x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ട്ട​ലം​ഘ​നം ക​ണ്ടെ​ത്താ​ന്‍ വി​വി​ധ സ്‌​ക്വാ​ഡു​ക​ള്‍


Published: April 8, 2026 12:30 AM IST | Updated: April 8, 2026 12:30 AM IST

ത​രൂ​ർ നി​യോ​ജ​കമ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സി. സു​ബ്ര​ഹ്്മ​ണ്യ​ൻ പ​ര്യ​ട​ന​ത്തി​നി​ടെ.

പാലക്കാട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ല്‍ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി അ​തി​ര്‍​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ല്‍ പ്ര​ത്യേ​കം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും ജി​ല്ല​യി​ല്‍ വി​വി​ധ സ്‌​ക്വാ​ഡു​ക​ള്‍ സ​ജ്ജ​മാ​യി​രു​ന്നു.

ആ​ന്‍റി ഡി​ഫേ​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ്, സ്റ്റാ​റ്റി​ക് സ​ര്‍​വേ​ല​ന്‍​സ്, ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍, വീ​ഡി​യോ സ​ര്‍​വെ​യ​ല​ന്‍​സ് ടീ​മു​ക​ള്‍ തു​ട​ങ്ങി​യ​വ ജി​ല്ലാ- നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ പ​ണ​മി​ട​പാ​ടു​ക​ള്‍ സു​താ​ര്യ​മാ​ക്കു​ന്ന​തി​നും അ​നാ​വ​ശ്യ ചെ​ല​വു​ക​ള്‍ ത​ട​യു​ന്ന​തി​നു​മാ​യി കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ച നി​ര്‍​ദ്ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ക്കൗ​ണ്ടി​ങ് ടീ​മു​ക​ളും ഇ​ക്കാ​ല​യ​ള​വി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു.

വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​നാ​യി പ​ണം, മ​ദ്യം, മ​റ്റ് പാ​രി​തോ​ഷി​ക​ങ്ങ​ള്‍ എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ത​ട​യു​ന്ന​തി​നും ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വും ഉ​റ​പ്പാ​ക്കി​യാ​ണ് വി​വി​ധ സ്‌​ക്വാ​ഡു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്.

Tags : violations nattuvishesham local news

Recent News

Corehub Up