NRI
ലണ്ടൻ: സ്ത്രീ സമീക്ഷയുടെ ആഭിമുഖ്യത്തിൽ കേരളനിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തുന്ന തെരഞ്ഞെടുപ്പിനോട് ക്യാമ്പയിനിന്റെ ഭാഗമായി "എൽഡിഎഫ് സർക്കാരും സ്ത്രീകളും' എന്ന ഓൺലൈൻ വെബിനാർ ശനിയാഴ്ച യുകെ സമയം രാവിലെ11.30ന് നടക്കും.
മാർച്ച് 29ന് സ്ത്രീ സമീക്ഷ പ്രവർത്തകർ കൂടിയ മീറ്റിങ്ങിൽ എൽഡിഎഫ് മൂന്നാം തവണയും ഭരണത്തിൽ വരേണ്ട ആവശ്യകതയെക്കുറിച്ചു ചർച്ചകൾ നടന്നു. ഓൺലൈൻ വെബിനാർ സമീക്ഷ നാഷണൽ പ്രസിഡന്റ് രാജി ഷാജി ഉദ്ഘാടനം ചെയ്യും.
മുഖ്യപ്രഭാഷണം മലയാളം മിഷൻ മുൻ ഡയറക്ടർ സുജ സൂസൻ നിർവഹിക്കും. തുടർന്ന് സ്ത്രീ സമീക്ഷ പ്രവർത്തകരായജൂലി ജോഷി, ധന്യ സുഗതൻ, സ്വപ്ന പ്രവീൺ, സീമ സൈമൺ എന്നിവർ സംസാരിക്കും.
തുടർന്ന് പ്രശസ്ത പിന്നണി ഗായിക ഗ്രേഷ്യ അരുണിന്റെ വിപ്ലവഗാനത്തോടു കൂടി പരിപാടി അവസാനിക്കും. പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
കോതമംഗലം: ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്കായി സൗജന്യ നിയമ സഹായ വെബിനാർ സംഘടിപ്പിക്കുന്നു. "നോർക്ക: അറിയേണ്ടതെല്ലാം' എന്ന വിഷയത്തിൽ നടത്തുന്ന വെബിനാറിന് ലോക കേരള സഭാംഗവും പ്രമുഖ പ്രവാസി മാധ്യമ പ്രവർത്തകനുമായ ജോസ് കുമ്പിളുവേലിൽ നേതൃത്വം നൽകും.
പ്രവാസികൾ അറിയേണ്ടുന്ന കാര്യങ്ങളെപ്പറ്റിയും വിദേശ മലയാളികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി വർഷങ്ങളായി പ്രവർത്തിക്കുന്ന വ്യക്തിയെന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയനാണ്. യൂറോപ്പിലെ പ്രത്യേകിച്ച് ജർമനിയിലെ പ്രവാസികളുടെ ജീവിതത്തെയും പ്രശ്നങ്ങളെയും പറ്റി നിരന്തരം എഴുതുകയും വാർത്തകൾ നൽകുകയും ചെയ്യുന്ന മാധ്യമപ്രവർത്തകനാണ്.
പ്രവാസികൾക്ക് ഉപകാരപ്പെടുന്ന നിരവധി ഇൻഫോർമേറ്റീവ് വീഡിയോകളും ലേഖനങ്ങളും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. പ്രവാസികൾ നിത്യജീവിതത്തിൽ നേരിടുന്ന വിവിധ നിയമപരമായ പ്രശ്നങ്ങൾ, നോർക്ക (NORKA) വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങൾ, ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ നൽകാനാണ് ഈ വെബിനാർ ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും മടങ്ങി വന്നവർക്കും തങ്ങളുടെ സംശയങ്ങൾ നേരിട്ട് ചോദിക്കാനുള്ള അവസരവും ഇതിലുണ്ടാകും. കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ്ലൈറ്റ് ലീഗൽ എയ്ഡ് സെൽ (Lifelight Legal Aid Cell) പ്രധാനമായും സാധാരണക്കാർക്കും പ്രവാസികൾക്കും നിയമസഹായം എത്തിക്കുന്ന ഒരു സന്നദ്ധ വിഭാഗമാണ്.
കോതമംഗലം രൂപതയുടെ കീഴിലുള്ള യുവജന പ്രസ്ഥാനങ്ങളുമായോ (KCYM) അല്ലെങ്കിൽ ഫാമിലി അപ്പസ്തോലേറ്റുമായോ ചേർന്ന് പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ് ലൈഫ്ലൈറ്റ് (Lifelight).
പരിപാടിയുടെ വിവരങ്ങൾ: തീയതി: 25/03/2025 (ബുധനാഴ്ച), സമയം: ഇന്ത്യൻ സമയം രാത്രി ഒമ്പതിന്, പ്ലാറ്റ്ഫോം: ഗൂഗിൾ മീറ്റ്.
ഗൂഗിൾ മീറ്റ് വഴി നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ഗ്രൂപ്പ് വഴി ലഭ്യമാകും.
വാട്സ്ആപ് ലിങ്ക്: https://chat.whatsapp.com/EAug4FxlY7S1luhK5AGCsU?mode=gi_t.
NRI
ബെര്‍ലിന്‍: ജര്‍മനിയിലേയ്ക്ക് തൊഴിലിനായും പഠനത്തിനായും കുടിയേറാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികളും വിദ്യാർഥികളും തട്ടിപ്പിനിരയാവുന്ന സാഹചര്യത്തില്‍ ഇതിനെതിരേയുള്ള കൃത്യവും കാലികവുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബോധവത്കരണ സെമിനാര്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ശനിയാഴ്ച രാവിലെ 10ന് (ഇന്ത്യന്‍ സമയം) നടക്കും.
തിരുവനന്തപുരത്തെ ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്ന ഗൊയ്ഥെ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ നടത്തുന്നത്. ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ളിക്കിന്റെ കേരളത്തിലെ ഹോണററി കോണ്‍സുലറും ഗൊയ്ഥെ സെന്റര്‍ ഡയറക്ടറുമായ ഡോ. സെയ്ദ് ഇബ്രാഹിം, ജര്‍മനിയിലെ മാധ്യമപ്രവര്‍ത്തകനും ലോക കേരളസഭാ അംഗവുമായ ജോസ് കുമ്പിളുവേലില്‍ എന്നിവരാണ് സെമിനാര്‍ നയിക്കുന്നത്.
ജര്‍മനിയില്‍ ഒരു ജീവിതം ആസൂത്രണം ചെയ്യുമ്പോള്‍ കൃത്യമായ വിവരങ്ങളുടെ പ്രാധാന്യത്തെ അഭിസംബോധന ചെയ്യുകയും രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് സംക്ഷിപ്തമായി വിവരിക്കുന്ന ചെറിയ ആമുഖത്തോടെയാണ് (ആദ്യത്തെ 15 മിനിറ്റ്) സെമിനാര്‍ ആരംഭിക്കുന്നത്.
തുടര്‍ന്ന് 10:15ന് ജര്‍മനിയിലെ ഇന്ത്യക്കാരുമായുള്ള പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെ ആനുകാലികമായ സാഹചര്യങ്ങളും തൊഴില്‍, പഠനം തുടങ്ങിയ മേഖലകളിലെ തട്ടിപ്പിന്റെ പുതിയ തലങ്ങളെപ്പറ്റിയുള്ള അനുഭവങ്ങളും നിരീക്ഷണങ്ങളും ജോസ് കുമ്പിളുവേലില്‍ 30 മിനിറ്റ് വിശദീകരിക്കും.
തുടര്‍ന്ന് ചോദ്യോത്തരങ്ങള്‍ക്കായി വേദി തുറക്കും. ഷെരീന് ഷിഹാബ് ചോദ്യോത്തര സെഷനില്‍ സഹായിക്കും.ഏവരേയും വെബിനാറിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഗോയ്ഥെ സെന്റര്‍ അറിയിച്ചു.
Link: https://us06web.zoom.us/j/84029898346?pwd=tExIg2xVHgD47aTeyPqrRDGviCfom0.1
Meeting ID: 840 2989 8346 Passcode: 976653, Date: 28.02.2026 Time: 10:00 am.
NRI
കുവൈറ്റ് സിറ്റി: കേരള സർക്കാർ നോർക്ക പ്രവാസി ക്ഷേമ പദ്ധതികളും നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസും എന്ന വിഷയത്തിൽ വെബിനാർ ഫിറ കുവൈറ്റ് സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ചു.
ഫിറ സെക്രട്ടറി ചാൾസ് പി ജോർജ് സ്വാഗതം പറഞ്ഞു. ഫിറ കൺവീനറും നോർക്ക ലോക കേരള സഭ പ്രതിനിധിയുമായ ബാബു ഫ്രാൻസീസ് അധ്യക്ഷത വഹിച്ച് കുവൈറ്റിലെ ഫിറ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഷമീം ഖാൻ എസ്എച്ച് (നോർക്കഅണ്ടർ സെക്രട്ടറി ടു കേരള സ്റ്റേറ്റ്, എച്ച്എഒ, മാനേജർ പ്രൊജക്ട്സ് ) വിഷയാവതരണം നടത്തി. ഫിറ ജോയിന്റ് കൺവീനർ ഷൈജിത് മോഡറേറ്ററായി. കുവൈറ്റിലെ പ്രവാസി സംഘടന പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് വെബിനാർ ശ്രദ്ധേയമായിരുന്നു.
വെബിനാറിൽ പങ്കെടുത്ത സംഘടന പ്രതിനിധികൾ, നോർക്ക പദ്ധതികൾക്ക് പൂർണസഹകരണം ഉറപ്പുനൽകി. സംഘടന പ്രതിനിധികളുടെ സംശയങ്ങൾക്ക് നോർക്ക ഗവ. സെക്രട്ടറി ഉത്തരങ്ങൾ നൽകി.
ഫിറ ട്രഷറർ ബിജു സ്റ്റീഫൻ നന്ദി പറഞ്ഞു. ഫിറ എക്സിക്യൂട്ടീവ് അംഗം ബത്താർ വൈക്കം മീറ്റിംഗ് ഏകോപനവും നിർവഹിച്ചു.