സം​ഘാ​ട​ക​സ​മി​തി​യു​ടെ പൂ​ർ​ണ​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലും നി​ബ​ന്ധ​ന​ക​ൾ​ക്ക് അ​നു​സ​രി​ച്ചു​മാ​യി​രി​ക്കും ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ടീം ​ര​ജി​സ്ട്രേ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഡി​ക്സ് ജോ​ർ​ജ്ജ് - 074033 12250, ജോ​ർ​ജ് തോ​മ​സ് - 079034 26018, ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി - 074029 35193.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്‌: എ​ബി സെ​ബാ​സ്റ്റ്യ​ൻ - (പ്ര​സി​ഡ​ന്‍റ്) - 07702862186, ജ​യ​കു​മാ​ര്‍ നാ​യ​ര്‍ - (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി) - 07403223066 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

NRI

ഐ​എ​ല്‍​ആ​ര്‍ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി യു​ക്മ; അം​ഗ അ​സോ​സി​യേ​ഷ​നു​ക​ള്‍ വ​ഴി എം​പി​മാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കും

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ പു​തി​യ ത​ല​മു​റ കു​ടി​യേ​റ്റ​ക്കാ​രെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന ഐ​എ​ല്‍​ആ​ര്‍ പ​രി​ഷ്ക്കാ​ര​ങ്ങ​ള്‍, നി​യ​മ​പ​ര​മാ​യി കു​ടി​യേ​റി​യ സ്ക്കി​ല്‍​ഡ് വ​ര്‍​ക്കേ​ഴ്സി​ന്‍റെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് യു​കെ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യൂ​ണി​യ​ന്‍ ഓ​ഫ് യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍​സ് (യു​ക്മ) ദേ​ശീ​യ ത​ല​ത്തി​ല്‍ കാ​മ്പ​യി​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍ അ​റി​യി​ച്ചു.

ഐ​എ​ല്‍​ആ​ര്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​താ കാ​ല​യ​ള​വ് അ​ഞ്ച് വ​ര്‍​ഷ​ത്തി​ല്‍ നി​ന്ന് 10 വ​ര്‍​ഷ​മാ​യി നീ​ട്ടാ​നു​ള്ള യു​കെ സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശം ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​യ​മ​പ​ര​മാ​യി യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യി​രി​ക്കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സ്ക്കി​ല്‍​ഡ് വ​ര്‍​ക്കേ​ഴ്സി​ലും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലും കാ​ര്യ​മാ​യ ഉ​ത്ക​ണ്ഠ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

യു​കെ​യി​ലെ പു​തി​യ ത​ല​മു​റ കു​ടി​യേ​റ്റ മ​ല​യാ​ളി​ക​ളി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും കോ​വി​ഡ് പാ​ന്‍​ഡെ​മി​ക് സ​മ​യ​ത്തോ അ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യോ ഹെ​ല്‍​ത്ത് & സോ​ഷ്യ​ല്‍ കെ​യ​ര്‍, റീ​ട്ടെ​യി​ല്‍, ലോ​ജി​സ്റ്റി​ക്സ് എ​ന്നി​ങ്ങ​നെ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള ഫ്ര​ണ്ട് ലൈ​ന്‍ വ​ര്‍​ക്കേ​ഴ്സാ​യി അ​വ​ശ്യ റോ​ളു​ക​ളി​ലെ വേ​ക്ക​ന്‍​സി​ക​ളി​ലാ​ണ് ജോ​ലി സ്വ​ന്ത​മാ​ക്കി യു​കെ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കു​ന്ന​തി​ന് ആ​രം​ഭി​ച്ച​ത്.

അ​വ​രി​ല്‍ നാ​ട്ടി​ല്‍ നി​ന്നും ജോ​ലി ല​ഭ്യ​മാ​യി വ​ന്ന​വ​രും അ​തേ​പോ​ലെ സ്റ്റു​ഡ​ന്‍റ് വീ​സ​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന് സ്ക്കി​ല്‍​ഡ് വ​ര്‍​ക്കേ​ഴ്സി​ലേ​യ്ക്ക് മാ​റി​യ​വ​രു​മു​ണ്ട്. ഹെ​ല്‍​ത്ത് ആ​ൻ​ഡ് സോ​ഷ്യ​ല്‍ കെ​യ​ര്‍ മേ​ഖ​ല​യി​ല്‍ മാ​ത്രം യു​കെ​യി​ലെ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും മ​ല​യാ​ളി സാ​ന്നി​ധ്യ​മു​ണ്ട്.

രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രു കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് യു​ക്മ നേ​തൃ​ത്വം ന​ല്‍​കു​ന്ന​തി​നാ​യി ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്ത​ത് ബ്രി​ട്ട​നി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി​ക​ളെ ഈ ​മു​ന്നേ​റ്റ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​ക്ക​ണ​മെ​ന്ന താ​ത്പ​ര്യം മു​ന്‍​നി​ര്‍​ത്തി​യാ​ണെ​ന്ന് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ര്‍ നാ​യ​ര്‍ വ്യ​ക്ത​മാ​ക്കി.

ഈ ​വി​ഷ​യ​ത്തി​ല്‍ യു​ക്മ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം യു​ക്മ​യു​ടെ നി​ര​വ​ധി അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളും അ​തേ​പോ​ലെ പു​തി​യ ത​ല​മു​റ​യി​ലെ ഈ ​വി​ഷ​യം ബാ​ധി​ക്കു​ന്ന മ​ല​യാ​ളി​ക​ളും ഉ​ന്ന​യി​ച്ചി​രു​ന്നു. യു​കെ​യി​ലെ ഓ​രോ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ഈ ​വി​ഷ​യം ബാ​ധി​ത​മാ​കു​ന്ന വോ​ട്ട​ര്‍​മാ​രെ അ​ണി​നി​ര​ത്തി ദേ​ശീ​യ ത​ല​ത്തി​ല്‍ ഒ​രു പ്ര​ചാ​ര​ണം ഏ​കോ​പി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും.

നി​ര്‍​ദ്ദി​ഷ്ട ഐ​എ​ല്‍​ആ​ര്‍ മാ​റ്റം ബാ​ധി​ക്കു​ന്ന ഓ​രോ വോ​ട്ട​റും അ​വ​രു​ടെ പ്രാ​ദേ​ശി​ക എം​പി​യെ നേ​രി​ട്ട് കാ​ണാ​നും പു​തി​യ നി​ര്‍​ദേ​ശ​ത്തി​ന്‍റെ ആ​ഘാ​തം അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ക​രി​യ​റി​നെ​യും ദീ​ര്‍​ഘ​കാ​ല സ്ഥി​ര​ത​യെ​യും എ​ങ്ങ​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് വി​ശ​ദീ​ക​രി​ക്കു​ന്ന ഒ​രു രേ​ഖാ​മൂ​ല​മു​ള്ള റ​പ്ര​സെ​ന്‍റേ​ഷ​ന്‍ സ​മ​ര്‍​പ്പി​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ചെ​യ​ര്‍​മാ​നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​കു​ന്ന കാ​മ്പ​യി​ന്‍ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ക​യും മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ സ​ണ്ണി​മോ​ന്‍ മ​ത്താ​യി, പീ​റ്റ​ര്‍ താ​ണോ​ലി​ല്‍ എ​ന്നി​വ​രെ കാ​മ്പ​യി​ന്‍ ഡ​യ​റ​ക്ട​ര്‍​മാ​രാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നും ന​യി​ക്കു​ന്ന​തി​നും റീ​ജ​ണ​ല്‍ ത​ല​ത്തി​ല്‍ യു​ക്മ ദേ​ശീ​യ ക​മ്മ​റ്റി​യി​ലും റീ​ജ​ണ​ല്‍ ക​മ്മ​റ്റി​ക​ളി​ലു​മു​ള്ള​വ​രെ നി​യോ​ഗി​ക്കും.

യു​ക്മ​യു​ടെ പ്രാ​ദേ​ശി​ക അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി ചേ​ര്‍​ന്നാ​വും ഓ​രോ പാ​ര്‍​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ലെ​യും കാ​മ്പ​യി​ന്‍ ക​മ്മി​റ്റി​ക​ളു​ടെ രൂ​പീ​ക​ര​ണം ന​ട​ത്തെ​പ്പെ​ടു​ന്ന​ത്. അം​ഗ അ​സോ​സി​യേ​ഷ​ന്‍ ഇ​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ല്‍, കാ​മ്പ​യി​ന്‍ ക​മ്മി​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും ന​യി​ക്കു​ന്ന​തി​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം റീ​ജ​ണ​ല്‍ ക​മ്മി​റ്റി നേ​രി​ട്ട് ഏ​റ്റെ​ടു​ക്കും. ഈ​യൊ​രു ഘ​ട​ന യു.​കെ​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ഏ​കീ​കൃ​ത​വും ഫ​ല​പ്ര​ദ​വു​മാ​യ ഒ​രു കാ​മ്പ​യി​ന്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് യു​ക്മ ദേ​ശീ​യ ഭ​ര​ണ​സ​മി​തി വി​ല​യി​രു​ത്തു​ന്ന​ത്. .

നി​ര്‍​ദി​ഷ്ട ഐ​എ​ല്‍​ആ​ര്‍ മാ​റ്റ​ങ്ങ​ള്‍​ക്കാ​യു​ള്ള ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ കാ​ല​യ​ള​വ് 2026 ഫെ​ബ്രു​വ​രി​യി​ല്‍ അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് യു​കെ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്. നി​യ​മ​നി​ര്‍​മാ​ണ പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഈ ​വി​ഷ​യം പ​ര​മാ​വ​ധി എം​പി​മാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള രീ​തി​യി​ലാ​ണ് പ്ര​വ​ര്‍​ത്ത​നം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

2026 ജ​നു​വ​രി 10ന് ​മു​ന്‍​പാ​യി യു​കെ​യി​ലെ പ​ര​മാ​വ​ധി പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ക്മ കാ​മ്പ​യി​ൻ ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ക്കു​ക​യും അ​തി​ന്‍റെ മ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. 2026 ജ​നു​വ​രി 10നും ​ജ​നു​വ​രി 25നും ​ഇ​ട​യി​ലാ​യി, ഓ​രോ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം കാ​മ്പെ​യ്ന്‍ ക​മ്മി​റ്റി​യും അ​വ​രു​ടെ പ്രാ​ദേ​ശി​ക എം​പി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ്പോ​യി​ന്‍റ്മെ​ന്‍റ് എ​ടു​ക്കു​ക​യും സാ​ധ്യ​മാ​വു​ക​യാ​ണെ​ങ്കി​ല്‍ എം​പി​മാ​രെ നേ​രി​ട്ട് കാ​ണു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്.

ഓ​രോ മ​ണ്ഡ​ല​ത്തി​ലു​മു​ള്ള പ്ര​തി​നി​ധി​ക​ള്‍ അ​വ​രു​ടെ എം​പി​യെ നേ​രി​ട്ട് കാ​ണു​ക, സ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ക, മു​ന്‍​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന നി​യ​മ​മാ​റ്റ​ങ്ങ​ള്‍ ക​ഠി​നാ​ധ്വാ​നി​ക​ളാ​യ കു​ടി​യേ​റ്റ കു​ടും​ബ​ങ്ങ​ളി​ല്‍ സൃ​ഷ്ടി​ക്കു​ന്ന ജീ​വി​ത ആ​ഘാ​ത​ത്തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ എം​പി​മാ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്നു​ള്ള​താ​ണ് ഇ​തു​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​വ​ബോ​ധം വ​ള​ര്‍​ത്തു​ക എ​ന്ന​തി​ല്‍ ഉ​പ​രി​യാ​യി, നി​ര്‍​ദി​ഷ്ട ഐ​എ​ല്‍​ആ​ര്‍ മാ​റ്റ​ങ്ങ​ള്‍​ക്കാ​യു​ള്ള നി​ര്‍​ദേ​ശം പാ​ര്‍​ല​മെ​ന്‍റി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​മ്പോ​ള്‍ വി​ഷ​യ​ത്തി​ല്‍ ഗൗ​ര​വ​മാ​യി ഇ​ട​പെ​ടു​ന്ന​തി​ന് എംപി​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ഇ​തി​ലൂ​ടെ സ്കി​ല്‍​ഡ് വ​ര്‍​ക്ക​ര്‍ റൂ​ട്ടി​ലു​ള്ള കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നീ​തി ല​ഭ്യ​മാ​കു​മെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് കാ​മ്പയിന്‍റെ ല​ക്ഷ്യം.

എംപി​മാ​ര്‍​ക്ക് ന​ല്‍​കേ​ണ്ടു​ന്ന നി​വേ​ദ​ന​ത്തി​ന്‍റെ മാ​തൃ​ക യു​ക്മ ദേ​ശീ​യ ക​മ്മിറ്റി അം​ഗ അ​സോസി​യേ​ഷ​നു​ക​ള്‍​ക്ക് അ​യ​ച്ചു ന​ല്‍​കും. മ​ന്ത്രി​സ​ഭ​യി​ലും പ്ര​തി​പ​ക്ഷ​ത്തും സ്വാ​ധീ​ന ശ​ക്തി​യു​ള്ള എംപിമാ​രെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​വാ​ന്‍ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

ന​ഴ്സു​മാ​രു​ടെ ശ​മ്പ​ള​വ​ര്‍​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2020ല്‍ ​ഇ​തേ രീ​തി​യി​ല്‍ വി​ജ​യ​ക​ര​മാ​യ കാ​മ്പ​യി​ന്‍ യു​ക്മ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കോ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കോ ദ​യ​വാ​യി ബ​ന്ധ​പ്പെ​ടു​ക: അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍ - 07702862186, ജ​യ​കു​മാ​ര്‍ നാ​യ​ര്‍ - 07403223066.

യു​ക്മ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ള്‍ ഇ​ല്ലാ​തെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്കും ഈ ​കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്കും താ​ഴെ പ​റ​യു​ന്ന ലി​ങ്കി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്.

https://docs.google.com/forms/d/e/1FAIpQLSd0RRK7ZkfDzR15rRidKHlGx3-DHlB1Nf7OUBIGoNKJYG_xIA/viewform

NRI

യു​ക്മ ഫോ​ർ​ച്യൂ​ൺ ബം​മ്പ​ർ: സ​മ്മാ​ന​ങ്ങ​ൾ ശ​നി​യാ​ഴ്ച പ്രി​സ്റ്റ​ണി​ൽ വി​ത​ര​ണം ചെ​യ്യും

പ്രി​സ്റ്റ​ൺ: യു​ക്മ (യൂ​ണി​യ​ൻ ഓ​ഫ് യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ്) സം​ഘ​ടി​പ്പി​ച്ച ഫോ​ർ​ച്യൂ​ൺ ബം​മ്പ​ർ 2025 ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ശ​നി​യാ​ഴ്ച പ്രി​സ്റ്റ​ൺ പാ​ർ​ക്ക് ഹാ​ൾ ഹോ​ട്ട​ൽ ആ​ൻ​ഡ് സ്‌​പാ​യി​ൽ വ​ച്ച് വി​ത​ര​ണം ചെ​യ്യും.

ന​വം​ബ​ർ ഒ​ന്നി​ന് ചെ​ൽ​റ്റ​ൻ​ഹാ​മി​ൽ ന​ട​ന്ന യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ വേ​ദി​യി​ൽ വ​ച്ചാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. മ​ല​യാ​ള സി​നി​മ താ​ര​ങ്ങ​ളാ​യ പ്രേ​മും സ്വാ​സി​ക​യും സെ​ലി​ബ്രി​റ്റി അ​തി​ഥി​ക​ളാ​യെ​ത്തു​ന്ന ഈ ​ഫാ​ഷ​ൻ ഷോ​യു​ടെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യാ​ണ് ഈ ​ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ളു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം.

ക​മ​ൽ​രാ​ജ് മാ​ണി​ക്ക​ത്ത് സം​വി​ധാ​നം ചെ​യ്ത് "തെ​രേ​സാ​സ് ല​ണ്ട​ൻ' പി​ന്തു​ണ ന​ൽ​കു​ന്ന പ​രി​പാ​ടി​യാ​ണി​ത്. പ​തി​നാ​യി​രം പൗ​ണ്ട് സ​മ്മാ​ന​മു​ള്ള യു​ക്മ ഫോ​ർ​ച്യൂ​ൺ ബം​മ്പ​ർ 2025 ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​നാ​യ​ത് ഷെ​ഫീ​ൽ​ഡി​ൽ നി​ന്നു​ള്ള പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ ഫെ​ബി​ൻ ഫി​ലി​പ്പാ​ണ്.

ഷെ​ഫീ​ൽ​ഡ് കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​ണ് ഇ​ദ്ദേ​ഹം. ര​ണ്ടാം സ​മ്മാ​ന​മാ​യ ഒ​രു പ​വ​ൻ സ്വ​ർ​ണ്ണ​നാ​ണ​യം (8gm 22k) ലി​വ​ർ​പൂ​ൾ ലി​മ​യി​ൽ നി​ന്നു​ള്ള വ​യ​നാ​ട് സ്വ​ദേ​ശി ജോ​ബി ദേ​വ​സ്യ​ക്ക് ല​ഭി​ച്ചു.

മൂ​ന്നാം സ​മ്മാ​ന​മാ​യ അ​ര​പ്പ​വ​ൻ സ്വ​ർ​ണ​ത്തി​ന് (4gm 22k) വാ​ട്ഫോ​ർ​ഡി​ൽ നി​ന്നു​ള്ള റാ​ണി സ​ഖ​റി​യ​യും ക​റു​കു​റ്റി സ്വ​ദേ​ശി​യും ഐ​ൽ​സ്ബ​റി മ​ല​യാ​ളി സ​മാ​ജം അം​ഗ​വു​മാ​യ സേ​വി വ​ർ​ഗീ​സും അ​ർ​ഹ​രാ​യി.

കൂ​ടാ​തെ, ര​ണ്ട് ഗ്രാം ​സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന നാ​ലാം സ​മ്മാ​ന​ത്തി​ന് ഏ​ഴ് റീ​ജി​യ​ണു​ക​ളി​ൽ നി​ന്നും കോ​മ​ൺ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നീ​ന കെ. ​ജോ​സ് (വെ​യി​ൽ​സ്), സ​രി​ത ജോ​ബ​ൻ (സൗ​ത്ത് വെ​സ്റ്റ്), ഷി​ബു മാ​ണി (ഈ​സ്റ്റ് ആം​ഗ്ളി​യ), ര​ഘു എ​ൻ. കേ​ശ​വ​ൻ (സൗ​ത്ത് ഈ​സ്റ്റ്), വി.​ആ​ർ. മ​ഹേ​ഷ് (കോ​മ​ൺ), ക​ലാ​മ​ണ്ഡ​ലം രാ​ജേ​ഷ് (ഈ​സ്റ്റ് ആ​ൻ​ഡ് വെ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡ്സ്), സു​ജി​ത് സു​ദ​ർ​ശ​ന​ൻ (നോ​ർ​ത്ത് വെ​സ്റ്റ്), ബി​ൻ​സി കെ. ​ഫി​ലി​പ്പ് (യോ​ർ​ക്ക്ഷ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ) എ​ന്നി​വ​രാ​ണ് നാ​ലാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യ​വ​ർ.

യു​ക്മ "ശ്രേ​ഷ്‌​ഠ മ​ല​യാ​ളി യു​കെ 2025' അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്കു​ള്ള പു​ര​സ്‌​കാ​ര​ദാ​നം, കേ​ര​ള​പൂ​രം 2025 വ​ള്ളം​ക​ളി വി​ജ​യി​ക​ൾ​ക്കു​ള്ള ആ​ദ​രം, പ​തി​നാ​റാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ലെ ക​ലാ​പ്ര​തി​ഭ, ക​ലാ​തി​ല​കം എ​ന്നി​വ​രെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളും സ​മ്മാ​ന വി​ത​ര​ണ​ത്തോ​ടൊ​പ്പം ന​ട​ക്കും.

ഈ ​ച​ട​ങ്ങു​ക​ൾ ഭം​ഗി​യാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി യു​ക്മ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ, ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ർ​ഗീ​സ് ഡാ​നി​യ​ൽ, സ്മി​ത തോ​ട്ടം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ണ്ണി​മോ​ൻ മ​ത്താ​യി, റെ​യ്മോ​ൾ നി​ധീ​രി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പീ​റ്റ​ർ താ​ണോ​ലി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

കു​ര്യ​ൻ ജോ​ർ​ജ്

NRI

യു​ക്മ ശ്രേ​ഷ്ഠ മ​ല​യാ​ളി പു​ര​സ്കാ​ര​ദാ​നം 22ന് ​പ്രി​സ്റ്റ​ണി​ൽ

പ്രി​സ്റ്റ​ൺ: യൂ​ണി​യ​ൻ ഓ​ഫ് യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (യു​ക്മ) ദേ​ശീ​യ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​കെ​യി​ലെ ഫാ​ഷ​ൻ രം​ഗ​ത്ത് ത​രം​ഗ​മാ​യി മാ​റി​യ മാ​ണി​ക്ക​ത്ത് ഇ​വ​ന്‍റ്സു​മാ​യി ചേ​ര്‍​ന്ന് നോ​ർ​ത്ത് വെ​സ്റ്റി​ലെ പ്രി​സ്റ്റ​ൺ പാ​ർ​ക്ക് ഹാ​ൾ ഹോ​ട്ട​ൽ ആ​ൻ​ഡ് സ്പാ​യി​ൽ വ​ച്ച് യു​ക്മ "ശ്രേ​ഷ്ഠ മ​ല​യാ​ളി 2025' പു​ര​സ്കാ​ര​ദാ​ന​വും - മാ​ണി​ക്ക​ത്ത് ഇ​വ​ന്‍റ്സ് ഫാ​ഷ​ൻ ഷോ ​ആ​ൻ​ഡ് സൗ​ന്ദ​ര്യ​മ​ത്സ​ര​വും ഈ ​മാ​സം 22ന് ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്നു.

മാ​ണി​ക്ക​ത്ത് ഇ​വ​ന്‍റ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന "മി​സ് & മി​സി​സ് മ​ല​യാ​ളി യു​കെ 2025' എ​ന്ന പ​രി​പാ​ടി​യ്ക്കൊ​പ്പ​മാ​വും യു​ക്മ​യു​ടെ അ​വാ​ർ​ഡ് ദാ​ന​വും മ​റ്റ് പ​രി​പാ​ടി​ക​ളും ന​ട​ക്കും. ഒ​രു ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു നി​ല്‍​ക്കു​ന്ന സം​ഗീ​ത - നൃ​ത്ത ഇ​ന​ങ്ങ​ൾ​ക്കൊ​പ്പം വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളും കോ​ർ​ത്തി​ണ​ക്കി ഒ​രൊ​റ്റ മ​ത്സ​ര​ത്തി​ന​പ്പു​റം മി​സി​സ് മ​ല​യാ​ളി യു​കെ, മി​സ് മ​ല​യാ​ളി യു​കെ, മി​സ് ടീ​ൻ മ​ല​യാ​ളി യു​കെ, ലി​റ്റി​ൽ മ​ല​യാ​ളി മ​ങ്ക ആ​ൻ​ഡ് ശ്രീ​മാ​ൻ, മ​ല​യാ​ളി ശ്രീ​മാ​ൻ യു​കെ എ​ന്നി​ങ്ങ​നെ നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​ത്.

"മി​സ് ആ​ൻ​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ 2025' എ​ന്ന പ​രി​പാ​ടി​യു​ടെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലെ സെ​ലി​ബ്രി​റ്റി അ​തി​ഥി​ക​ളാ​യ പ്രേ​മും സ്വാ​സി​ക​യും പ​ങ്കെ​ടു​ക്കു​ക​യും ഫൈ​ന​ലി​സ്റ്റു​ക​ളു​മാ​യി വേ​ദി പ​ങ്കി​ടു​ക​യും ചെ​യ്യും. ക​മ​ൽ രാ​ജ് മാ​ണി​ക്ക​ത്താ​ണ് ഈ ​ഷോ സം​വി​ധാ​നം ചെ​യ്ത് ആ​ശ​യ​രൂ​പീ​ക​ര​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​ത്ത വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള​ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. യു​കെ​യി​ലു​ട​നീ​ള​മു​ള്ള ഏ​തൊ​രു മ​ല​യാ​ളി​ക്കും മ​ല​യാ​ളി അ​ഭി​മാ​ന​ത്തി​ന്‍റെ ഈ ​ഐ​ക്ക​ണി​ക് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. ഫാ​ഷ​ൻ, വി​നോ​ദം എ​ന്നി​വ നി​റ​ഞ്ഞ ഒ​രു മു​ഴു​വ​ൻ ദി​വ​സ​ത്തെ പ​രി​പാ​ടി​യി​ൽ നൃ​ത്ത​സം​വി​ധാ​ന പ്ര​ക​ട​ന​ങ്ങ​ൾ, അ​തി​ശ​യി​പ്പി​ക്കു​ന്ന ഫാ​ഷ​ൻ ഷോ, ​സെ​ലി​ബ്രി​റ്റി​ക​ളു​ടെ അ​വ​ത​ര​ണ​ങ്ങ​ൾ, പ്ര​ഫ​ഷ​ണ​ൽ പ്രൊ​ഡ​ക്ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07774966980. ഈ ​വ​ർ​ഷ​ത്തെ യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​ക​ളു​ടെ ക​ലാ​തി​ല​കം - ക​ലാ​പ്ര​തി​ഭ പ​ട്ട​ങ്ങ​ള്‍ ല​ഭി​ച്ച​വ​രെ​യും ആ​ദ​രി​ക്കും. ഇ​തോ​ടൊ​പ്പം യു​ക്മ കേ​ര​ളാ​പൂ​രം 2025 വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ളി​ലെ ജേ​താ​ക്ക​ളേ​യും വേ​ദി​യി​ൽ ആ​ദ​രി​ക്കും. കൂ​ടാ​തെ യു​ക്മ​യു​ടെ മെ​ഗാ സ​മ്മാ​ന​പ​ദ്ധ​തി​യാ​യ "യു​ക്മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി - 2025' പ​ദ്ധ​തി​യു​ടെ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും അ​ന്നേ ദി​വ​സം ന​ട​ത്ത​പ്പെ​ടും.

യു​കെ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ള്ള​തും പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​വ​ർ, ജീ​വ​കാ​രു​ണ്യ - സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​തും മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വി​വി​ധ സ​ഹാ​യ​ങ്ങ​ൾ ന​ല്‍​കി​യി​ട്ടു​ള്ള​തു​മാ​യ ഏ​താ​നും ചി​ല ആ​ളു​ക​ളെ കൂ​ടി ആ​ദ​രി​ക്കു​ന്ന​തി​നും യു​ക്മ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

യു​ക്മ​യു​ടെ അം​ഗ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, യു​ക്മ പ്ര​തി​നി​ധി​ക​ൾ, യു​ക്മ​യു​ടെ വി​വി​ധ പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് ആ​ദ​രി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് ബോ​ധ്യ​മു​ള്ള​വ​രു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ബ​യോ​ഡേ​റ്റ സ​ഹി​തം ന​ൽ​കാ​വു​ന്ന​താ​ണ്.

യു​ക്മ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സ​ബ് ക​മ്മി​റ്റി ഇ​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും. ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട​ത് സെ​ക്ര​ട്ട​റി​യു​ടെ ഇ-​മെ​യി​ലി​ലാ​ണ് ([email protected]). ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15 ന​വം​ബ​ർ 2025 വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ.

കു​ര്യ​ൻ ജോ​ർ​ജ്

NRI

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള 11ന്

​ല​ണ്ട​ൻ: വി​ഗ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന യു​ക്മ - റോ​സ്റ്റ​ർ കെ​യ​ർ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ ക​ലാ​മേ​ള ഈ ​മാ​സം 11ന് ​വി​ഗ​ണി​ൽ വ​ച്ച് ന​ട​ക്കും. ഡീ​ൻ ട്ര​സ്റ്റ് വി​ഗ​ൻ അ​ങ്ക​ണ​ത്തി​ലെ വി​വി​ധ വേ​ദി​ക​ളി​ലാ​യി പ​രി​പാ​ടി​ക​ൾ അ​രേ​ങ്ങ​റും.

ഒ​രാ​ൾ​ക്ക് മൂ​ന്ന് വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലും ര​ണ്ട് ഗ്രൂ​പ്പ് ഇ​ന​ത്തി​ലും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. മ​ത്സ​രാ​ർ​ഥി​ക​ളെ പ്രാ​യം അ​നു​സ​രി​ച്ച് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചി​രി​ക്കു​ന്നു. അ​ത​നു​സ​രി​ച്ച് കി​ഡ്സ്, സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ, സൂ​പ്പ​ർ സീ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ക​ലാ​മേ​ള​യ്ക്ക് പി​ന്തു​ണ​യു​മാ​യി നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ളാ​യ യു​ക്മ നാ​ഷ​ന​ൽ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, പി​ആ​ർ​ഒ കു​ര്യ​ൻ ജോ​ർ​ജ്, യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ അ​ല​ക്സ് വ​ർ​ഗീ​സ്, സാം​സ്കാ​രി​ക വേ​ദി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജാ​ക്സ​ൺ തോ​മ​സ്, നാ​ഷ​ണ​ൽ എ​ക്സി​ക്യു​ട്ടീ​വ് ബി​ജു പീ​റ്റ​ർ എ​ന്നി​വ​ർ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​യോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​രാ​കു​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​നോ​ജ് വ​ർ​ഗീ​സ്, ആ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജീ​വ്, ട്ര​ഷ​റ​ർ ഷാ​രോ​ൺ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യി​ൽ മ​ത്സ​രി​ച്ച് വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്കും ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്കും ന​വം​ബ​ർ ഒ​ന്നി​ന് ചെ​ൽ​റ്റ​ൻ​ഹാ​മി​ൽ ന​ട​ക്കു​ന്ന യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ന​ൽ ഭാ​ര​വാ​ഹി​ക​ളെ സ​മീ​പി​ക്കു​ക: രാ​ജീ​വ് - +44 757 222752, സ​നോ​ജ് വ​ർ​ഗീ​സ് - +44 7411 300076, ഷാ​ജി വാ​ര​കു​ടി - +44 7727 604242.

Latest News

Corehub Up