Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Viral Star

കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹം: സം​ര​ക്ഷ​ണം തു​ട​ര​ണം, ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ഭ​ര്‍​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ര്‍​മാ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ഫ​ര്‍​മാ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ല്‍ തു​ട​രു​ന്ന ഇ​വ​ര്‍​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​റ​സ്റ്റ് ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വ് നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്, ജാ​മ്യ​ത്തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഫ​ര്‍​മാ​ന് ഒ​രു മാ​സ​ത്തെ സാ​വ​കാ​ശം കേ​ര​ള ഹൈ​ക്കോ​ട​തി ന​ല്‍​കി​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശ് പ്ര​ത്യേ​ക കോ​ട​തി ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ഫ​ര്‍​മാ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ന​ല്‍​കി​യ പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യാ​യ ഹ​ര്‍​മാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി യാ​തൊ​രു ത​ര​ത്തി​ലും സ​ഹ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഈ ​ഘ​ട്ട​ത്തി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചാ​ല്‍ കേ​സി​ന്‍റെ മു​ന്നോ​ട്ടു പോ​ക്കി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാം എ​ന്ന നി​രീ​ക്ഷ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

പ്ര​തി സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നോ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​നോ സാ​ധ്യ​ത​യു​ണ്ടെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം കോ​ട​തി ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഫ​ര്‍​മാ​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് നീ​ക്കം ശ​ക്ത​മാ​ക്കും.

Kerala

കോ​ട​തി​ക്ക് മു​ന്നി​ൽ തെ​ളി​വു​ക​ൾ നി​ര​ത്തി കും​ഭ​മേ​ള വൈ​റ​ൽ താ​രം

കൊ​ച്ചി: കോ​ട​തി​ക്ക് മു​ൻ​പി​ൽ പ്രാ​യം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള​ട​ക്ക​മു​ള്ള തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി കും​ഭ​മേ​ള വൈ​റ​ൽ താ​രം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്നും മ​ണി​പ്പൂ​ര്‍ ഡ​യ​റി സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു​മു​ള്ള പ​രാ​തി​ക​ളി​ലെ​ടു​ത്ത കേ​സി​ലാ​ണ് പെ​ണ്‍​കു​ട്ടി എ​റ​ണാ​കു​ളം സി​ജെ​എ​മ്മി​നു മു​ന്നി​ലെ​ത്തി ര​ഹ​സ്യ മൊ​ഴി ന​ല്‍​കി​യ​ത്.

ത​ന്‍റെ പ്രാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന​ത് നു​ണ​പ്ര​ച​ര​ണ​മാ​ണെ​ന്നും ബി​ജെ​പി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും പെ​ണ്‍​കു​ട്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മ​ണി​പ്പൂ​ര്‍ ഡ​യ​റി എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ സ​നോ​ജ് മി​ശ്ര മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും വി​എ​ച്ച്പി നേ​താ​വ് അ​നി​ല്‍ വി​ള​യി​ല്‍ ത​നി​ക്കെ​തി​രെ നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി പെ​ണ്‍​കു​ട്ടി എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

National

17 വയസുള്ളപ്പോള്‍ മോശമായി പെരുമാറി: കുംഭമേള വൈറല്‍ താരത്തിന്‍റെ പരാതിയില്‍ സംവിധായകനെതിരെ പോക്‌സോ കേസ്

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ പരാതിയില്‍ മണിപ്പൂരി സംവിധായകനെതിരെ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ്. പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് കേസ്. തനിക്ക് 17 വയസുള്ളപ്പോള്‍ മണിപ്പുര്‍ ഡയറി സിനിമയുടെ സംവിധായകന്‍ തന്നോട് മോശമായി പെരുമാറി എന്നാണ് പരാതിയില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും പരാതിയിലുണ്ട്. പരാതിയില്‍ സീറോ എഫ്‌ഐആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. പരാതി മധ്യപ്രദേശ് പോലീസ് കൈമാറും. അതേസമയം, സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരെ ആരോപണങ്ങളുമായി പെണ്‍കുട്ടി നേരത്തെ രംഗത്തെത്തിയിരുന്നു.

പലതവണ ശരീരത്തില്‍ കയറിപ്പിടിച്ചെന്നും സെറ്റില്‍ വച്ച് ഒരുപാട് തവണ മോശമായി പെരുമാറിയെന്നും വാര്‍ത്താസമ്മേളനത്തില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് അന്നു തന്നെ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ആദ്യത്തെ സിനിമയാണെന്ന പേരില്‍ വീട്ടുകാര്‍ ഇതിനെ കാര്യമായെടുത്തില്ല എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.

അതേസമയം, പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട പോക്‌സോ കേസിന്‍റെ അന്വേഷണവുമായി മുമ്പോട്ട് പോവുകയാണ് മധ്യപ്രദേശ് പോലീസ്. മാര്‍ച്ച് 11ന് ആയിരുന്നു പെണ്‍കുട്ടിയും ഫര്‍മാന്‍ ഖാനും വിവാഹിതരായത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ വാദം.

 

Kerala

കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹം; ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ന് മു​ന്നി​ൽ ഡി​ജി​പി ഹാ​ജ​രാ​കി​ല്ല

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ന് മു​ന്നി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഹാ​ജ​രാ​കി​ല്ല. തൃ​ശൂ​ർ അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

ഡി​ജി​പി​ക്ക് പ​ക​രം തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി ഹി​മേ​ന്ദ്ര​നാ​ഥ് ഡ​ൽ​ഹി​യി​ലെ​ത്തി. വി​വാ​ഹ​ത്തി​ൽ കേ​ര​ള പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് അ​റി​യി​ക്കും. ഇ​ന്നാ​ണ് ഡി​ജി​പി ഹാ​ജ​രാ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​ത്.

രേ​ഖ​ക​ൾ പ്ര​കാ​രം 18 വ​യ​സ് പൂ​ർ​ത്തി​യാ​യെ​ന്നും ക​ല്യാ​ണം ന​ട​ത്തി​യ​തി​ൽ വീ​ഴ്ച​യി​ല്ലെ​ന്നു​മാ​ണ് സം​സ്ഥാ​ന പോ​ലീ​സ് അ​റി​യി​ക്കു​ക​യാ​ണ്. പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി​ട്ടി​ല്ലെ​ന്നും കാ​ണാ​താ​യെ​ന്ന പ്ര​ചാ​ര​ണം തെ​റ്റെ​ന്നും പോ​ലീ​സ് അ​റി​യി​ക്കും.

പെ​ൺ​കു​ട്ടി കേ​ര​ള​ത്തി​ലു​ണ്ട്. പോ​ലീ​സ് നി​രീ​ക്ഷ​ണം തു​ട​രു​ന്നു​ണ്ട്. പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​നും ത​യാ​റെ​ന്നും നി​ല​പാ​ട് അ​റി​യി​ക്കും. അ​തേ​സ​മ​യം പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി എ​ടു​ക്ക​ണം എ​ന്ന നി​ല​പാ​ടി​ലാ​ണ് മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ്. എ​ന്നാ​ൽ, അ​വ​ർ​ക്ക് ഇ​തു​വ​രെ പെ​ൺ​കു​ട്ടി​യെ​യും ഫ​ർ​മാ​നെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Kerala

വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹം: ഡി​ജി​പി​ എ​സ്‌​സി എ​സ്‌​ടി ക​മ്മീ​ഷ​നിൽ ഹാ​ജ​രാ​യി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ലെ പ്രാ​യം സം​ബ​ന്ധി​ച്ച കേ​സി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ നാ​ളെ ദേ​ശീ​യ എ​സ് സി ​എ​സ് ടി ​ക​മ്മീ​ഷ​ന്‍ മു​ന്‍​പാ​കെ നേ​രി​ട്ട് ഹാ​ജ​രാ​യി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.

നേ​ര​ത്തെ ക​മ്മീ​ഷ​ന്‍ ഈ ​വി​ഷ​യ​ത്തി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​യി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഡി​ജി​പി​ക്ക് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ജ​ന​ന രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​യെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നതായി അ​ദ്ദേ​ഹം ക​മ്മീ​ഷ​നെ അ​റി​യി​ക്കും.

പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​തെ വി​വാ​ഹം ന​ട​ത്തി​യെ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ ഭ​ര്‍​ത്താ​വി​നെ​തി​രെ പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് മു​ന്‍​പ് ത​മ്പാ​നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പോ​ലീ​സി​ന് മു​ന്‍​പാ​കെ പെ​ണ്‍​കു​ട്ടി ഹാ​ജ​രാ​ക്കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​യി എന്നു രേ​ഖ​പ്പെടുത്തിയ‌ിരുന്നു. അ​തേ സ​മ​യം പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ശു​പ​ത്രി രേ​ഖ​ക​ള്‍ പ്ര​കാ​രം പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു.

Kerala

കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹം; മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് മ​ട​ങ്ങി

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷി​ക്കാ​ൻ കൊ​ച്ചി​യി​ലെ​ത്തി​യ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് മ​ട​ങ്ങി. താ​ര​ത്തെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ത​ത്കാ​ല​ത്തേ​ക്ക് അ​വ​സാ​നി​പ്പി​ച്ചെ​ന്നാ​ണ് സൂ​ച​ന.

തൃ​ക്കാ​ക്ക​ര​യി​ലും കാ​ക്ക​നാ​ടും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. കാ​ക്ക​നാ​ട് എ​ൻ​ജി​ഒ ക്വാ​ട്ടേ​ഴ്സ് ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ഫ്ലാ​റ്റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മ​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ചെ​യ്ത ഫ​ർ​മാ​ൻ​ഖാ​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണ​ന​യി​ലാ​ണ​ന്ന കാ​ര്യം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു.

വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മേ​യ് 20 വ​രെ ഫ​ർ​മാ​ൻ​ഖാ​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പും കൈ​മാ​റി​യി​രു​ന്നു. ഹൈ​ക്കോ​ട​തി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും സം​ഘ​ത്തി​ന്‍റെ അ​ടു​ത്ത നീ​ക്കം.

Kerala

വൈറൽ താരത്തിന്‍റെ വിവാഹം: ആധാർ കാർഡ് ഒറിജിനൽ, വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് ഒറിജിനൽ ആണെന്നും യുഐഡിഎഐ സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നുമാണ് ഡിജിപിക്ക്‌ കൈമാറിയ റിപ്പോർട്ടില്‍ പറയുന്നത്.

ഇതേ ആധാർ നമ്പരാണ് ജനന സർട്ടിഫിക്കറ്റിലും ഉള്ളത്. എന്നാൽ ജനന സർട്ടിഫിക്കറ്റ് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലെന്നും റിപ്പോർട്ടില്‍ വിശദീകരിക്കുന്നു.

വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ കമ്മീഷന്‍റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പോലീസ് ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. ഈ മാസം 22 ന് ദേശീയ പട്ടിക വർഗ കമ്മീഷന് മുമ്പിൽ കേരള ഡിജിപി ഹാജരാകണമെന്നും നിര്‍ദേശം നല്കി.

കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വൈറൽ താരത്തിന്‍റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് പിന്നീട് ദേശീയ പട്ടികവർഗ കമ്മീഷൻ കണ്ടെത്തുകയായിരുന്നു.

Latest News

Corehub Up