x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ ബ​സി​ന് തീ​പി​ടി​ച്ചു ; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു


Published: June 23, 2026 11:54 AM IST | Updated: June 23, 2026 11:56 AM IST

ക​ണ്ണൂ​ർ: വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ഉം​റ തീ​ർ​ഥാ​ട​ക​രു​മാ​യി പോ​യ ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു. മ​ട്ട​ന്നൂ​ർ ശി​വ​പു​ര​ത്ത് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ൽ 42 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്നും ഉം​റ തീ​ർ​ഥാ​ട​ക​രു​മാ​യി ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. ബ​സി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​തോ​ടെ യാ​ത്ര​ക്കാ​രെ ഉ​ട​ൻ ത​ന്നെ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

മ​ട്ട​ന്നൂ​രി​ൽ നി​ന്നും അ​ഗ്‌​നി​ശ​മ​ന സേ​ന​യെ​ത്തി​യെ​ങ്കി​ലും ബ​സ് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ര​ണ്ടു ക​ട​ക​ൾ​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു.

Tags : Tourist bus fire mattanur

Recent News

Corehub Up