Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vibhav Suryavanshi

സൂര്യാ! ത​​ല്ല​​രു​​ത്, പ്ലീ​​സ്..

ചു​​മ്മാ ക​​ണ്ണി​​ല്‍​ക്ക​​ണ്ട​​വ​​രെ ത​​ല്ലി ഹീ​​റോ ആ​​യ​​ത​​ല്ല. ജ​​സ്പ്രീ​​ത് ബും​​റ, ജോ​​ഷ് ഹെ​​യ്‌​​സ​​ല്‍​വു​​ഡ്, ട്രെ​​ന്‍റ് ബോ​​ള്‍​ട്ട്, ഭു​​വ​​നേ​​ശ്വ​​ര്‍ കു​​മാ​​ര്‍, ടിം ​​ഡേ​​വി​​ഡ്... എ​​ന്നി​​ങ്ങ​​നെ നീ​​ളു​​ന്ന ലോ​​കോ​​ത്ത​​ര താ​​ര​​ങ്ങ​​ളെ തെ​​ര​​ഞ്ഞു​​പി​​ടി​​ച്ച് ത​​ല്ലി​​ച്ച​​ത​​ച്ച​​വ​​നാ​​ണ് വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യെ​​ന്ന ബാ​​റ്റ​​ര്‍.

അ​​തു​​കൊ​​ണ്ടു​​ത​​ന്നെ 15-ാം വ​​യ​​സി​​ല്‍ ഭൂ​​ഗോ​​ള​​ത്തി​​ലെ സ​​ക​​ല ബൗ​​ള​​ര്‍​മാ​​രു​​ടെ​​യും പേ​​ടിസ്വ​​പ്‌​​ന​​മാ​​യി​​ മാ​​റി ഈ ​​ബി​​ഹാ​​റി​​ പ​​യ്യ​​ന്‍. ക്രി​​ക്ക​​റ്റ് ബോ​​ള്‍ കൈ​​യി​​ലെ​​ടു​​ക്കു​​ന്ന സ​​ക​​ല​​രു​​ടെ​​യും ചി​​ന്ത ഒ​​ന്നു മാ​​ത്രം; പ​​ന്ത് എ​​വി​​ടെ പി​​ച്ച് ചെ​​യ്യി​​ച്ചാ​​ല്‍ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി സി​​ക്‌​​സ​​ര്‍ പ​​റ​​ത്താ​​തി​​രി​​ക്കും..? ആ ​​ചി​​ന്ത​​കൊ​​ണ്ടു ഫ​​ല​​മി​​ല്ലെ​​ന്നു കാ​​ണു​​മ്പോ​​ള്‍ ദ​​യ​​നീ​​യ​​മാ​​യ ഒ​​രു നോ​​ട്ടം, ത​​ല്ല​​രു​​ത് പ്ലീ​​സ് എ​​ന്നു മ​​ന​​സി​​ല്‍ പ​​റ​​യു​​ന്ന ഭാ​​വം...

2026 ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് (17 പ​​ന്തി​​ല്‍ 52), ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സ് (18 പ​​ന്തി​​ല്‍ 31), മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് (14 പ​​ന്തി​​ല്‍ 39), നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു (26 പ​​ന്തി​​ല്‍ 78) വ​​മ്പ​​ന്മാ​​രെ മാ​​ത്ര​​മാ​​ണ് വൈ​​ഭ​​വ് ത​​ല്ലി​​ത്ത​​ക​​ര്‍​ത്ത​​ത്.

300 സ്‌​​ട്രൈ​​ക്ക് റേ​​റ്റ്

സ​​ര്‍ ഡോ​​ണ്‍ ബ്രാ​​ഡ്മാ​​നു​​പോ​​ലും ക​​രി​​യ​​ര്‍ അ​​വ​​സാ​​നി​​ച്ച​​പ്പോ​​ള്‍ സ്‌​​ട്രൈ​​ക്ക് റേ​​റ്റി​​ല്‍ 100 എ​​ന്ന പൂ​​ര്‍​ണ​​ത കൈ​​വ​​രി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. എ​​ന്നാ​​ല്‍, ഐ​​പി​​എ​​ല്ലി​​ല്‍ 11 മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ച​​രി​​ത്രം മാ​​ത്ര​​മു​​ള്ള വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യു​​ടെ സ്‌​​ട്രൈ​​ക്ക് റേ​​റ്റ് 229.44.
റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന് എ​​തി​​രേ 26 പ​​ന്തി​​ല്‍ 78 റ​​ണ്‍​സ് നേ​​ടി​​യ​​പ്പോ​​ള്‍ വൈ​​ഭ​​വി​​ന്‍റെ സ്‌​​ട്രൈ​​ക്ക് റേ​​റ്റ് 300. ട്വ​​ന്‍റി-20​​യി​​ല്‍ വൈ​​ഭ​​വ് 50+ സ്‌​​കോ​​ര്‍ 300+ സ്‌​​ട്രൈ​​ക്ക് റേ​​റ്റി​​ല്‍ നേ​​ടു​​ന്ന​​ത് ഇ​​തു മൂ​​ന്നാം ത​​വ​​ണ. ഈ ​​നേ​​ട്ട​​ത്തി​​ല്‍ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന്‍റെ കി​​റോ​​ണ്‍ പൊ​​ള്ളാ​​ര്‍​ഡ് (നാ​​ല്) മാ​​ത്ര​​മാ​​ണ് സൂ​​ര്യ​​വം​​ശി​​ക്കു മു​​ന്നി​​ലു​​ള്ള​​ത്.

സി​​ക്‌​​സ് ഇ​​ഷ്ടം

ഐ​​പി​​എ​​ല്ലി​​ല്‍ ഇ​​തു​​വ​​രെ​​യു​​ള്ള സൂ​​പ്പ​​ര്‍ താ​​ര​​ങ്ങ​​ള്‍ എ​​ല്ലാം സി​​ക്‌​​സി​​നേ​​ക്കാ​​ള്‍ കൂ​​ടു​​ത​​ല്‍ ഫോ​​ര്‍ അ​​ടി​​ച്ച​​വ​​രാ​​ണ്. വി​​രാ​​ട് കോ​​ഹ്‌ലി: 297 ​​സി​​ക്‌​​സ്, 785 ഫോ​​ര്‍. രോ​​ഹി​​ത് ശ​​ര്‍​മ: 309 സി​​ക്‌​​സ്, 651 ഫോ​​ര്‍. എം.​​എ​​സ്. ധോ​​ണി: 264 സി​​ക്‌​​സ്, 375 ഫോ​​ര്‍. സു​​രേ​​ഷ് റെ​​യ്‌​​ന: 203 സി​​ക്‌​​സ്, 506 ഫോ​​ര്‍. എ​​ന്നാ​​ല്‍, സൂ​​ര്യ​​വം​​ശി നേ​​രേ മ​​റി​​ച്ചാ​​ണ്. ഫോ​​റി​​നേ​​ക്കാ​​ള്‍ സി​​ക്‌​​സി​​നോ​​ടാ​​ണ് താ​​ത്പ​​ര്യം. ഐ​​പി​​എ​​ല്ലി​​ല്‍ 11 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് സൂ​​ര്യ​​വം​​ശി പ​​റ​​ത്തി​​യ​​ത് 42 സി​​ക്‌​​സ്. ഫോ​​ര്‍ 36 മാ​​ത്രം.

സി​​ക്‌​​സി​​ന്‍റെ സാ​​ങ്കേ​​തി​​ക​​ത

വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി നെ​​റ്റ്‌​​സി​​ല്‍ ഇം​​ഗ്ലീ​​ഷ് പേ​​സ​​ര്‍ ജോ​​ഫ്ര ആ​​ര്‍​ച്ച​​റി​​നെ തു​​ട​​രെ സി​​ക്‌​​സ് പ​​റ​​ത്തി പ​​രി​​ശീ​​ലി​​ക്കു​​ന്ന വീ​​ഡി​​യോ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ് പ​​ങ്കു​​വ​​ച്ചി​​രു​​ന്നു. ആ ​​പ​​രി​​ശീ​​ല​​നം ക​​ള​​ത്തി​​ലും കൗ​​മാ​​ര​​താ​​രം ന​​ട​​പ്പാ​​ക്കു​​ക​​യാ​​ണ്.

സൂ​​ര്യ​​വം​​ശി​​യു​​ടെ സി​​ക്‌​​സ് അ​​ടി​​യു​​ടെ സാ​​ങ്കേ​​തി​​ക​​ത:

ബാ​​റ്റ് വേ​​ഗം: കൈ​​ക്ക​​രു​​ത്തി​​നാ​​ല്‍ ശ​​രീ​​ര​​ത്തി​​ന്‍റെ അ​​പ്പ​​ര്‍ പോ​​ര്‍​ഷ​​ന്‍ ഉ​​പ​​യോ​​ഗി​​ച്ച് അ​​വി​​ശ്വ​​സ​​നീ​​യ​​മാ​​യ ബാ​​റ്റ് വേ​​ഗ​​ത സൃ​​ഷ്ടി​​ക്കു​​ന്നു.

ഭാ​​രം കൈ​​മാ​​റ്റം: ബാ​​റ്റ് വീ​​ശു​​മ്പോ​​ള്‍ മു​​ന്‍കാ​​ലി​​ല്‍ ഊ​​ന്നി​​നി​​ര്‍​ത്തി​​ക്കൊ​​ണ്ട് ശ​​രീ​​ര​​ഭാ​​രം കാ​​ര്യ​​ക്ഷ​​മ​​മാ​​യി മു​​ന്നോ​​ട്ട് എ​​ത്തി​​ക്കു​​ന്നു.

ബാ​​ക്ക്‌ലിഫ്റ്റ്: ബാ​​ക്ക് ലി​​ഫ്റ്റ് സ്റ്റൈ​​ലി​​ലാ​​ണ് ബാ​​റ്റിം​​ഗ്. ഇ​​ത് ബാ​​റ്റി​​ന്‍റെ ശ​​ക്തി വ​​ര്‍​ധി​​പ്പി​​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കു​​ന്നു.

പ​​രി​​ശീ​​ല​​നം: ഒ​​രു പ​​രി​​ശീ​​ല​​ന സെ​​ഷ​​നി​​ല്‍ 400-500 പ​​ന്തു​​ക​​ള്‍ നേ​​രി​​ടു​​ന്നു. ഭൂ​​രി​​പ​​ക്ഷ​​വും ലോ​​ഫ്റ്റ​​ഡ് ഷോ​​ട്ടു​​ക​​ളാ​​ണ് പ​​രി​​ശീ​​ലി​​ക്കു​​ന്ന​​ത്.

പ്ര​​തി​​ക​​ര​​ണം: കൈ-​​ക​​ണ്ണ് ഏ​​കോ​​പ​​നം അ​​തി​​വേ​​ഗ​​ത്തി​​ല്‍. പ​​ന്തി​​ന്‍റെ ലെം​​ഗ്ത് മ​​ന​​സി​​ലാ​​ക്കാ​​ന്‍ ഇ​​തു സ​​ഹാ​​യി​​ക്കു​​ന്നു.

ഷോ​​ട്ട്: ശ​​രീ​​രം വേ​​ഗ​​ത്തി​​ല്‍ തി​​രി​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് ഷോ​​ട്ടു​​ക​​ള്‍. ഉ​​യ​​ര്‍​ത്തി അ​​ടി​​ക്കാ​​നു​​ള്ള ഊ​​ര്‍​ജം ആ​​വാ​​ഹി​​ക്കാ​​ന്‍ സ​​ഹാ​​യ​​ക​​മാ​​ണ്.

ബ​​ല​​ഹീ​​ന​​ത

ഏ​​തൊ​​രു താ​​ര​​ത്തെ​​യുംപോ​​ലെ ചി​​ല ബ​​ല​​ഹീ​​ന​​ത​​ക​​ളും വൈ​​ഭ​​വി​​നു​​ണ്ട്. ഇ​​തു​​വ​​രെ ക​​ണ്ട​​തി​​ല്‍​വ​​ച്ച് മി​​ഡി​​ല്‍ സ്റ്റം​​പി​​നെ ആ​​ക്ര​​മി​​ക്കു​​ന്ന പ​​ന്തു​​ക​​ളി​​ല്‍ വൈ​​ഭ​​വി​​ന്‍റെ സി​​ക്‌​​സ് ഹി​​റ്റിം​​ഗ് ശ​​ത​​മാ​​നം കു​​റ​​വാ​​ണ്.

Latest News

Corehub Up