x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാ​ര​ക്ക​ര ടി​പ്പ​ർ അ​പ​ക​ടം; ഡ്രൈ​വ​ർ​ക്ക് ഹെ​വി ലൈ​സ​ൻ​സി​ല്ല


Published: June 23, 2026 12:30 PM IST | Updated: June 23, 2026 12:33 PM IST

കൊ​ട്ടാ​ര​ക്ക​ര: നീ​ലേ​ശ്വ​രം ടി​പ്പ​ർ അ​പ​ക​ട​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​ർ​ക്ക് ഹെ​വി ലൈ​സ​ൻ​സി​ല്ലെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ. ഒ​രു മാ​സം മു​ൻ​പാ​ണ് ഇ​യാ​ൾ ഗ​ൾ​ഫി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ടി​പ്പ​ർ ലോ​റി​യി​ലെ ജി​പി​എ​സ് സം​വി​ധാ​നം ഓ​ഫാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു.

അ​മി​ത​വേ​ഗ​ത​യാ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി. ടി​പ്പ​ർ ലോ​റി​ക്ക് 17 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. മു​ൻ​പും പ​ല​ത​വ​ണ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഈ ​വാ​ഹ​നം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ള്ള​താ​ണെ​ന്നും അ​പ​ക​ട​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ വാ​ഹ​ന​ത്തി​ന്‍റെ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കി​യെ​ന്നും ആ​ർ​ടി​ഒ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് ഈ ​വാ​ഹ​ന​ത്തി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ നി​ല​വി​ൽ വാ​ഹ​ന​ത്തി​ന്‍റെ ഫി​റ്റ്ന​സി​ൽ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ട്. കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണോ ഈ ​വാ​ഹ​ന​ത്തി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റും അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രു സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​യ​ട​ക്കം മൂ​ന്നു​പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്.

Tags : tipper accident kottarakkara license

Recent News

Corehub Up