പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിനും തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനുമായി അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പ്രത്യേകം പരിശോധന നടത്തുന്നതിനും ജില്ലയില്‍ വിവിധ സ്ക്വാഡുകള്‍ സജ്ജമായിരുന്നു.
ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വേലന്‍സ്, ഫ്ളയിംഗ് സ്ക്വാഡുകള്‍, വീഡിയോ സര്‍വെയലന്‍സ് ടീമുകള്‍ തുടങ്ങിയവ ജില്ലാ- നിയോജക മണ്ഡലാടിസ്ഥാനത്തില്‍ കര്‍ശന നിരീക്ഷണം നടത്തി. തെരഞ്ഞെടുപ്പ് കാലത്തെ പണമിടപാടുകള്‍ സുതാര്യമാക്കുന്നതിനും അനാവശ്യ ചെലവുകള്‍ തടയുന്നതിനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അക്കൗണ്ടിങ് ടീമുകളും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു.
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റ് പാരിതോഷികങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നത് തടയുന്നതിനും ക്രമസമാധാന പാലനവും ഉറപ്പാക്കിയാണ് വിവിധ സ്ക്വാഡുകള്‍ പ്രവര്‍ത്തിച്ചത്.