x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളാ​പ്പ​ള്ളി​യു​ടേ​ത് ക​വ​ല ച​ട്ട​മ്പി​ക​ളു​ടെ ഭാ​ഷ; ആ​ഞ്ഞ​ടി​ച്ച് വി.​എം.​സു​ധീ​ര​ൻ


Published: June 23, 2026 12:50 PM IST | Updated: June 23, 2026 12:51 PM IST

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ ക​ടു​പ്പി​ച്ച് വി.​എം.​സു​ധീ​ര​ൻ. മു​ൻ മൈ​ക്രോ​ഫി​നാ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ കെ.​കെ. മ​ഹേ​ശ​ന്‍റെ മ​ര​ണ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​ത് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ആ​കെ പ​രി​ഭ്രാ​ന്ത​നാ​ക്കി.

ശ്രീ​നാ​രാ​യ​ണ​ഗു​രു​വും എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ഉ​ദാ​ത്ത​മാ​യ ആ​ശ​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് വെ​ള്ളാ​പ്പ​ള്ളി ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ കാ​ര്യ​പ്രാ​പ്തി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും സു​ധീ​ര​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഹേ​ശ​ന്‍റെ മ​ര​ണ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് താ​നും മ​ഹേ​ശ​ന്‍റെ ഭാ​ര്യ​യും മു​ൻ​പ് പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത് ന​ൽ​കി​യി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. വെ​ള്ളാ​പ്പ​ള്ളി​യു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ടാ​ണ് പി​ണ​റാ​യി​ക്ക് സം​ഭ​വി​ച്ച ഏ​റ്റ​വും വ​ലി​യ ദു​ര​ന്തം. കേ​സി​ൽ നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹേ​ശ​ന്‍റെ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി തി​ങ്ക​ളാ​ഴ്ച സ​ർ​ക്കാ​രി​ന് കൈ​മാ​റി​യ​താ​യും സു​ധീ​ര​ൻ വ്യ​ക്ത​മാ​ക്കി.

Tags : V.M. Sudheeran Vellapally Natesan k.k.mahesan death case

Recent News

Corehub Up