x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ട്; പി.​വി.​ശ്രീ​നി​ജി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം


Published: June 23, 2026 11:48 AM IST | Updated: June 23, 2026 12:48 PM IST

കൊ​ച്ചി: കു​ന്ന​ത്തു​നാ​ട് മു​ന്‍ എം​എ​ല്‍​എ​യും സി​പി​എം നേ​താ​വു​മാ​യ പി.​വി.​ശ്രീ​നി​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന പ​രാ​തി​യി​ല്‍ വി​ജി​ല​ൻ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തി​ന്‍റെ സി​എ​സ്ആ​ര്‍ ഫ​ണ്ട് വാ​ങ്ങി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ല്‍ ഒ​രു കോ​ടി തൊ​ണ്ണൂ​റു ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​ണ് ആ​രോ​പ​ണം.

'സ്ലേ​റ്റ്' എ​ന്ന പേ​രി​ല്‍ കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ലെ സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ല്‍ ന​ട​പ്പാ​ക്കി​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​ണ് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ലേ​ക്ക് വ​രു​ന്ന​ത്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ബി​പി​സി​എ​ല്ലി​ന്‍റെ സി​എ​സ്ആ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. സെ​ന്‍റ് തെ​രേ​സാ​സ് വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യാ​യി​രു​ന്നു ന​ട​ത്തി​പ്പു​കാ​ര്‍.

2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ ഈ ​പ​ദ്ധ​തി​യു​ടെ പേ​രി​ൽ യാ​തൊ​രു പ്ര​വ​ർ​ത്ത​ന​വും ന​ട​ന്നി​ട്ടി​ല്ലെ​ന്നും, പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ പ​ണ​പ്പി​രി​വ് ന​ട​ത്തി​യെ​ന്നു​മാ​ണ് പ​രാ​തി. പി.​വി. ശ്രീ​നി​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ല​ത്ത് ന​ൽ​കി​യ പ​രാ​തി​യി​ൽ, പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. അ​തേ​സ​മ​യം അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും കാ​ര്യ​ങ്ങ​ൾ വി​ജി​ല​ൻ​സി​നു മു​ന്നി​ൽ വ്യ​ക്ത​മാ​യി ബോ​ധി​പ്പി​ക്കു​മെ​ന്നും പി.​വി. ശ്രീ​നി​ജി​ൻ പ്ര​തി​ക​രി​ച്ചു

Tags : PV Sreenijin Vigilance Inquiry

Recent News

Corehub Up