x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എ​ച്ച്എ​സ് ത​ര്‍​ക്ക​ത്തി​ല്‍ ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്; ആ​രോ​ഗ്യ​വ​കു​പ്പി​ന് നി​ര്‍​ണാ​യ​കം

കൊച്ചി ബ്യൂറോ
Published: June 23, 2026 11:56 AM IST | Updated: June 23, 2026 11:56 AM IST

കൊ​ച്ചി: ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു നി​ന്നു ഡോ. ​കെ.​ജെ. റീ​ന​യെ നീ​ക്കി​യ​തു സ്റ്റേ ​ചെ​യ്ത കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ജ​സ്റ്റീസ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആ​ണ് വി​ധി പ​റ​യു​ക.

2026 ഫെ​ബ്രു​വ​രി​യി​ല്‍ ഡോ. ​റീ​ന​യു​ടെ നി​യ​മ​ന കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച​താ​ണെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ ഇ​ന്ന​ലെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് കെ.​ജെ. റീ​ന​യെ മാ​റ്റു​ക​യും അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​റാ​യ ഡോ. ​വി. മീ​നാ​ക്ഷി​ക്ക് ചു​മ​ത​ല ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. എ​റ​ണാ​കു​ളം പ​ബ്ലി​ക് ഹെ​ല്‍​ത്ത് ല​ബോ​റ​ട്ട​റി ഡ​യ​റ​ക്ട​ര്‍ ആ​യാ​ണ് ഡോ. ​റീ​ന​യെ മാ​റ്റി നി​യ​മി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് റീ​ന അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്.

സ്ഥ​ലം മാ​റ്റ​ത്തി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും ട്രൈ​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വ് വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​തെ​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ത​സ്തി​ക അ​പ്ഗ്രേ​ഡ് ചെ​യ്ത ശേ​ഷ​മാ​ണ് ഡോ. ​റീ​ന​യെ എ​റ​ണാ​കു​ളം റീ​ജ​ണ​ല്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ല​ബോ​റ​ട്ട​റി ചു​മ​ത​ല​യി​ലേ​ക്കു മാ​റ്റി​യ​തെ​ന്നും സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണു സ്ഥ​ലം മാ​റ്റ​മെ​ന്നും ആ​ദ്യ ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ തി​രു​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി എ​ന്നു​മാ​യി​രു​ന്നു ഡോ. ​റീ​ന​യു​ടെ വാ​ദം.

അ​തേ​സ​മ​യം, ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ആ​സ്ഥാ​ന​ത്ത് ക​സേ​രക​ളി​യു​ടെ അ​വ​സ്ഥ​യാ​ണ് നി​ല​വി​ല്‍. സ്ഥ​ലം മാ​റ്റ​ത്തി​ന് സ്റ്റേ ​നേ​ടി​യ ഡോ. ​റീ​ന​യും സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല ന​ല്‍​കി​യ ഡോ. ​മീ​നാ​ക്ഷി​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ഫീ​സി​ല്‍ മു​ഖാ​മു​ഖം ക​സേ​ര​ക​ളി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു.

Tags : High Court verdict DHS dispute

Recent News

Corehub Up