Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vellapally Natesan

മുഖ്യമന്ത്രിക്കായി വേവോളം കാത്തിരുന്നു, ഇനി ആറുവോളം കാത്തിരിക്കാമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കാമെന്ന് വെള്ളാപ്പള്ളി നടേശൻ. വേവോളം കാത്തിരുന്നു, ഇനി ആറോളം കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആണെന്നും, അത് പറയാൻ താൻ ആളല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

കഴിഞ്ഞ 10 വർഷത്തെ പിണറായി വിജയന്‍റെ ഭരണത്തെയും വെള്ളാപ്പള്ളി പ്രകീർത്തിച്ചു. കേരളത്തിൽ പിണറായി വിജയനെപ്പോലെ മാധ്യമങ്ങൾ വേട്ടയാടിയ മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.

പിണറായി സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ തയാറായില്ല. സർക്കാരിന്‍റെ കുറ്റങ്ങൾ മാത്രമാണ് മാധ്യമങ്ങൾ ചർച്ച ചെയ്തത്. പിണറായിയെ ഇപ്പോഴത്തെ അവസ്ഥയിലാക്കിയത് മാധ്യമങ്ങളുടെ നിരന്തരമായ വേട്ടയാടലാണ്.

ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ തരിപ്പണമായത് അംഗീകരിക്കുന്നു. വരാനിരിക്കുന്ന യുഡിഎഫ് സർക്കാരിന് നല്ല ഭരണം കാഴ്ചവയ്ക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Kerala

സ​മു​ദാ​യ നേ​താ​ക്ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി ഒ​ഴി​വാ​ക്ക​ണം; സ​തീ​ശ​ന് മു​ന്ന​റി​യി​പ്പു​മാ​യി നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: സ​മു​ദാ​യ നേ​താ​ക്ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി വി.​ഡി.​സ​തീ​ശ​ൻ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്ത്. എ​സ്എ​ൻ​ഡ‍ി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ മു​ഖ്യ​മ​ന്ത്രി കാ​റി​ല്‍ ക​യ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​തീ​ശ​ന്‍റെ പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്കം.

തു​ട​ര്‍​ന്ന് സ​തീ​ശ​നെ​തി​രെ വെ​ള്ളാ​പ്പ​ള്ളി​യും എ​ന്‍​എ​സ്എ​സ് നേ​താ​വ് ജി. ​സു​കു​മാ​ര​ന്‍ നാ​യ​രും രം​ഗ​ത്തെ​ത്തി. പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ​തീ​ശ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​മു​ദാ​യ​ങ്ങ​ളും മ​ത​ങ്ങ​ളും ത​മ്മി​ൽ ശ​ത്രു​ത ഉ​ണ്ടാ​ക​രു​തെ​ന്നും സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത ഉ​ണ്ടാ​ക്ക​രു​തെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സ് നി​ല​പാ​ട്.

അ​ത് മാ​ത്ര​മാ​ണ് താ​ൻ പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സ​മു​ദാ​യ നേ​താ​ക്ക​ളെ പി​ണ​ക്കേ​ണ്ട​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം. ഇ​വ​രെ പി​ണ​ക്കി​യാ​ൽ നാ​ലു ജി​ല്ല​ക​ളി​ൽ പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​യു​ന്നു.

 

 

 

 

Kerala

ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് ലീ​ഗ് നേ​താ​ക്ക​ളു​ടെ അ​നീ​തി​യെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

തൃ​​​ശൂ​​​ർ: മു​​​സ്‌​​ലി​​മി​​ന് എ​​​തി​​​രേ​​​യ​​​ല്ല താ​​​ൻ പ​​​റ​​​ഞ്ഞ​​​തെ​​​ന്നും ലീ​​​ഗി​​​ലെ ചി​​​ല നേ​​​താ​​​ക്ക​​​ൾ കാ​​​ണി​​​ച്ച അ​​​നീ​​​തി ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച​​​പ്പോ​​​ൾ​​മു​​സ്‌​​ലിം​​​വി​​​രോ​​​ധ​​​മാ​​​ക്കി​​​യെ​​​ന്നും എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ൻ. തൃ​​​ശൂ​​​ർ യൂ​​​ണി​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ആ​​​ദ​​​ര സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സാ​​​മൂ​​​ഹി​​​ക നീ​​​തി​​​യും രാ​​ഷ്‌​​ട്രീ​​​യ​​​നീ​​​തി​​​യും എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണ്. അ​​​സം​​​ബ്ലി, പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളിൽ പ്രാ​​​തി​​​നി​​​ധ്യം വേ​​​ണ്ടേ? സാ​​​ന്പ​​​ത്തി​​​ക - വി​​​ദ്യാ​​​ഭ്യാ​​​സ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ സാ​​​മൂ​​​ഹി​​​ക​​​നീ​​​തി പാ​​​ലി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​ത​​​ല്ലേ? ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്ഥാ​​​പി​​​ച്ചി​​​ട്ട് അ​​​വി​​​ടെ ഗു​​​രു​​​വി​​​ന്‍റെ ചി​​​ത്രം​​​പോ​​​ലും സ്ഥാ​​​പി​​​ച്ചി​​​ല്ല. യോ​​​ഗ്യ​​​രാ​​​യ ശ്രീ​​​നാ​​​രാ​​​യ​​​ണീ​​​യ​​​ർ ഉ​​​ണ്ടാ​​​യി​​​ട്ടും അ​​​വ​​​രെ​​​യൊ​​​ന്നും അ​​​വി​​​ടെ വി​​​സി​​​യാ​​​ക്കി​​​യി​​​ല്ല. ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച​​​പ്പോ​​​ൾ എ​​​തി​​​ർ​​​പ്പു​​​മാ​​​യി വ​​​ന്ന​​​ത് ലീ​​​ഗു​​​കാ​​​രാ​​​ണെ​​​ന്നും വെ​​​ള്ളാ​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.

Kerala

മുസ്‌ലിം ലീഗും ഞാനും ഒരിക്കല്‍ അണ്ണനും തമ്പിയുമായിരുന്നു, കാര്യം സാധിച്ചപ്പോള്‍ ഒഴിവാക്കി: വെള്ളാപ്പള്ളി

ആലപ്പുഴ: മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമുദായിക സംവരണം വേണമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി മുസ്‌ലിം ലീഗ് കാര്യം സാധിച്ചപ്പോള്‍ ഒഴിവാക്കിയെന്നു വെള്ളാപ്പള്ളി പറഞ്ഞു.

മുസ്‌ലിം ലീഗും താനും ഒരിക്കല്‍ അണ്ണനും തമ്പിയുമായിരുന്നുവെന്നും ഡല്‍ഹിയില്‍ അടക്കം സമരം നടത്താന്‍ ലക്ഷങ്ങള്‍ ചെലവാക്കിയിട്ടുണ്ട്. അവരുടെ കാര്യം നേടി കഴിഞ്ഞപ്പോള്‍ ഒഴിവാക്കി. ഇതാണോ ഒന്നിച്ച് സമരം ചെയ്യുന്നവര്‍ ചെയ്യേണ്ടത്.

യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ വിദ്യഭ്യാസ സംവരണം നേടിത്തരാം എന്ന് പറഞ്ഞു. പിന്നീട് ആലുവ മണപ്പുറത്ത് കണ്ട ഭാവം നടിച്ചില്ല. മലപ്പുറത്ത് ലീഗിന് മാത്രം 17 കോളജ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പേര് തന്നെ മുസ്‌ലിം ലീഗ് എന്നാണ്. അതിന്‍റെ അർഥം മുസ്‌ലിം കൂട്ടായ്മ എന്നാണ്. ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പോലും ഇതര മതസ്ഥരില്ല. സമുദായത്തിന്‍റെ ദുഃഖമാണ് പറയുന്നത്. കരയുന്ന കുഞ്ഞിനെ പാലുള്ളു. കരഞ്ഞതു കൊണ്ട് പ്രാധാന്യം കിട്ടി. നമ്മളെ സഹായിക്കുന്നവരെ നമ്മള്‍ ഇഷ്ടപെടണം.

എല്‍ഡിഎഫ് സർക്കാർ ആയതു കൊണ്ടാണ് സാമൂഹിക പെന്‍ഷന്‍ വിതരണം ചെയ്തതെന്നും അത് അടിസ്ഥാന വര്‍ഗത്തിനാണ് ലഭിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Kerala

സ്വ​ർ​ണ​പ്പാ​ളി വി​ഷ​യം പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ആ​യു​ധം മാ​ത്രം; തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വാ​ധീ​നി​ക്കി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദം സ്വാ​ധീ​നി​ക്കി​ല്ലെ​ന്ന് എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. ശ​ബ​രി​മ​ല വി​ഷ​യം പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ആ​യു​ധം മാ​ത്ര​മാ​ണ്. അ​ത് ജ​നം തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു.

സ്വ​ര്‍​ണം ക​ട്ട​വ​ര്‍ ഓ​രോ​രു​ത്ത​രാ​യി ജ​യി​ലി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സം​സ്ഥാ​ന ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​കി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു.

മൂ​ന്ന് മു​ന്ന​ണി​ക​ളും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ ഈ​ഴ​വ സ​മു​ദാ​യ​ത്തി​ന് കാ​ര്യ​മാ​യ പ​രി​ഗ​ണ​ന ന​ല്‍​കി​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Latest News

Corehub Up