Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Walayar

വാ​ള​യാ​റി​ൽ ക്രി​യാ​റ്റി​ൻ ടി​ന്നി​ൽ മെ​ത്താം​ഫെ​റ്റാ​മി​ൻ‌; യു​വാ​വ് പി​ടി​യി​ൽ

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മെ​ത്താം​ഫെ​റ്റാ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തൃ​ശൂ​ർ സ്വ​ദേ​ശി ജി​തി​ൻ ആ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​യി​ലാ​യ​ത്. 142 ഗ്രാം ​മെ​ത്താം​ഫെ​റ്റാ​മി​നും ഒ​രു ഗ്രാം ​ക​ഞ്ചാ​വും പ്ര​തി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

ക്രി​യാ​റ്റി​ൻ ടി​ന്നി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് പ്ര​തി ല​ഹ​രി​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​ന്ന മാ​രു​തി എ​ന്ന എ​യ​ർ​ബ​സി​ലാ​യി​രു​ന്നു ജി​തി​ൻ യാ​ത്ര ചെ​യ്തി​രു​ന്ന​ത്. വാ​ള​യാ​ർ എ​ക്സൈ​സ് പോ​സ്റ്റി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

 

Kerala

വാ​ള​യാ​റി​ൽ കാ​ട്ടാ​ന​കു​ട്ടി ട്രെ​യി​ൻ ത​ട്ടി ച​രി​ഞ്ഞു

പാ​ല​ക്കാ​ട്: വാ​ള​യാ​ർ വ​ട്ട​പ്പാ​റ​യി​ൽ കാ​ട്ടാ​ന ട്രെ​യി​ൽ ത​ട്ടി ച​രി​ഞ്ഞു. ‌‌‌‌‌‌പാ​ല​ക്കാ​ട് വാ​ള​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ൻ പാ​ർ​ക്കി​ന് സ​മീ​പം റൈ​ൽ​വേ​യു​ടെ എ ​ട്രാ​ക്കി​ലാ​ണ് കു​ട്ടി​യാ​ന​യെ ട്രെ​യി​ൻ ത​ട്ടി​യ നി​ല​യി​ൽ ക​ണ്ട​ത്.

ആ​ന​ക്കൂ​ട്ടം ട്രാ​ക്ക് ക​ട​ക്കു​മ്പോ​ൾ ട്രെ​യി​ൻ ത​ട്ടി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.

ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്ത് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഈ ​പ്ര​ദേ​ശം കാ​ട്ടാ​ന​ക​ൾ നി​ര​ന്ത​രം അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന മേ​ഖ​ല​യാ​ണ്.

 

Kerala

വാ​ള​യാ​ർ ആ​ൾ​കൂ​ട്ട​ക്കൊ​ല; എ​ട്ട് പ്ര​തി​ക​ൾ​ക്കും ജാ​മ്യം

പാ​ല​ക്കാ​ട് : വാ​ള​യാ​ര്‍ അ​ട്ട​പ്പ​ള്ള​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ എ​ട്ട് പ്ര​തി​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് എ​സ്‌​സി​എ​സ്ടി സ്പെ​ഷ്യ​ൽ കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത്, ജി​ല്ല വി​ട്ട് പു​റ​ത്തു പോ​ക​രു​തെ​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ പ​തി​നേ​ഴി​നാ​ണ് രാം​നാ​രാ​ണ്‍ ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ല്‍ ഇ​നി​യും പ​തി​നൊ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ണ്ട്.

 ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ ക​ട​ന്നു​ക​ള​ഞ്ഞ മ​റ്റു പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് ഉ​ൾ​പ്പെ​ടെ പു​റ​പ്പെ​ടു​വി​ച്ച് കേ​സ് അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ട്ട​പ്പ​ള്ള​ത്ത് ഒ​രു ക​ട​യു​ടെ പ​രി​സ​ര​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന രാം​നാ​രാ​യ​ണി​നെ ക​ണ്ട് അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ ചി​ല തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വാ​ക്ക​ള്‍ സ്ഥ​ല​ത്തെ​ത്തു​ക​യും ആ​ള്‍​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ചാ​യി​രു​ന്നു വി​ചാ​ര​ണ. ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ് നി​ല​ത്തു​വീ​ണു കി​ട​ന്ന രാം​നാ​രാ​യ​ണ​യെ മ​ണി​ക്കൂ​റു​ക​ളോ​ളം ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. പോ​ലീ​സ് എ​ത്തി​യാ​ണ് രാം​നാ​രാ​യ​ണി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Kerala

വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല; പ്ര​തി​ക​ൾ​ക്കെ​തി​രെ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി

പാ​ല​ക്കാ​ട്: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി രാം ​നാ​രാ​യ​ണ​നെ ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി. എ​സ്‍​സി, എ​സ്‍​ടി അ​തി​ക്ര​മം ത​ട​യ​ൽ, ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം (ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 103 (2)) എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.

കേ​സി​ൽ ര​ണ്ട് പേ​രെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ന്ന് ഡി​ജി​പി പ​റ​ഞ്ഞു. പ​ട്ടാ​പ്പ​ക​ൽ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ചേ​ർ​ന്ന് ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​യെ ത​ല്ലി​ക്കൊ​ന്നി​ട്ടും ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്താ​ത്ത​തി​ൽ വ​ലി​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ധ​ന​സ​ഹാ​യ​ത്തോ​ടൊ​പ്പം ഗു​രു​ത​ര വ​കു​പ്പു​ക​ൾ കൂ​ടി ചു​മ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു രാം ​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

കു​ടും​ബ​ത്തി​ന് അ​ധി​കൃ​ത​ർ ന​ൽ​കി​യ ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​സ്‍​സി, എ​സ്‍​ടി അ​തി​ക്ര​മം ത​ട​യ​ൽ, ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്താ​ൻ പോ​ലീ​സ് ത​യ്യാ​റാ​യ​ത്. ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സി​ന് തു​ട​ക്ക​ത്തി​ൽ ഉ​ണ്ടാ​യ​ത് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്.

 

Kerala

വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം; ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ൾ​ക്കൂ​ട്ടം കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. അ​ട്ട​പ്പ​ള്ളം സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദും ജ​ഗ​ദീ​ഷു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ, അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ട്ട​പ്പ​ള്ളം ക​ല്ല​ങ്കാ​ട് അ​നു, പ്ര​സാ​ദ്, മു​ര​ളി, ആ​ന​ന്ദ​ൻ, വി​പി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പോ​ലീ​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഒ​ന്നാം​പ്ര​തി അ​ട്ട​പ്പ​ള്ളം ക​ല്ല​ങ്കാ​ട് അ​നു​വി​നെ​തി​രേ വാ​ള​യാ​ർ സ്റ്റേ​ഷ​നി​ൽ പ​ത്തും ക​സ​ബ സ്റ്റേ​ഷ​നി​ൽ അ​ഞ്ചും അ​ട​ക്കം 15 കേ​സു​ക​ളു​ണ്ട്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യു​ള്ള ആ​ക്ര​മ​ണം, അ​ടി​പി​ടി എ​ന്നി​വ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

ര​ണ്ടാം​പ്ര​തി പ്ര​സാ​ദി​നും മൂ​ന്നാം​പ്ര​തി മു​ര​ളി​ക്കു​മെ​തി​രേ വാ​ള​യാ​ർ സ്റ്റേ​ഷ​നി​ൽ‌ ര​ണ്ടു​വീ​തം കേ​സു​ക​ളു​ണ്ട്. നാ​ലാം​പ്ര​തി ആ​ന​ന്ദ​നെ​തി​രേ വാ​ള​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സു​ണ്ട്. അ​ഞ്ചാം പ്ര​തി വി​പി​ൻ പാ​ല​ക്കാ​ട് ടൗ​ൺ നോ​ർ​ത്ത് സ്റ്റേ​ഷ​നി​ലെ ര​ണ്ടു കേ​സു​ക​ളി​ലും വാ​ള​യാ​ർ സ്റ്റേ​ഷ​നി​ലെ ഒ​രു കേ​സി​ലും പ്ര​തി​യാ​ണ്.

ച​ത്തീ​സ്ഗ​ഡ് സ്വ​ദേ​ശി രാം ​നാ​രാ​യ​ണ​ൻ ആ​ണ് വാ​ള​യാ​റി​ൽ ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​പ്പെ​ട്ട​ത്. 17ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​നും നാ​ലി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് രാം​നാ​രാ​യ​ണ​ന് മ​ർ​ദ​ന​മേ​റ്റ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് ആം​ബു​ല​ൻ​സി​ൽ അ​യ​ച്ചു. രാ​ത്രി 7.40നാ​ണ് ആ​ശു​പ​ത്രി​യി​ലെ പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ള​യാ​ർ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് രാം​നാ​രാ​യ​ൺ മ​രി​ച്ച വി​വ​രം അ​റി​യി​ക്കു​ന്ന​ത്. കേ​സി​ൽ സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യാ​ണ് സൂ​ച​ന.

 

Latest News

Corehub Up